Skip to main content

Posts

Showing posts from June, 2017

പുതുവൈപ്പിലെ ഐ ഒ സി വിരുദ്ധസമരം

ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപുകളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ കൊച്ചിക്കായലിനും അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വൈപ്പിൻ. ഏതാനും നാളുകൾക്ക് ശേഷം വൈപ്പിൻ വീണ്ടും വാർത്തകളിൽ നിറയുന്നു. മുൻപ് കേരളത്തിന്റെ മൊത്തം ജനശ്രദ്ധപിടിച്ചുപറ്റിയ നിരവധിസമരങ്ങൾക്ക് വൈപ്പിൻ വേദിയായിട്ടുണ്ട്. അതുപോലെ അതിജീവനത്തിനായുള്ള ഒരു സമരത്തിലൂടെയാണ് വൈപ്പിൻ ഇപ്പോൾ ശ്രദ്ധാകേന്ദ്രം ആകുന്നത്. വൈപ്പിനിലെ പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർമ്മിക്കുന്ന പാചകവാതകസംഭരണിയ്ക്കെതിരായി തദ്ദേശവാസികളായ ജനങ്ങൾ ജാതിമതരാഷ്ട്രീയഭേദമന്യേ നടത്തുന്ന സമരം ആണ് ഇപ്പോൾ വൈപ്പിനെ വീണ്ടും വാർത്തകളിൽ കൊണ്ടുവരുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ വൈപ്പിൻകരയുടെ തെക്കേഅറ്റത്ത് അറബിക്കടലിനോട് ചേർന്ന നിരവധി പദ്ധതികൾ ആണ് വന്നിട്ടുള്ളത്. ആദ്യം വന്ന എൽ എൻ ജി ടെർമിനൽ, പിന്നീട് വന്ന എസ് പി എം പദ്ധതി ഇപ്പോൾ ഐ ഒ സിയുടെ പാചകവാതസംഭരണിയും. ഇവയെല്ലാം അത്യധികം അപകടകരമായ സ്ഫോടനസാദ്ധ്യതയുള്ള പെട്രോകെമിക്കൽ മിശ്രിതങ്ങൾ കൈകാര്യം ചെയ്യുന്നവയാണെന്നത് വൈപ്പിൻ നിവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. രണ്ടാമതായി മത്സ്യബന്ധനം ഉപജീവനമാക്കിയ വലിയൊര...

അഖില കേസ് W.P.(Crl.)297/2016 KHC

കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി പൊതുവിൽ ചർച്ചചെയ്യപ്പെടുന്ന വാർത്തകളിൽ ഒന്നാണ് അഖില കേസ്. കോട്ടയം ജില്ലയിൽ വൈക്കം സ്വദേശിയായ അശോകൻ സ്വന്തം മകളെ (അഖില) കണ്ടെത്തണമെന്നും അന്യായമായ തടങ്കലിൽ നിന്നും അവളെ മോചിപ്പിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയും  അതിൽ ഹൈക്കോടതി ഉത്തരവും ആണ് ഏറെ ചർച്ചചെയ്യപ്പെട്ടത്. ഈ ഉത്തരവ് സംബന്ധിക്കുന്ന പല വാർത്തകളും വളച്ചൊടിക്കപ്പെട്ടതോ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതോ ആണ്. അതിനാൽ തന്നെ ഈ കേസിന്റെ നാൾ വഴികളെക്കുറിച്ചും കേസിൽ വിധിയിൽ എത്തിച്ചേരാൻ ഹൈക്കോടതി പറയുന്ന കാരണങ്ങളും മനസ്സിലാക്കുന്നത് നല്ലതാവും എന്ന് കരുതുന്നു.  അഖില കേസിന്റെ നാൾവഴികൾ ആദ്യത്തെ ഹേബിയസ് കോർപ്പസ് കോട്ടയം ജില്ലയിലെ വൈക്കം സ്വദേശി അശോകൻ പൊന്നമ്മ ദമ്പതികളുടെ ഏകമകൾ ആണ് അഖില (24/2017). ഹിന്ദുമതത്തിൽ ഈഴവ സമുദായത്തിൽ വരുന്ന വരാണ് അശോകനും പൊന്നമ്മയും. അശോകൻ ഈശ്വരവിശ്വാസി ആയിരുന്നില്ല എങ്കിലും പൊന്നമ്മ അമ്പലങ്ങളും പൂജയും എല്ലാം വിശ്വസിക്കുന്ന വ്യക്തിയായിരുന്നു. അഖില സേലത്ത് ശിവരാജ് ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ ചേർന്ന് ഹോമിയോപ്പതിയിൽ ബിരുദപഠനം നടത്തുകയായിരുന്ന...