ഇന്ന് ഏഷ്യാനെറ്റ് ന്യൂസിലെ ഒൻപതുമണി ചർച്ച കാണേണ്ടതായിരുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്ന വെള്ളാനയെക്കുറിച്ചായിരുന്നു ചർച്ച. ചർച്ച ആങ്കർ ചെയ്ത വിനു വി ജോണിനെ കൂടാതെ കെ എം ഷാജഹാൻ (അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി) ബി എ പ്രകാശ് ( സാമ്പത്തിക വിദഗ്ദ്ധൻ) അഡ്വ: ഡി ബി ബിനു (വിവരാവകാശനിയമം) അഡ്വ എം ആർ അഭിലാഷ് (നിയമവിദഗ്ദ്ധൻ) എന്നിവരായിരുന്നു ഉണ്ടായിരുന്നത്. പി എസ് സി എന്ന വെള്ളാനയെകുറിച്ച് അറിയാൻ ഈ ചർച്ച ഉപകരിച്ചു. 23 കോടി ജനസംഖ്യ ഉള്ള ഉത്തർപ്രദേശിൽ പി എസ് സിയിൽ ആകെ 9 അംഗങ്ങൾ. മൂന്നരക്കോടി ജനങ്ങൾ ഉള്ള കേരളത്തിലെ പി എസ് സിയിൽ 21 അംഗങ്ങൾ. ഒരാൾക്ക് മാസ ശംബളം 2 ലക്ഷം രൂപ. ഓരോ അംഗത്തിനും ഗസറ്റഡ് റാങ്ക് തസ്തികയിൽ പി എ, ഡഫേദാർ എന്നിവർ ഉണ്ട്. വണ്ടിയ്ക്ക് ഡ്രൈവറെവയ്ക്കാം ശംബളം പി എസ് സി നൽകും. ഇതിനെല്ലാം പുറമെ മെഡിക്കൽ അലവൻസും മറ്റ് ആനുകൂല്യങ്ങളും. അങ്ങനെ ഒരു അംഗത്തിനു സർക്കാർ ശരാശരി ചിലവാക്കുന്നത് 6 ലക്ഷം രൂപ! ഒരു വർഷം ഒരംഗത്തിനു ചെലവാകുന്നത് 72 ലക്ഷം രൂപ! ആറുവർഷം പൂർത്തിയാക്കിയാൽ ഈ ശംബളത്തിന്റെ പകുതി അതായത് ഒരു ലക്ഷം രൂപ മാസം പെൻഷൻ ആയി ലഭിക്കും. പി എസ് അംഗങ്ങൾക്ക് ഉണ്ടാകേണ്ട വിദ്യാഭ്യാസ...