Skip to main content

Posts

Showing posts from July, 2008

ലജ്ജിക്കാം നമുക്ക് ഈ സാമാജികരെ ഓര്‍‌ത്ത്.

ഇന്നു ഒരു നാടകത്തിനു കൂടി അന്ത്യം ആയിരിക്കുന്നു. മന്‍‌മോഹന്‍ സിങ് നേതൃത്വം നല്‍‌കുന്ന മന്ത്രിസഭ ലോക്‍സഭയുടെ വിശ്വാസം നേടുന്നതില്‍ വിജയിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ആ പരമോന്നത വേദിയില്‍ എന്തെല്ലാം ദൌര്‍‌ഭാഗ്യകരങ്ങളായ സംഭവങ്ങളാണ് നടന്നത് എന്നതിനെ സംബന്ധിക്കുന്ന ചില റിപ്പോര്‍‌ട്ടുകള്‍ വ്യത്യസ്ത വാര്‍ത്താമാധ്യമങ്ങളില്‍ വന്നത് കാണുകയായിരുന്നു ഞാന്‍ ഇതു വരെ. നമ്മുടെ ജനാധിപത്യസംവിധാനത്തിന്റെ മൂല്ല്ല്യം എത്രമാത്രം അധഃപതിച്ചു എന്നതിനുള്ള ഏറ്റവും വലിയ ദൃഷ്‌ടാന്തങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി സഭയില്‍ നടന്നത്‌. പല മാധ്യമങ്ങളും എറ്റവും ഖേദകരമായി വിവരിക്കുന്നത് പാര്‍ലമെന്റ് മന്ദിരത്തിന് അകത്തു അംഗങ്ങള്‍ നോട്ടുകെട്ടുകള്‍ കൊണ്ടുവന്ന നടപടിയാണ്. സാധാരണ കുതിരിക്കച്ചവടം കഴുതക്കച്ചവടം എന്നെല്ലാം കേട്ടു മാത്രം ശീലിച്ചവരാണ് നമ്മള്‍. എന്നാല്‍ ഇന്നു അതിനു തെളിവു സഹിതം അംഗങ്ങള്‍ നമ്മളെ കാണിച്ചുതന്നിരിക്കുന്നു. ഇതും ഇവിടെ നടക്കുമെന്ന്. അതില്‍ വലിയ അത്ഭുതം ഒന്നും ഇല്ലെന്നണ് ഞാന്‍ കരുതുന്നത്‌. പാര്‍‌ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിനു പോലും കൈക്കൂലിവാങ്ങിച്ച മഹാന്‍‌മാര്‍ നമുക്കുണ്ടെന്ന സത്യം നാം മറക്കരുത്. നമ്മ...

ചെത്തിയും ചെമ്പരത്തിയും പിന്നെ....

വീട്ടുമുറ്റത്തെ ചെത്തിയും ചെമ്പരത്തിയും ഒക്കെ ഇവിടെയും ഒന്നു പ്രദര്‍ശിപ്പിക്കാം എന്നു കരുതുന്നു. ഗാര്‍‌ഡനിങ് എന്നതു എന്റെ അമ്മക്കു ഏറ്റവും ഇഷ്‌ടമുള്ള ഒരു കാര്യം ആണ്. എന്നാലും അത്ര വലിയ പൂന്തോട്ടം ഒന്നും ഇല്ല. ചില ഇലച്ചെടികളും, ചെത്തിയും, ചെമ്പരത്തിയും മാത്രം. ഇതാ അതെല്ലാം ഒന്നു നോക്കാം. ഇതാണ് ആകെയുള്ള ഒരു ചെത്തി ഈ ചെമ്പരത്തിയുടെ പ്രത്യേക കണ്ടോ. ഇതു രണ്ടു നിലയാണ്. താഴെ അഞ്ചിതളുള്ള ഒന്നും മുകളില്‍ അല്പം അടുത്ത് ഇതളുകള്‍ ഉള്ള മറ്റൊന്നും. രണ്ടു പൂവുകള്‍ വച്ചതു പോലെ ഇല്ലെ. ഇതു നേരത്തെകണ്ട ചെമ്പരത്തിയുടെ ഒരു “ക്ലോസ്‌അപ്” ഇതു കടുംചുവപ്പു നിറമുള്ള മറ്റൊന്നു. ഇങ്ങനെ ആകെ എത്ര തരം ചെമ്പരത്തിപ്പൂക്കള്‍ ഉണ്ടാവോ? ഇവന്‍ തനി നാടന്‍. സാധാരണ ഏറ്റവും കൂടുതല്‍ കാണുന്നത്‌ ഇതാണെന്നു തോന്നുന്നു. ഒരേചെമ്പരത്തിയിലെ രണ്ടുപൂവുകള്‍ കണ്ടോ? എന്താണു വ്യത്യാസം എന്നാണോ? പറയാം താഴെ നോക്കൂ. ഒന്നു നമ്മള്‍ നേരത്തെ കണ്ട “ഡബ്ബിള്‍ ഡെക്കര്‍” പിന്നത്തേതു ‘സിംങ്കിളും” ഈചെടിയില്‍ മാത്രമാണ് ഇങ്ങനെ മൂന്നുതരം പൂവുകള്‍ ഉണ്ടാവുന്നതു ഞാന്‍ കണ്ടിട്ടുള്ളത്. അടുത്ത ഇനം സാധാരണകാണുന്ന ചുവന്ന ചെമ്പരത്തിപൂവാണ്. “ഡബ്ബിള്‍ ഡെക്കറിന്റെ” മറ്റൊ...

സോമനാഥ് ചാ‍റ്റര്‍‌‌ജിയും സ്പീക്കര്‍‌ പദവിയും

സോമനാഥ് ചാറ്റര്‍‌ജി ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് അദ്ദേഹം വഹിക്കുന്ന പദവിയോടു പൂര്‍‌ണ്ണമായും നീതിപുലര്‍‌ത്തുന്ന ഒന്നാണെന്നു ഞാന്‍ കരുതുന്നില്ല. കാരണം ലോകസഭയുടെ അധ്യക്ഷന്‍ എന്നനിലയില്‍ എല്ലാ അംഗങ്ങളെയും, വിഭാഗങ്ങളെയും തുല്യമായി കാ‍ണേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിന് ഉണ്ട്‌. ഇവിടെ സ്പീക്കര്‍‌സ്ഥാനത്ത് തുടരുന്നതിന് അദ്ദേഹം പറഞ്ഞ ന്യായം ഉചിതമാണെന്നു കരുതാന്‍ വയ്യ. പദവി രാജിവെക്കാതിരിക്കുന്നതിന് അദ്ദേഹം പറഞ്ഞന്യായീകരണം താന്‍ ബി ജെ പിയോടൊപ്പം വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ആ ന്യായീകരണമാണ് എനിക്കു സ്വീകാര്യമായി തോന്നത്തത്‌. കാരണം സ്പീക്കര്‍ എന്ന പദവി ആവശ്യപ്പെടുന്ന നിഷ്പക്ഷത അദ്ദേഹത്തിനില്ല. ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍‌ത്തകന്‍ എന്ന നിലയില്‍ തന്റെ വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍കുന്ന സോമനാഥ് ചാറ്റര്‍ജി എന്ന രാഷ്ട്രീയക്കാരനോടു എനിക്ക് ആദരവുണ്ട്. തന്റെ സുദീര്‍ഘമായ രാഷ്‌ട്രീയജീവിതത്തില്‍ മികച്ച പാര്‍‌ലമെന്റേറിയന്‍ എന്നനിലയില്‍ സോമനാഥ് ചാറ്റര്‍‌ജിയോടു എനിക്കു ആദരവുണ്ട്. കഴിഞ്ഞ നാലരവര്‍‌ഷക്കാലം നല്ലനിലയില്‍ തന്റെ ചുമതലകള്‍ കാഴ്ചവെച്ച സ്പീക്കര്‍ സോമനാഥ് ചാറ്റര്‍‌ജിയോടും എനിക്കു ആദരവുണ...

DataOne-ഉം എന്റെ ആവലാതികളും (തുടര്‍ച്ച)

പതുവുതെറ്റിക്കാതെ അത്ഭുതങ്ങള്‍ക്കൊന്നും ഇടനല്‍‌കാതെ ഈ ആഴ്‌ച്ചയും BSNL DataOne എന്ന എന്റെ ബ്രോഡ്‌ബാന്റ്‌ കണക്ഷന്‍ അതിന്റെ ജോലി കൃത്യമായി ചെയ്തു. ഇന്നലെ മുതല്‍ (11/07/2008) നെറ്റ് ലഭ്യമല്ലാതായിരിക്കുന്നു. ഇത്തവണ സംഭവം അല്പം ഗൌരവതരമാണ്. എല്ലാ ആഴ്‌ച്ചയും കൃത്യമായി ഇങ്ങനെ നെറ്റ് ഇല്ലാതാവുന്ന ഈ പ്രതിഭാസത്തെപ്പറ്റി കഴിഞ്ഞ ആഴ്‌ച ഞാന്‍ ഉപഭോക്‍തൃ സേവന കേന്ദ്രത്തിലെ സാറന്മാരോടു ചോദിച്ചു. വളരെ നേരത്തെ ശ്രമത്തിനു ശേഷം 12678 എന്ന സൌജന്യ നമ്പറിന്റെ അങ്ങേത്തലക്കല്‍ ഒരു മനുഷ്യ ശബ്ദം കേള്‍‌ക്കാന്‍ സാധിച്ചു. (അപ്പോള്‍ മനസ്സില്‍ കരുതിയതാണ് പുറത്തിറങ്ങിയാല്‍ ഉടനെ ഒരു ലോട്ടറി എടുക്കണം എന്നു, പക്ഷേ ഈ സാറിന്റെ മറുപടിയെപ്പടി ചിന്തിച്ചിരുന്നു അതു മറന്നുപോയി.) “സാര്‍ ഞാന്‍ ഒരു ബ്രോഡ്‌ ബാന്റ്റ് കസ്റ്റമര്‍‌ ആണ്‍`. ഒരു പരാതി ഉണ്ടായിരുന്നു” ഞാന്‍ പറഞ്ഞു. എന്താണ് പറയൂ.? അങ്ങേത്തലക്കല്‍‌ നിന്നുള്ള ചോദ്യം. “ഇന്നലെ മുതല്‍ നെറ്റ്‌ ലഭ്യമല്ല“ എന്റെ മറുപടി. “ഏതാ എക്സ്‌ചേഞ്ച്?“ ചോദ്യം “ചെറായി“ ഞാന്‍ പറഞ്ഞു. “ഓഹോ നിങ്ങളുടെ ഒ എഫ് സി വരുന്നതു ഗോശ്രീപാലങ്ങള്‍ വഴിയാണ്. അവിടെ എപ്പോഴും ഈ പൊക്ലെയിന്‍ വച്ചു മണ്ണു മാന്തുകയല്ലെ. എങ്ങനെ...

ജനാധിപത്യത്തിന്റെ കഷ്ടകാലം

അങ്ങനെ വളരെനാളത്തെ കാത്തിരുപ്പിനും ഊഹാപോഹങ്ങള്‍ക്കും ഇടയില്‍ ആ രണ്ടു മഹദ്‌സംഭവങ്ങളും നടന്നിരിക്കുന്നു. ജമ്മു-കാഷ്മീരിലും, ദല്‍‌ഹിയിലും സഖ്യക്ഷികളുടെ കാലുവാരലില്‍‌ സര്‍ക്കാരുകള്‍ നിലം‌പതിച്ചിരിക്കുന്നു. ഇനി ജമ്മു-കാഷ്മീരില്‍ കഴുതകച്ചവടം ഇല്ലെങ്കിലും ദല്‍‌ഹിയില്‍ അതിനുള്ള ചരടുവലികള്‍ വളരെ മുന്‍‌പന്തിയില്‍ ആണെന്നാണ് മാധ്യമങ്ങളില്‍ നിന്നു മനസ്സിലക്കുന്നത്‌. ജനാധിപത്യത്തിന്റെ കഷ്ടകാലം എന്നല്ലതെ എന്തുപറയാന്‍. ജനാധിപത്യത്തെക്കുറിച്ചു എനിക്കു കുറെമിഥ്യാധാരണകള്‍ ഉണ്ടായിരുന്നു. ദൂരദര്‍‌ശനും പിന്നെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ നടക്കുന്ന സംഭവങ്ങള്‍ നേരിട്ടു നമ്മളെക്കാണിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനും (ഏതു സര്‍‌ക്കാരാണ് അത്തരം ഒരു തീരുമാനം എടുത്തതെന്നു ഓര്‍‌മ്മയില്ല) ആദ്യമെ നന്ദി അറിയിക്കട്ടെ. കാരണം ഞാന്‍ വിചരിച്ച രീതിയില്‍ ഒന്നുമല്ല അവിടെ കാര്യങ്ങള്‍ നടക്കുന്നതെന്നു മനസ്സിലാക്കാന്‍ അതു വളരെ സഹായിച്ചു. പാര്‍‌ലമെന്റ്‌ നടപടികളുടെ നേരിട്ടുള്ള സം‌പ്രേഷണം തുടങ്ങാന്‍ കാരണം അങ്ങനെയെങ്കിലും ജനപ്രതിനിധികള്‍ മര്യാ‍ദക്കു പെരുമാറട്ടെ എന്നു കരുതിയാവണം. അതും ഫലം കണ്ടില്ല. സ്പീക്കറെ അവഗണിച്ചു പല നിയമസഭകളിലു...