ഗോമാംസം പാചകം ചെയ്തു വിൽക്കുന്നു എന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനായി കേരളഹൗസിൽ റസിഡന്റ് കമ്മീഷണറുടെ അനുവാദം ഇല്ലാതെ ഡൽഹി പോലീസ് കടന്നത് അക്ഷന്തവ്യമായ അപരാധം ആണെന്ന് ആരോപിക്കുന്നവരാണ് അധികവും. എന്തുകൊണ്ടോ അങ്ങനെ കരുതാൻ എനിക്ക് സാധിക്കുന്നില്ല. കാരണം നിയമം ഉണ്ടാക്കി വെച്ചിരിക്കുന്നത് അങ്ങനെയാണ്. ഉണ്ടാക്കി വെച്ചിരിക്കുന്ന നിയമം അതുപോലെ പാലിച്ചതിന് ഉദ്യോഗസ്ഥരെ ശകാരിച്ചിട്ട് കാര്യമില്ല. അവർ ആ നിയമം നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. അതുകൊണ്ട് കേരള ഹൗസിൽ പോലീസ് നടത്തിയ പരിശോധന തെറ്റാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. അങ്ങനെ പരിശോധനകൾ നടക്കാതിരിക്കണം എങ്കിൽ രാജ്നാഥ് സിങ്ങിനേയും അരവിന്ദ് കേജ്രിവാളിനേയും പോലുള്ളവർ നിയമം റദ്ദാക്കുകയോ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയോ വേണം എന്ന് ഞാൻ കരുതുന്നു. പരിശോധനയിൽ നിയമവിരുദ്ധമായ എന്തെങ്കിലും സംഗതികൾ കണ്ടെത്തിയാൽ മുഖ്യപ്രതിയാകാൻ സാദ്ധ്യതയുള്ള ആളുടെ തന്നെ അനുവാദം പരിശോധനകൾക്ക് മുൻപ് വാങ്ങണം എന്ന് പറയുന്നതിലെ യുക്തിയും മനസ്സിലാകുന്നില്ല. അതിലും നല്ലത് പരിശോധന നടത്തേണ്ടതില്ല എന്ന് തീരുമാനിക്കുന്നതാണ്. ഏതെങ്കിലും സ്റ്റേറ്റ് ഗസ്റ്റ് ഹൗസുകളിൽ പരിശോധന നടത്തു...