ഏറെ നാളുകളായി ഞങ്ങൾ വൈപ്പിൻ ദ്വീപ് നിവാസികൾക്ക് ഉണ്ടായിരുന്ന ഒരു സ്വപ്നം ഇന്ന് സഫലമായി. ഗോശ്രീ പാലങ്ങൾ വഴി എറണാകുളം എന്ന മഹാനഗരത്തിലേയ്ക്കും നഗരത്തിന് വെളിയിലേയ്ക്കും നേരിട്ട് യാത്രചെയ്യാൻ സാധിക്കും എന്ന സ്വപ്നം. ഗോശ്രീപാലങ്ങൾ വർഷങ്ങൾക്ക് മുൻപ് നിലവിൽ വന്നു എങ്കിലും ഞങ്ങളുടെ നേരിട്ടുള്ള യാത്രാവകാശം സംഘടിതരും ശക്തരുമായ മഹാനഗരത്തിലെ സ്വകാര്യ ബസ്സ് മുതലാളിമാരും, ഞങ്ങളുടെ തന്നെ നാട്ടിലെ സ്വകാര്യ ബസ്സ് മുതലാളിമാരും, എല്ലാത്തിലും ഉപരി നഗരം തന്നെ ഗതാഗതം കൊണ്ട് വീർപ്പുമുട്ടുകയാണെന്നും കൂടുതൽ ബസ്സുകൾ അനുവദിക്കാൻ സാധ്യമല്ലെന്നുമുള്ള നിലപാടെടുത്ത പോലീസും എല്ലാം ചേർന്ന് നഗരത്തിന്റെ പടിവാതിലിൽ വരെ പരിമിതപ്പെടുത്തിയിരുന്നു. ആദ്യകാലങ്ങളിൽ സി എം എഫ് ആർ ഐ കഴിഞ്ഞുള്ള ജിഡയുടെ (ഗോശ്രീ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്‌മെന്റ് അതോറിട്ടി) സ്ഥത്ത് ഗോശ്രീ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾക്കായി സ്റ്റാന്റ് പണിയുമെന്നും നഗരത്തിലെ ബസ്സുകൾ ഇതുവഴി തിരിച്ചുവിടുമെന്നും എല്ലാം വാദ്ഗാനങ്ങൾ ഉണ്ടായിരുന്നു. കളൿടേഴ്സ് സ്ക്വയർ എന്നെല്ലാം നാമകരണം ചെയ്യപ്പെട്ട ഈ സംഗതികൾ കടലാസ്സിൽ മാത്രം ഒതുങ്ങി. അല്ലെങ്കിലും കോടികൾ വിലമതിക്കുന്ന കണ്ണായ സ...