Skip to main content

Posts

Showing posts from March, 2011

ക്വീൻ മേരി 2 കൊച്ചിയിൽ | Queen Mary 2 @ Kochi

ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പലുകളിൽ ഒന്നായ ക്വീൻ മേരി 2 വീണ്ടും കൊച്ചിയിൽ എത്തിയിരിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ യാത്രാക്കപ്പലാണ് ക്വീൻ മേരി 2. 2009-ൽ ഇറങ്ങിയ ഒയാസിസ് ഓഫ് സീസ് എന്ന കപ്പലാണ് ഒന്നാം സ്ഥാനത്ത്. 2006-ൽ ഇറങ്ങിയ ഫ്രീഡം ഓഫ് സീസ് രണ്ടാം സ്ഥാനത്തും. 2004-ൽ ആണ് ക്വീൻ മേരി 2 ഇറങ്ങിയത്.  2004 ജനുവരി 12ന് ആയിരുന്നു ക്വീൻ മേരി 2 ന്റെ കന്നിയാത്ര. ബ്രിട്ടണിലെ സതാംപ്റ്റൺ തുറമുഖത്തുനിന്നും അമേരിക്കയിലെ ഫ്ലോറിഡയിലേയ്ക്കായിരുന്നു കന്നിയാത്ര. 1132അടി നീളവും 131 അടി വീതിയുമുള്ള ഈ കപ്പലിൽ 17 നിലകൾ ഉണ്ട്. ഇതിൽ 13 നിലകൾ യാത്രക്കാർക്കുള്ളതാണ്. പരമാവധി 3056 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിവുള്ളതാണ് ഈ കപ്പൽ.   ഇപ്പോൾ തായ്‌ലന്റിൽ നിന്നും ദുബായിയിലേയ്ക്കുള്ള യാത്രയിലാണ് കപ്പൽ കൊച്ചിയിൽ എത്തിയത്. എഞ്ചിനീയറിങ് വൈദദഗ്ദ്ധ്യത്തിന്റെ ഒരു ഉത്തമ ഉദാഹരണം ആണ് ഈ കപ്പൽ. കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയുടെ ഈ പേജ് സന്ദർശിക്കുക. ഇന്ന് രാത്രി ഈ കപ്പൽ അതിന്റെ ദുബായിയിലേയ്ക്കുള്ള യാത്ര തുടരും. വിവരങ്ങൾക്ക് കടപ്പാട് വിക്കിപീഡിയ, മദ്ധ്യമവാർത്തകൾ.

ശാപമോക്ഷം തേടുന്ന പാതകൾ |Ill-fated Roads

മുകളിലെ ചിത്രത്തിൽ കാണുന്നത് ഞങ്ങളുടെ പഞ്ചായത്തിലെ ഒരു പാതയാണ്. ഞാനുൾപ്പടെ നിരവധി ആളുകൾ വീടണയുന്നതിന് ഉപയോഗിക്കുന്ന പാത. ഇന്നലെ വരെ ഈ പാതയുടെ അവസ്ഥ ഇതായിരുന്നില്ല, സത്യത്തിൽ അവിടെ ഒരു വഴിഉണ്ടെന്നും അത് വർഷങ്ങൾക്ക് മുൻപ് ടാർചെയ്തതായിരുന്നു എന്നും അന്നാട്ടുകാരല്ലാത്തവരെ വിശ്വസിപ്പിക്കാൻ പ്രയാസമായിരുന്നു. ഇന്നലെ ഈ പാത വീണ്ടും ടാർചെയ്തിരിക്കുന്നു. അഞ്ചുവർഷത്തിലധികം നീണ്ട ഞങ്ങളുടെ ആവലാതികൾക്ക് ഒരു താൽകാലിക പരിഹാരം എന്ന് പറയാം. കഴിഞ്ഞ അഞ്ചുവർഷവും ഞങ്ങളുടെ വാർഡ് മെമ്പർ തന്നെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ഇത്തവണ അദ്ദേഹം മത്സരിച്ചില്ല. എന്നാലും അധികാരത്തിൽ വന്നത് അദ്ദേഹത്തിന്റെ പാർട്ടിതന്നെ. എല്ലാത്തവണയും ഈ റോഡ് ടാർ ചെയ്യുന്നതിന് പഞ്ചായത്ത് അനുമതി നൽകിയിരുന്നത്രെ! എന്നാൽ പണി ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാത്തതായിരുന്നു പ്രശ്നം എന്നാണ് പൊതുവിൽ പറഞ്ഞിരുന്നത്. കാരണം പഞ്ചായത്തിലെ തന്നെ ഏറ്റവും നീളം കുറഞ്ഞ പാത. അതുകൊണ്ട് തന്നെ ടാർ ചെയ്യാൻ വകുപ്പില്ല, പണി മുതലാവില്ല എന്നെല്ലാം പറഞ്ഞ് ആരും ഏറ്റെടുക്കാതെ കിടക്കുകയായിരുന്നു ഈ പാത. പിന്നെ ഇപ്പോൾ എങ്ങനെ സാധിച്ചു. അല്പം വളഞ്ഞ വഴിയിൽ നടത്തി. അത്ര തന്നെ. എന്ത...

താരവും ആരാധകരും

ഞങ്ങളുടെ ദേശദേവതയായ പള്ളത്താംകുളങ്ങരെ ഭഗവതിയുടെ താലപ്പൊലി മഹോത്സവത്തിൽ വടക്കേച്ചേരുവാരത്തിന്റെ എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ എത്തിയ പുത്തൻ‌കുളം  അനന്തപത്മനാഭന്റെ ചിത്രം എടുക്കുന്ന ആരാധകരും ആരാധകരുടെ ഇഷ്ടങ്ങൾക്കായി നിൽക്കുന്ന അനന്തപത്മനാഭനും. ഉത്സവത്തിന്റെ കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം. ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടേയും ഇവിടേയും ഉണ്ട്.