Skip to main content

Posts

Showing posts from February, 2018

ആൾക്കൂട്ടത്തിന്റെ ശിക്ഷാവിധികൾ

ഫെബ്രുവരി മാസത്തിൽ മനസ്സിനെ വല്ലാതെ നോവിച്ച രണ്ട് ആൾക്കൂട്ട ശിക്ഷാവിധികൾ ആണ് ഉണ്ടായത്. ഉത്തരേന്ത്യയിൽ മാത്രം നടക്കുന്നതെന്ന് നമ്മൾ മലയാളികൾ മേനിനടിച്ചിരുന്നതാണ് ആളുക്കൂട്ടത്തിന്റെ ശിക്ഷാവിധി. 'സദാചാരപോലീസിങ്ങ്' എന്ന പേരിലെ ആൾക്കൂട്ട ആക്രമണങ്ങൾ മുൻപും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട അന്യസംസ്ഥാനത്തൊഴിലാളി ചൂടേറ്റ് വെള്ളം കിട്ടാതെ മരിച്ചത് ചങ്ങനാശേരിയിൽ ആണെന്ന് തോന്നുന്നു. അതിനു മുൻപ് മറ്റൊരു നാടോടി സ്ത്രീയെ ജനക്കൂട്ടം ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ നമ്മൾ കണ്ടിരുന്നു. അത് ഉത്തരകേരളത്തിൽ നിന്നാണെന്നാണ് ഓർമ്മ. പറഞ്ഞുവന്നത് ആൾക്കൂട്ടത്തിന്റെ ശിക്ഷാവിധി എന്നത് നമുക്കും അന്യമായ ഒന്നല്ല എന്നാണ്. ഫെബ്രുവരി മാസത്തിൽ മനസ്സിനെ ഉലച്ചത് രണ്ട് രംഗങ്ങൾ ആണെന്ന് ആദ്യം പറഞ്ഞല്ലൊ. അതിൽ ആദ്യത്തേത് എന്റെ തന്നെ നാട്ടിൽ നിന്നാണ്. മനോദൗർബല്യമുള്ള ഒരു സ്ത്രീയെ അവരുടെ തന്നെ അയൽവാസികളായ മൂന്നു സ്ത്രീകൾ ചേർന്ന് മർദ്ദിക്കുന്നതും തുടർന്ന് ചൂടായ ചട്ടുകം കൊണ്ട് അവരുടെ കാൽവെള്ളയിൽ പൊള്ളിക്കുന്നതുമായ ദൃശ്യം ആയിരുന്നു. ഈ സ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്യുകയും പിന്...

അശാന്തത പടർത്തുന്നവർ

എറണാകുളത്ത് കഴിഞ്ഞ ദിവസം അന്തരിച്ച അശാന്തൻ (മഹേഷ്) എന്ന ചിത്രകാരന്റെ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ പല നിറങ്ങളിൽ ചർച്ചയാവുകയാണല്ലൊ. ഇതുമായി ബന്ധപ്പെട്ട് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ, പത്രവാർത്തകളെ അടിസ്ഥാനമാക്കി ( http://bit.ly/2E5VXyh ) പങ്കുവെയ്ക്കുന്നു. അശാന്തന്റെ ഭൗതികശരീരം പൊതുദർശനത്തിനു ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ വെയ്ക്കുന്നതിനുള്ള തീരുമാനം അറിഞ്ഞ് ശിവക്ഷേത്രം ഭരണസമിതി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദും കോർപ്പറേഷനിലെ കോൺഗ്രസ്സ് കൗൺസിലർ കൃഷ്ണകുമാറും ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ ഇപ്പോഴത്തെ ഉടമസ്ഥരായ ലളിതകലാ അക്കാദമി സെക്രട്ടറി പൊന്നിയം ചന്ദ്രനെ കണ്ട് ക്ഷേത്രനട അടച്ചിട്ടില്ലാത്തതിനാൽ പൊതുദർശനം മാറ്റിവെയ്ക്കണം എന്നു ആവശ്യപ്പെടുന്നതിൽ നിന്നാണ് തർക്കങ്ങൾ തുടങ്ങുന്നത്. അതിനുശേഷം കുറച്ചാളുകൾ വന്ന് പൊതുദർശനത്തിനായി തയ്യാറാക്കിയ വേദി അലങ്കോലപ്പെടുത്തുകയും അവിടെ സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ നശിപ്പിക്കുകയും ചെയ്തു. ദർബാർ ഹാൾ ആർട് ഗ്യാലറിയിൽ നിന്നും 50 മീറ്റർ മാത്രം അകലത്തിലുള്ള ക്ഷേത്രത്തിന്റെ കവാടത്തിനു നേരെ മുന്നിലായി മൃതദേഹം പ്രദർശനത്തിനു കൊണ്ടുപോകാൻ സാധി...