സ്വന്തം ഭർത്തൃപിതാവിനെ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി മുന്നു ജീവപര്യന്തം ശിക്ഷ വിധിച്ച കുറ്റവാളിയെ കേവലം 14 വർഷത്തെ ജയിൽ വാസത്തിനു ശേഷം നല്ല നടപ്പിന്റേയും സ്ത്രീ എന്ന പരിഗണനയുടെയും പേരിൽ ശിക്ഷ ഇളവ് അനുവദിക്കാൻ പിണറായി സർക്കാർ തീരുമാനിക്കുന്നതിനു പിന്നെലെ കാരണം എന്താവും? ഷെറിനും ഭാസ്കര കാരണവരും (ചിത്രത്തിനു കടപ്പാട് കേരളകൗമുദി) ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിൽ കുറ്റക്കാരി എന്ന് കണ്ടെത്തി കോടതി മൂന്നു ജീവപര്യന്തം തടവിനു ശിക്ഷിച്ച ഭാസ്കര കാരണവരുടെ മകൻ ബിനു പീറ്ററിന്റെ ഭാര്യ ഷെറിന്റെ ശിക്ഷ ഇളവു ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രി സഭായോഗം തീരുമാനിച്ചു. ഭാസ്കര കാരണവരെ കൊന്നതുൾപ്പടെ വിവിധ കുറ്റങ്ങൾക്ക് മൂന്ന് ജീവപര്യന്തം ശിക്ഷയാണ് മവേലിക്കര അതിവേഗ കോടതി വിധിച്ചത്. ഈ ശിക്ഷ ഹൈക്കോടതിയും, തുടർന്ന് 2018 ഏപ്രിൽ 9ന് സുപ്രീംകോടതിയും ശരിവച്ചു. ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ എന്ന് തന്നെ ആണ് നിയമം പറയുന്നത്. ഇവിടെ കൊലപാതകിയായ ഷെറിൻ 14 വർഷത്തെ ജയിൽവാസം പൂർത്തിയാക്കി എന്നതും സ്ത്രീ ആണെന്നതും പരിഗണിച്ചാണത്രേ ഷെറിനു ശിക്ഷയിൽ ഇളവ് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിത...