കേരളനിയമസഭയിലെ എൻ ഡി എയുടെ ഏക ജനപ്രതിനിധിയായ ശ്രീ ഒ രാജഗോപാൽ ചോദിച്ച ഒരു ചോദ്യം തെറ്റായിപ്പോയി . അത് ആഘോഷിക്കുകയാണ് പല സഖാക്കളും. തെറ്റുപറ്റിയാൽ അത് ട്രോളാക്കുക തന്നെ വേണം സംശയമില്ല. സഖാക്കൾ സുഹൃത്തുക്കൾ ഒന്നു കൂടി മനസ്സിലാക്കണം. ശരിയായ ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം നൽകാത്ത മുഖ്യനാണ് ഉള്ളതെന്ന്. പല ചോദ്യങ്ങൾക്കും ഉത്തരം ഇല്ല. ഒടുവിൽ സ്പീക്കർ റൂളിങ് നൽകി. ഉത്തരങ്ങൾ കൃത്യമായി ലഭ്യമാക്കണം എന്ന്. ഉത്തരം നൽകിയിട്ടുള്ള പലതിലും അഴ്കൊഴമ്പൻ മറുപടിയും ഉദാഹരണത്തിനു സെൻകുമാറിനെതിരായ കേസ് നടത്തുന്നതിനു വക്കീൽ ഫീസടക്കം ആകെ ചെലവായ തുക എത്ര? മുഖ്യന്റെ ഉത്തരം "സർ കേസിലു സാധരണ പണം ചെലവാകും. പക്ഷെ എത്രയാണെന്ന് ഇപ്പൊ എന്റെ കൈയ്യിൽ വിവരം ഇല്ല. അത് മറച്ചുവക്കണ്ടകാര്യമല്ല." മറ്റൊന്ന് സംസ്ഥാനത്തെ പോലീസ് മേധാവി ആരാണ്? മുഖ്യന്റെ ഉത്തരം ""ഡി ജി പിയെ നിശ്ചയിക്കുന്നത് സർക്കാർ ആണ്. ഡി ജി പിയെ നിശ്ചയിക്കുന്നത് സർക്കാർ ആണ്. ഡി ജി പിയെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് അതുമായി ബന്ധപ്പെട്ടു തന്നെ ആക്കാര്യം നിലനിൽക്കുകയാണ്. അതുകൊണ്ട് അതുമായി ബന്ധപ്പെട്ട് കാണേണ്ടതില്ല. സുപ്രീംകോടതി വിധി ഉയർന്നുവന്...