ഇന്ന് 13/07/2011 മുംബൈ മഹാനഗരത്തിന്റെ ചരിത്രത്തിൽ വീണ്ടും ഒരു കറുത്ത ദിവസമായിട്ടാവും ഓർമ്മിക്കപ്പെടുക. ഭാരതത്തിന്റെ സമ്പത്തികതലസ്ഥാനം എന്നറിയപ്പെടുന്ന ഈ മഹാനഗരം ഇത് എത്രാമത്തെ തവണയാണ് ഭീകവാദികളുടെ അക്രമണത്തിന് ഇരയാവുന്നത്? അറിയില്ല. 1991 മുതൽ പലവട്ടവും വലിയ ആക്രമണങ്ങൾ തന്നെ ഈ മഹാനഗരത്തിനുമേൽ നടന്നിട്ടുണ്ട്. അവയെ എല്ലാം അതിജീവിച്ച് ഐതിഹാസികമായ ഉയിർത്തെഴുന്നേല്‍പ്പാണ് പലപ്പോഴും മുംബൈയിൽ നാം കാണുന്നത്. ഇന്ന് വീണ്ടും മഹാനഗരം ആക്രമിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ 21 ആളുകൾ ദാദർ, ഓപ്‌റ ഹൗസ്, സവേരി ബാസാർ എന്നിവിടങ്ങളിൽ ഉണ്ടായ മൂന്ന് ബോംബ്‌സ്ഫോടനങ്ങളുടെ ഫലമായി കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറിലധികം ആളുകൾ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലും ആണ്. എന്നാണ് നാം ഈ ആക്രമണങ്ങളിൽ നിന്നും പാഠം പഠിക്കുക. ഇതുവരെ രാജ്യത്തിനു നേരെ നടന്ന ആക്രമണങ്ങളിൽ എത്ര പ്രതികളെ ശിക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കേസന്വേഷണവും വിചാരണയും ശിക്ഷാവിധിയും ഉണ്ടായാലും പലപ്പോഴും ശിക്ഷകൾ സമയബന്ധിതമായി നടപ്പാക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അഫ്സൽ ഗുരുവും, അജ്മൽ അമീർ കസബും എല്ല്ലാം ഇതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങൾ. ഇ...