Skip to main content

Posts

Showing posts from March, 2015

കേരളനിയമസഭയിൽ അപമാനിക്കപ്പെട്ട ജനാധിപത്യം

കേരളനിയമസഭയിലെ തനിതറകളായ സമാജികർക്ക്, ഇത് പഞ്ചവടിപ്പാലം 1984-ൽ ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ചലച്ചിത്രം ആണ്. നിങ്ങളിൽ ഇതു കാണാത്തവർ ഇനിയും ഉണ്ടെങ്കിൽ കണ്ടിരിക്കണം. അല്ലെങ്കിൽ എല്ലാവർക്കും കൂടി കാണാൻ കൈരളിയിൽ ഒരു പ്രത്യേക പ്രദർശനം നടത്തിയാലും വിരോധമില്ല. ദുശ്ശാസന കുറുപ്പിനേയും, മണ്ഡോദരി അമ്മയേയും, പഞ്ചവടി റാഹേലിനേയും, ഇസഹാക്ക് തരകനേയും, ശിഖണ്ഡി പിള്ളയേയും നിങ്ങളിൽ തന്നെ ഇപ്പോഴും കാണാൻ സാധിക്കും. അല്പം ആത്മാഭിമാനം ഉള്ളിൽ ഉണ്ടെങ്കിൽ ഇതൊക്കെ കണ്ടാലെങ്കിലും സ്വയം ഒരു ആത്മനിന്ദ തോന്നണം. അതുണ്ടാവുന്നില്ലെങ്കിൽ പിന്നെ പറഞ്ഞിട്ടുകാര്യമില്ല, ഞങ്ങൾ ജനങ്ങളുടെ ഗതികേട്. ഞങ്ങൾ തിരഞ്ഞെടുത്തുപോയി എന്ന വലിയ തെറ്റിന്റെ പേരിൽ ഞങ്ങൾക്കില്ലാത്ത പല വിശേഷാവകാശങ്ങളും നിങ്ങൾ അനുഭവിക്കുന്നുണ്ടല്ലൊ. ആ അവകാശങ്ങൾ ഉള്ളതുകൊണ്ടാണ് എന്തു തെമ്മാടിത്തരവും നിങ്ങൾ സഭയുടെ ഉള്ളിൽ കാണിച്ചാലും ഒന്നിനും ശിക്ഷ അനുഭവിക്കേണ്ടി വരാത്തത്. സാമജികർ ഓർക്കുന്നുണ്ടാവും കഴിഞ്ഞ സമ്മേളനത്തിൽ മാസങ്ങളായി പെൻഷൻ മുടങ്ങിയതിനാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വിഷമിക്കുന്ന സഹപ്രവർത്തകരുടെ ബുദ്ധിമുട്ടുകളിലേയ്ക്ക...