Skip to main content

Posts

Showing posts from July, 2009

ചെറായി ബ്ലോഗ് മീറ്റ് (Cherai Blog Meet)

തൊടുപുഴയിലെ ബ്ലോഗ് സംഗമത്തിന്റെ അന്നുതന്നെ തീരുമനിച്ചിരുന്നതാണ് അടുത്ത ബ്ലോഗ് സംഗമം ചെറായിയിൽ വെച്ച് നടത്തണം എന്നത്. അന്ന് ഈ ആശയം മുന്നോട്ടുവെച്ചത് ലതിചേച്ചിയായിരുന്നു. ഇതു തീരുമാനിക്കപ്പെട്ടതുമുതൽ ഞാൻ വളരെ സന്തോഷത്തിലായിരുന്നു. കാരണം ഈ ഒത്തുചേരലിനായി തീരുമാനിച്ചിരിക്കുന്ന ചെറായി എന്റെ വീട്ടിൽ നിന്നും ആറുകിലോമീറ്റർ മാത്രം അകലെയാണ്. ഇത്രയും അധികം ബ്ലൊഗർമാരെ എന്റെ നാട്ടിൽ‌വെച്ച് കണ്ടുമുട്ടാൻ സാധിക്കുമെന്നത് എനിക്ക് വലിയ സംഭവം തന്നെയായിരുന്നു. അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ആ ഒത്തുചേരൽ ഇന്നു നടന്നു. ചെറായി കടപ്പുറത്തിനും കായലിനും ഇടയിലുള്ള അമരാവതി എന്ന റിസോർട്ടിൽ‌വെച്ച്. അമരാവതി റിസോർട്ട് ശരിക്കും സുന്ദരമായ ഒരു ലൊക്കേഷൻ തന്നെയാണ്. ഒരു വശം കടലും മറുവശം കായലും. ദീരസ്ഥലങ്ങളിൽ നിന്നുള്ള പല ബ്ലോഗർമാരും തലേദിവസം തന്നെ ചെറായിയിൽ എത്തിയിരുന്നു. രാവിലെ അവിടെ എത്തുമ്പോൾ തന്നെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. തൊടുപുഴയിൽ വെച്ചു പരിചയപ്പെട്ട പലരേയും വീണ്ടും കാണാനുള്ള ഒരു അവസരം കിട്ടി. സമാന്തരൻ, ചാർവാകൻ, ധനേഷ്, മുരളിക, എഴുത്തുകാരി, പ്രിയ, പാവത്താൻ, ചാണക്യൻ, നാട്ടുകാരൻ, അനിൽ@ബ്ലോഗ്, അങ്ങനെ...