Skip to main content

Posts

Showing posts from January, 2011

മകരവിളക്ക് - സത്യം വെളിവാക്കണം | Makaravilakku - Truth must be revealed

അങ്ങനെ വീണ്ടും ഒരു ദുരന്തത്തിനു കൂടി കേരളം സാക്ഷിയായിരിക്കുന്നു. ശബരിമലയിൽ എത്താൻ അയ്യപ്പഭക്തന്മാർക്ക് കനത്ത നിയന്ത്രണം ഏർപ്പെടുത്തിയതു മൂലം  മകരവിളക്ക് കാണാൻ  പരമ്പരാഗത പാതയായ വണ്ടിപ്പെരിയാർ - പുൽമേടിൽ തമ്പടിച്ചിരുന്ന അയ്യപ്പഭക്തരിൽ നൂറിലധികം ആളുകൾ തിക്കിലും തിരക്കിലും പെട്ട് മരിച്ചിരിക്കുന്നു. പല തീർത്ഥാടന കേന്ദ്രങ്ങളിലും തിക്കിലും തിരക്കിലും അപകടങ്ങൾ സംഭവിക്കാറുണ്ടെങ്കിലും പുൽമേടിൽ ഇന്നലെ സംഭവിച്ചത് തികച്ചും ഒഴിവാക്കാവുന്നത് തന്നെയാണ്. മണ്ഡല തീർത്ഥാടനത്തിൽ അയ്യപ്പഭക്തരെ സംബന്ധിച്ച് വളരെ വിശേഷപ്പെട്ട മുഹൂർത്തം തന്നെയാണ് മകരസംക്രമദിവസത്തെ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും തുടർന്ന് പൊന്നമ്പലമേട്ടിൽ തെളിയുന്നു എന്ന് പ്രചരിപ്പിക്കുന്ന മകരവിളക്കും. മകരവിളക്ക് എന്ന പ്രതിഭാസം അത്ഭുതവും ദൈവീകവും ആണെന്ന് പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ഇപ്പോളും ഉണ്ട്. ഇതിന് ദേവസ്വം ബോർഡും കാലാകാലങ്ങളിൽ വന്ന സർക്കാരുകളും മൗനാനുവാദം നൽകിവരുന്നു. മകരവിളക്ക് എന്നത് പൊന്നമ്പലമേട്ടിൽ താനെ തെളിയുന്ന അത്ഭുതമല്ലെന്നും വിവിധ സർക്കാർ വകുപ്പുകളും ദേവസ്വം ബോർഡും ചേർന്ന് കത്തിക്കുന്ന...

ചന്ദ്രകുമാർ സാറിന് ആദരാഞ്ജലികൾ

മലയാളത്തിലെ മുതിർന്ന ബ്ലോഗർമാരിൽ ഒരാളും ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തെ അതിന്റെ എല്ലാ നന്മകളും ഉൾക്കൊണ്ട് ഏറ്റവും കാര്യക്ഷമമായും സാമൂഹ്യനന്മയെ മുൻ‌നിറുത്തിയും ഉപയോഗിച്ചിരുന്ന വ്യക്തിയുമായ ചന്ദ്രകുമാർ സർ അന്തരിച്ച വാർത്ത ശെരിക്കും ഞെട്ടലോടെ തന്നെയാണ് വായിച്ചത്. അങ്കിൾ എന്ന ബ്ലോഗ് നാമധേയത്തിലാണ് അദ്ദേഹം ബ്ലോഗുകൾ എഴിതിയിരുന്നത്.  അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം ഹൃദയാഘാതത്തെ തുടർന്നായിരുന്നു എന്നും മനസ്സിലാക്കുന്നു. കഴിഞ്ഞ ആഴ്ച വിവരാവകാശ നിയമത്തെ സംബന്ധിക്കുന്ന ഒരു സംശയനിവാരണത്തിനുവേണ്ടി അദ്ദേഹത്തിന് ഒരു മെയിൽ അയച്ചിരുന്നു . വിശദമായി തന്നെ അദ്ദേഹം മറുപടിയും തന്നു. ഒപ്പം എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു. ചെറായിൽ ബ്ലോഗ സംഗമത്തിൽ അദ്ദേഹത്തെയും പത്നിയേയും പരിചയപ്പെടുകയും ചെയ്തിരുന്നു. അഴിമതിക്കെതിരെ എന്നും കർശമായ നിലപാടെടുത്തിരുന്ന വ്യക്തിയാണ് ചന്ദ്രകുമാർ സാർ. തന്റെ പരിശ്രമത്തിലൂടെ പല അഴിമതികളും തടയാനും പലതും പുറത്തുകൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനം എന്നും മറ്റുള്ളവർക്ക് മാതൃകയും പ്രചോദനവും ആയിരിക്കും. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥ...

റോഡരുകിലെ പൊതുയോഗവും സുപ്രീം കോടതി വിധിയും

 റോഡരുകിലെ പൊതുയോഗങ്ങളും പൊതുനിരത്തിലെ പ്രകടനങ്ങളും നിരോധിച്ചുകൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം‌കോടതി കൂടി ശരിവെച്ചിരിക്കുന്നു. ഈ വിഷയം ചർച്ചചെയ്ത രണ്ടു ബ്ലോഗുകളിൽ ഞാൻ രേഖപ്പെടുത്തിയ അഭിപ്രായം ഇവിടെ ഒരു പോസ്റ്റായി ചേർക്കുന്നു. “റോഡരുകിൽ പൊതുയോഗങ്ങൾ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന് ഈ കേരളത്തിൽ ഇനി ഒരു പൊതുയോഗവും റോഡരുകിൽ നടക്കില്ലെന്നോ, ഗതാഗതം സ്തംഭിപ്പിക്കുന്ന പ്രകടനങ്ങൾ ഉണ്ടാകില്ലെന്നോ മലയാളികളായ നമ്മൾ ആരും കരുതുമെന്ന് തോന്നുന്നില്ല. കാരണം സുപ്രീം കോടതിയുടെ തന്നെ പല വിധികൾക്കും പുല്ലുവിലയാണ് ഈ സംസ്ഥാനത്ത് പൊതുവെ രാജ്യത്തും ഉള്ളത്. ബന്ദ് നിരോധിച്ച ഉത്തരവ്, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച ഉത്തരവ് എന്നിവ അതിൽ ചിലതുമാത്രം. ബന്ദ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനു ശേഷം ഇവിടെ എത്ര ബന്ദുകൾ (ഹർത്താൽ എന്ന അപരനാമത്തിൽ) നടന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും പറഞ്ഞത് വിശ്വസിച്ച് റോഡിൽ വാഹനമിറക്കിയ പലർക്കും വാഹനത്തിന്റെ ചില്ലുപോയതു മിച്ചം. ഇത്തരം കേസുകളിൽ എത്രപേർ ശിക്ഷിക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ വാഹനങ്ങൾ തടയുന്നതിന് ന...

Happy New Year

I Wish all my friends  A Very Happy and Prosperous New Year                                                                                                                                     Manikandan