Skip to main content

Posts

Showing posts from November, 2019

ശബരിമല റിവ്യൂ പെറ്റീഷൻ

ശബരിമല റിവ്യു പെറ്റീഷൻ പരിഗണിച്ച ഭരണഘടന ബഞ്ച് ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, ഖാൻവിൽക്കർ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, റൊഹിങ്ടൺ നരിമാൻ, ഡി വൈ ചന്ദ്രചൂഡ് (കടപ്പാട് ലൈവ് ലോ) 12 കൊല്ലം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരുന്ന വിഷയം, ആ കാലയളവിൽ പല ബഞ്ചുകൾ മറിഞ്ഞ ഒടുവിൽ ഭരണഘടനയുടെ തലനാരിഴകീറിപരിശോധിക്കാൻ ഒരു അഞ്ചംഗ ഭരണഘടന ബഞ്ചിനു വിട്ടു. അവിടെയും തുടർച്ചയായ വാദം കഴിഞ്ഞ് അതിൽ 4:1 എന്ന അനുപാതത്തിൽ കാണ്ഡം കാണ്ഡം വരുന്ന കാര്യകാരണങ്ങൾ നിരത്തി വിധിയും പറഞ്ഞു . ആ വിധിയുടെ റിവ്യൂ പെറ്റീഷനുമായി ആളുകൾ പോയി. അതിലും ഒരു മൂന്നരമണിക്കൂർ വാദം കേട്ട് അതിന്റെ തീരുമാനം പറയാൻ ഒരു ആറു മാസം കാത്തിരുന്നപ്പോൾ ദേ പറയുന്നു ആദ്യം പരിഗണിച്ച വിഷയം പരിഗണിക്കാനുള്ള അധികാരം ഞങ്ങൾക്കുണ്ടോ  എന്ന് ഞങ്ങൾ ഒന്നുകൂടെ പരിശോധിക്കട്ടെ എന്നിട്ട് നിങ്ങളുടെ റിവ്യു പെറ്റീഷനിൽ തീരുമാനം എടുക്കാം എന്ന്. ആഹോ ഭാഗ്യം അഹോ ഭാഗ്യം. പൊതുവിൽ ജഡ്ജിമാർക്ക് പൊതുജനത്തോട് എന്തു ഉത്താവാദിത്വം ഉണ്ടോ എന്ന് പലപ്പോഴും തോന്നാറുണ്ട്. സുപ്രീംകോടതിയ്ക്ക് ഉണ്ടോ എന്ന് ഇപ്പോൾ അവർ സംശയിക്കുന്ന അധികരം ഉപയോഗിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധി കഴ...