Skip to main content

Posts

Showing posts from August, 2021

എന്നെപ്പറ്റി ഒരാമുഖം

സുഹൃത്തുക്കളെ, ഞാൻ മണികണ്ഠൻ. കേരളത്തിൽ എറണാകുളം ജില്ലയിൽ വൈപ്പിൻ എന്ന ദ്വീപിലെ കുഴുപ്പിള്ളി എന്ന് കടലോരഗ്രാമത്തിൽ ജീവിക്കുന്നു. 2008 മുതൽ ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തിലൂടെ എന്റെ പല അഭിപ്രായങ്ങളും ഞാൻ രേഖപ്പെടുത്തിവരുന്നു. അന്നു മുതൽ പല ബ്ലോഗുകളിലായി പല വിഷയങ്ങളിൽ ഞാൻ എഴുതിയ കുറിപ്പുകൾ എല്ലാം ഒരുമിച്ച് Chuvarezhuthukal (www.wallwrittings.blogspot.com) എന്ന ബ്ലോഗിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 2008 മുതലുള്ള വർഷങ്ങളിൽ ഇന്റെർനെറ്റ് ലോകത്ത് പല സാമൂഹ്യമാദ്ധ്യമങ്ങൾ ഉണ്ടായിട്ടുണ്ട്. ഓർക്കുട്ടും, ഫേസ്ബുക്കും, പ്ലസ്സും എല്ലാം ഇതിനു ഉദാഹരണം ആണ്. എന്നാലും എനിക്ക് അല്പം ഇഷ്ടം കൂടുതൽ ഉള്ളത് ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തിനോടാണ്. മറ്റുള്ള മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്ന അത്രയും ഞാൻ ഉൾപ്പടെ പലരും ഇപ്പോൾ ബ്ലോഗ് എന്ന മാദ്ധ്യമം ഉപയോഗിക്കുന്നില്ല എന്നത് അംഗീകരിക്കുന്നു. വലിയ കുറിപ്പുകൾ എഴുതാനും, അതിൽ ചിത്രങ്ങൾ ചേർക്കാനും, പൊതുവായി എല്ലാവർക്കും വായിക്കാനും അഭിപ്രായങ്ങൾ എഴുതാനും എല്ലാമുള്ള സൗകര്യം ഈ മാദ്ധ്യമത്തെ എനിക്ക് കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. അതുകൊണ്ട് സാധിക്കുന്ന അവസരങ്ങളിൽ എല്ലാം ഈ മാദ്ധ്യമം ഉപയോഗപ്പെടുത്താൻ ഞാൻ ...