Skip to main content

Posts

Showing posts from October, 2008

വിവരാവകാശ നിയമം - എന്റെ അനുഭവം.

വിവരാവകാശനിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് പാർലമെന്റ് നടപടിക്രമങ്ങൾ സംബന്ധിക്കുന്ന വിവരങ്ങൾ നൽകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശുപാർശചെയ്യുന്ന വി കിഷോർ എസ് ദേവ് കമ്മറ്റിയുടെ റിപ്പോർട്ടിൽ ഉത്കണ്ഠരേഖപ്പെടുത്തി വികടശിരോമണി എഴുതിയ വിവരാവകാശനിയമത്തെ ദുർബലമാക്കണോ? എന്ന പോസ്റ്റിൽ ഞാൻ എഴുതിയ അഭിപ്രായം ഇവിടെ ചേർക്കുന്നു. വിവരാവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷനൽകാൻ ചെന്ന എനിക്കുണ്ടായ രണ്ടു അനുഭവങ്ങൾ ആണ് ഇതിലെ പ്രതിപാദ്യം. “ വിവരാവകാശ നിയമത്തെ സംബന്ധിച്ച് എനിക്കുള്ള രണ്ടു അനുഭവങ്ങൾ ഞാൻ പറയാം. ഓന്നമത്തേതു ബി എസ് എൻ എല്ലു മായി ബന്ധപ്പെട്ടതാണ്. ഒരു ബ്രോഡ്‌ബാന്റ് ഇന്റെർനെറ്റ് കണക്ഷനു അപേക്ഷനൽകി എട്ടുമാസത്തോളം കാത്തിരുന്നു. പലതവണ ബന്ധപ്പെട്ട അധികാരികളെക്കണ്ട് ഇതിന്റെ വിവരങ്ങൾ അന്വേഷിച്ചു. എന്നാൽ ഒരിക്കലും വ്യക്തമായ ഒരു മറുപടി ലഭിച്ചില്ല. ഒടുവിൽ വിവരാവകാശനിയമം അനുസരിച്ചു അപേക്ഷിക്കാം എന്നു കരുതി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആരാണെന്നറിയാൻ ബി എസ് എൻ എലിന്റെ സൈറ്റിൽ നോക്കി ആഫീസ് വിലാസവും കണ്ടുപിടിച്ചു എറണാകുളം കളത്തിപറൻപിൽ റോഡിലുള്ള ബി എസ് എൻ എൽ ഭവനിൽ എത്തി. അപ്പോൾ അറിയാൻ കഴിഞ്ഞത് സൈറ്റിൽ പേരുനൽകിയിരി...

തേൻ‌കുരുവി

ദാ ഈ ചിത്രം കണ്ടിട്ട് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ? ഓ ഒരു സാധാരണ ചെത്തി അല്ലാതെ ഇതിലെന്താ ഇത്ര പ്രത്യേകത. ഇയാൾക്ക് തലക്കുവട്ടായോ? എന്തായലും അല്പം വട്ട് പണ്ടേ ഉണ്ട് ഇന്നാലും മുഴുവട്ടായി എന്നു പറയാൻ സമയം ആയില്ലെന്നു തോന്നുന്നു. അതുപോട്ടെ ആ ചിത്രത്തിലേക്കൊന്നു സൂക്ഷിച്ചു നോക്കൂ. വലതു വശത്തു ഏറ്റവും മുകളിലായിഉള്ള ചെത്തിപൂക്കുലയിൽ ഒരാൾ ഇരിക്കുന്നതു കണ്ടോ? ഇത്തരം ചേറിയ തേൻ‌കുരുവികളെ പണ്ടു വീട്ടിലും പരിസരത്തും ഇടക്കു കാണുമായിരുന്നു. ഇപ്പോൾ കുറേ വർഷങ്ങളായി ഇങ്ങനെ ഒന്നിനെകണ്ടിട്ടു. ഇപ്പോഴും കണ്ടില്ലെ എന്നാൽ അല്പം കൂടി വലുതാക്കിയ ചിത്രം ആയിക്കളയാം. വർഷങ്ങളുക്കു ശേഷം അവിചാരിതമായി ഇന്നുവൈകീട്ടു വർക്ൿഷോപ്പിനു മുന്നിലുള്ള ചെത്തിയിൽ ഇവനെ കണ്ടപ്പോൾ എടുത്തതാണ് ഈ ചിത്രം. എന്നാൽ ഇതു ബൂലോകർക്കും കാണിച്ചു കൊടുക്കാം എന്നു കരുതി. ഈ ചങ്ങാതിയുടെ ശരിയായ പേരെന്താണാവോ? തേൻ‌കുരുവി, വാഴപ്പൂങ്കുരുവി, അങ്ങനെ പലപേരുകളും വിളിച്ചുകേൾക്കാറുണ്ട്.