Skip to main content

Posts

Showing posts from January, 2012

വിളപ്പിൽശാലയും ഹൈക്കോടതി വിധിയും | Vilappilsala & High Court Order

വിളപ്പിൽശാലയിലെ “മാലിന്യസംസ്കരണപ്ലാന്റ്” പൂട്ടിക്കൊണ്ട് വിളപ്പിൽശാല ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച പൂട്ട് തല്ലൊപ്പൊളിച്ചും ഈ “പ്ലാന്റ്“ തുറന്നു പ്രവർത്തിപ്പിക്കണമെന്നും ഈ പ്ലാന്റിന്റെ പ്രവർത്തനത്തിന് പോലീസ് സംരക്ഷണം നൽകണമെന്നുമുള്ള ഇന്നത്തെ ഹൈക്കോടതി വിധിയാണ് ഈ പ്രതിക്ഷേധക്കുറിപ്പിന് ആധാരം. ഒരു ഗ്രാമത്തെ മുഴുവൻ മാലിന്യത്തിൽ മുക്കുന്ന നഗരസഭയുടെ നടപടിയ്ക്ക് കുടപിടിയ്ക്കുന്ന ഈ ഹൈക്കോടതി വിധി തികച്ചും അപലപനീയം തന്നെ. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി വിളപ്പിൽ ശാലയിൽ “പ്രവർത്തിക്കുന്ന” ഈ മാലിന്യസംസ്കരണ “പ്ലാന്റ്” നിമിത്തം ആ പ്രദേശവും അവിടത്തെ ജല ശ്രോതസ്സുകളും ശുദ്ധവായുവും പോലും മലിനീകരിക്കപ്പെട്ടെന്ന് കോടതി നിയോഗിച്ച അഭിഭാഷകകമ്മീഷൻ രേഖാമൂലമുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടും അതിനെ മാനിക്കതെ വീണ്ടും നഗരത്തിന്റെ മാലിന്യം അവിടെ തള്ളാൻ ഉത്തരവിട്ട ന്യായാധിപന്മാർ ചില്ലുമേടയിൽ ഇരിക്കുന്നവർ തന്നെ. ഒരു ഗ്രാമത്തിലെ ജലശ്രോതസ്സുകളും പ്രാണവായും മലീമസമാക്കിയവരെ ശിക്ഷിക്കേണ്ടതിനു പകരം ആ ഗ്രാമത്തെ വീണ്ടും മാലിന്യക്കൂമ്പാരമാക്കാൻ ശ്രമിക്കുന്നവർ ആർക്കാണ് ന്യായം ചെയ്യുന്നത്? 34 ദിവസം കെട്ടിക്കിടന്ന മാലിന്യം തിരുവനന്തപുരം...