Skip to main content

Posts

Showing posts from September, 2009

ഒടുവിൽ പിണറായിയും

രാഷ്‌ട്രീയനേതാക്കളുടെ അഭിനയപ്രതിഭ പലപ്പോഴും വെളിപ്പെടുക കോടതി മുറികളിൽ ആണ്. സന്തോഷത്തോടെ അല്ലെങ്കിൽ വളരെ മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോഴും നിറഞ്ഞ ചിരി മുഖത്ത് വിരിയിച്ച് ഞാനിതെല്ലാം എത്ര കണ്ടതാണെന്നമട്ടിൽ കോടതി മുറിയിൽ കയറുന്നവർ വിധി അനുകൂലമല്ലെന്നറിയുമ്പോൾ മോഹാലസ്യപ്പെട്ടു വീഴുന്നതും അനുയായികൾ അവരെ എത്രയും പെട്ടന്ന് വൈദ്യസഹായത്തിനും തുടർന്നുള്ള വിശ്രമത്തിനുമായി ആശുപത്രിയിലേക്ക് മാറ്റുന്നതുമായ കാഴ്‌ച അത്ര പുതുമയുള്ളതൊന്നും അല്ല. എന്നാലും ഇന്ന് അത്തരം രംഗങ്ങൾ ഒന്നും പ്രതീക്ഷിച്ചതും ഇല്ല. കാരണം പ്രാരംഭ വാദം പോലും തുടങ്ങിയിട്ടില്ലല്ലൊ. കുറ്റം ചാർത്തപ്പെട്ട പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതും അവർ അതു നിഷേധിക്കുന്നതും ജാമ്യത്തിനപേക്ഷിച്ച് ജാമ്യം ലഭിക്കുമ്പോൾ കേസിന്റെ മറ്റു രേഖകളുമായി പോവുന്നതുമായ പതിവു ചിത്രം മാത്രമാണ് പ്രതീക്ഷിച്ചത്. മറ്റെല്ലാ പ്രതികളേയും പോലെ സഖാവ് പിണറായി വിജയനും അവിടെ എത്തി ജാമ്യം നേടും എന്നു തന്നെയായിരുന്നു എന്റേയും ധാരണ രണ്ടു ദിവസം മുൻപ് വരെ. എന്നാൽ രണ്ടു ദിവസം മുൻപേ പാർട്ടി പത്രം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാൽ 25 വരെയുള്ള എല്ലാ പൊതു പരി...

ചില പരീക്ഷണ ചിത്രങ്ങൾ | Macro experiments with A410

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതിരുന്നതിനാൽ ഇന്നു രാവിലെ ചില ഫോട്ടോ പരീക്ഷണങ്ങൾ നടത്താൻ ഇറങ്ങിയതാണ്. കാനോൺ A-410 ഉപയോഗിച്ച് മാക്രോ മോഡിൽ എടുത്ത ചിത്രങ്ങൾ ആണ് ഇതെല്ലാം. ചുമ്മാ ഒരു പരീക്ഷണം . കുട്ടിക്കാലത്ത് ഞങ്ങൾ ഹെലിക്കോപ്റ്റർ തുമ്പി എന്നും ആനത്തുമ്പി എന്നുമാണ് ഇവനെ വിളിച്ചിരുന്നത്. അദ്യമെല്ലാം ഇവനെ പിടിക്കാൻ പേടിയായിരുന്നു. പിന്നെ പിടിച്ച് കല്ലെടുപ്പിക്കുക എന്ന (ക്രൂര)വിനോദവും. ഇന്ന് ഈ ചിത്രമെടുക്കാൻ ഇവന്റെ പിന്നാലെ കുറേ അലഞ്ഞു. ഇതാ അടുത്ത ഹെലിക്കോപ്റ്റർ. പിന്നെ ഒരു ചുവന്ന തുമ്പികൂടെ ഉണ്ടായിരുന്നു. എന്റെ ക്യാമറയ്ക്ക് പോസു ചെയ്യാതെ അവൻ കടന്നു കളഞ്ഞു. ഒരു പുല്ലിന്റെ അറ്റത്ത് എയറുപിടിച്ചിരിക്കുന്ന ബഗ്. ഇവന്റെ യഥാർത്ഥ നാമം എന്താണെന്നറിയില്ല. ഇതു കൂട് വിട്ടുപോയ ചീവീടിന്റെ ബാക്കി പത്രം. കിരി കിരി ശബ്ദം പുറപ്പെടുവിക്കുന്ന ജീവി ഇതാണെന്നറിയാൻ കുറെ നടന്നിട്ടുണ്ട്. ഇപ്പൊ കണികാണാൻ പോലും തൊടിയിൽ ഒരു തുമ്പയില്ലാത്ത അവസ്ഥയായി. കുട്ടിക്കാലത്തെല്ലാം ഓണത്തിന് എത്രമാത്രം തുമ്പപ്പൂവാണ് ശെഖരിച്ചിരുന്നത്. പ്രകൃതിയുടെ നെയ്തുകാരൻ. ചുമ്മാ നെയ്തുക്കാരൻ എന്ന് മാത്രം വിളിച്ചാൽ പോരാ. നല്ലൊരു അഭ്യാസിയും കൂടിയാണ...

ഡാറ്റാവണ്ണിനെ കുറിച്ചുള്ള എന്റെ പരാതികൾ | My Complaints about DataOne

ഭാരതത്തിലെ അനേകം ബ്രോഡ്‌ബാന്റ് ഉപഭോക്താക്കളെപ്പോലെ ഞാനും DataOne - ന്റെ ഒരു ഉപഭോക്താവാണ്. ഇതു സംബന്ധിച്ചു എനിക്കുള്ള പരാതികൾ ഒരു ബ്ലോഗ് ആയി ഞാൻ മുൻപ് എഴുതിയിരുന്നു. എന്നാൽ പിന്നീട് ഞാൻ മാത്രമല്ല എന്നെപ്പോലെ അനേകം ആളുകൾ ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ ഈ ബ്ലോഗ് സഹായിച്ചു. എന്നാൽ ഒരു പരിഹാരവും കാണാതെ വരുമ്പോൾ അതെല്ലാം ആരോടെങ്കിലും പങ്കുവെക്കുന്നത് നല്ലതാവും എന്ന തോന്നലിൽ ഞാൻ ആ ബ്ലോഗ് വീണ്ടും എഴൂതുന്നു. ഇന്ന് അതിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇവിടെ അതു വായിക്കാം.

NEVER ENDING COMPLAINTS

It has been an year and a half that I posted any thing here. Many things happened in this time period. My father died, I got married and now I am going to be father. But there are many things that remains unchanged. One among them is my complaints about DataOne. The toll free number of customer care is changed to 12678. But even now it is same as earlier always busy. The problem I had with the account department about the change of plan is solved and I am getting regular bills. Now the problem is with my DSL status. The DSL lamp n modem goes flickering and I am getting disconnected. I am making complaints about this to both our local exchange and the customer care. When I say my DSL lamp goes blinking to the customer care people they say that it is not there fault. IT has to be attended by the local exchange people. When I approach them they says the line is clear. Some times they say there is some earthing and they have rectified it. But the DSL lamp will not hold. Some times connect...