ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പലുകളിൽ ഒന്നായ ക്വീൻ മേരി 2 വീണ്ടും കൊച്ചിയിൽ എത്തിയിരിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ യാത്രാക്കപ്പലാണ് ക്വീൻ മേരി 2. 2009-ൽ ഇറങ്ങിയ ഒയാസിസ് ഓഫ് സീസ് എന്ന കപ്പലാണ് ഒന്നാം സ്ഥാനത്ത്. 2006-ൽ ഇറങ്ങിയ ഫ്രീഡം ഓഫ് സീസ് രണ്ടാം സ്ഥാനത്തും. 2004-ൽ ആണ് ക്വീൻ മേരി 2 ഇറങ്ങിയത്.
2004 ജനുവരി 12ന് ആയിരുന്നു ക്വീൻ മേരി 2 ന്റെ കന്നിയാത്ര. ബ്രിട്ടണിലെ സതാംപ്റ്റൺ തുറമുഖത്തുനിന്നും അമേരിക്കയിലെ ഫ്ലോറിഡയിലേയ്ക്കായിരുന്നു കന്നിയാത്ര. 1132അടി നീളവും 131 അടി വീതിയുമുള്ള ഈ കപ്പലിൽ 17 നിലകൾ ഉണ്ട്. ഇതിൽ 13 നിലകൾ യാത്രക്കാർക്കുള്ളതാണ്. പരമാവധി 3056 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിവുള്ളതാണ് ഈ കപ്പൽ.
ഇപ്പോൾ തായ്‌ലന്റിൽ നിന്നും ദുബായിയിലേയ്ക്കുള്ള യാത്രയിലാണ് കപ്പൽ കൊച്ചിയിൽ എത്തിയത്. എഞ്ചിനീയറിങ് വൈദദഗ്ദ്ധ്യത്തിന്റെ ഒരു ഉത്തമ ഉദാഹരണം ആണ് ഈ കപ്പൽ. കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയുടെ ഈ പേജ് സന്ദർശിക്കുക.
വിവരങ്ങൾക്ക് കടപ്പാട് വിക്കിപീഡിയ, മദ്ധ്യമവാർത്തകൾ.


Comments
Post a Comment
ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.