Skip to main content

Posts

Showing posts from August, 2016

കച്ചവടവൽക്കരിക്കപ്പെടുന്ന ശബരിമല

ശബരിമല അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും തമ്മിൽ ഉണ്ടായ അഭിപ്രായവ്യത്യാസം ഇന്ന് വളരെ വാർത്താപ്രാധാന്യം നേടിയ സംഭവം ആയിരുന്നു. ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതു സംബന്ധിച്ച എന്റെ അഭിപ്രായം ഇവിടെയും രേഖപ്പെടുത്തുന്നു. എന്റെ വിശ്വാസപ്രകാരം ശബരിമലയിലെ ധർമശാസ്താ പ്രതിഷ്ഠനടത്തിയതും അവിടെ ക്ഷേത്രം നിർമ്മിച്ചതും അതിനുള്ള ആചാരാനുഷ്ഠാനങ്ങൾ നിശ്ചയിച്ചതും പരശുരാമൻ ആണ്. പരശുരാമൻ നിരവധി ക്ഷേത്രങ്ങൾ കേരളത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. പക്ഷെ പ്രതിഷ്ഠയിലെയും ആചാരങ്ങളിലേയും വൈശിഷ്ട്യം കൊണ്ട് ശബരിമല ഇന്നും മറ്റ് അയ്യപ്പെക്ഷേത്രങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നു.  അതുകൊണ്ടു തന്നെ അതിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തുടർന്നും പാലിക്കപ്പെടണം എന്നതാണ് എന്റെ ആഗ്രഹം. ഭക്തർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നു എന്ന പേരിൽ ശബരിമല കഴിഞ്ഞ ഏതാനും ദശാബ്ദബ്ദങ്ങൾകൊണ്ട് ഏറെ കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഓരോ വർഷവും കൂടുതൽ ഭക്തരെ ആകർഷിക്കുക എന്നതാണ് കാലാകാലങ്ങളിലെ സർക്കാരുകളും ദേവസ്വം ബോർഡും ചെയ്തുവരുന്നത്. ഈ ജനബാഹുല്യം ശബരിമലയുടെ പരിസ്ഥ...