Skip to main content

Posts

Showing posts from September, 2017

ഇന്റെർനെറ്റ് സൗഹൃദങ്ങൾ - മനോരാജ്

ഇന്റെർനെറ്റിന്റെ ലോകത്തേയ്ക്ക് കടക്കുന്നത് കമ്പ്യൂട്ടറുമായി ഒരു പരിചയവും ഇല്ലാതിരുന്ന (ആകെ പരിചയം എച് ഐ എച്ച് എസിലെ സ്ക്കൂൾ പഠനകാലത്ത് കമ്പ്യൂട്ടർ ഒന്നോ രണ്ടൊ തവണ ഉപയോഗിച്ചു എന്നതു മാത്രം) 1998 കാലഘട്ടത്തിൽ പറവൂരിലെ പെന്റാപ്ലാസയിൽ സുഹൃത്ത് ഷഫീക്കിനുണ്ടായിരുന്ന ഇന്റെർനെറ്റ് കഫേയിൽ ഷെഫീക്കിന്റെ ശിക്ഷണത്തിൽ യാഹൂവിലും ഹോട്ട്മെയിലിലും ഓരോ ഇമെയിൽ ഐഡി രജിസ്റ്റർ ചെയ്തുകൊണ്ടാണ്. പിന്നീട് 2005-ൽ ആണെന്നു തോന്നുന്നു വീട്ടിൽ കമ്പ്യൂട്ടർ വാങ്ങുന്നതും ഡയൽ അപ് കണക്ഷൻ എടുക്കുന്നതും. പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ ഇന്റെർനെറ്റും യഹൂവും എനിക്ക് ധാരാളം പുതിയ സുഹൃത്തുക്കളെ നൽകിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇന്നും നേരിൽ കണ്ടിട്ടില്ലാത്തവർ ഉൾപ്പെടുന്ന ഒരു വലിയ സുഹൃദ്‌വലയം. അങ്ങനെ പരിചയപ്പെട്ട, സൗഹൃദം സ്ഥാപിച്ച പലരേയും സുഹൃത്ത് എന്ന് പറയുമ്പോൾ ഇപ്പോഴും അല്പം സങ്കോചമുണ്ടാകാറുണ്ട്. അവരിൽ പലർക്കും ഉള്ള സാമൂഹ്യബോധം, സർഗ്ഗശേഷി, കലാഭിരുചികൾ എന്നിങ്ങനെ പല ഗുണങ്ങൾ എടുത്താൽ അതിന്റെയൊന്നും ഒരു അരികത്തുപോലും നിൽക്കാൻ എനിക്കാവില്ല. അതുകൊണ്ടുതന്നെ ആ സുഹൃദവലയങ്ങളിൽ ഞാൻ എങ്ങനെ എത്തിപ്പെട്ടു എന്നത് ഇപ്പോഴും എനിക്ക്...

മനോരാജ് കഥാസമാഹാരപുരസ്കാരം 2017

ബ്ലൊഗറും കഥാകൃത്തും ആയിരുന്ന കെ ആർ മനോരാജിന്റെ സ്മരണാർത്ഥം സുഹൃത്തുക്കൾ ഏർപ്പെടുത്തിയ കഥാസമാഹാരപുരസ്കാരത്തിനു ഈ വർഷം (2017) അർഹനായിരിക്കുന്നത് ദേവദാസ് വി എം ആണ്. അദ്ദേഹത്തിന്റെ അവനവൻ തുരുത്ത് എന്ന ചെറുകഥാസമാഹാരം ആണ് അവാർഡിന് അർഹമായ കൃതി. ഡി സി ബുക്സ് ആണ് പ്രസാധകർ. ഈ വരുന്ന ഞായറാഴ്ച (24/09/2017 നു) എറണാകുളം ജില്ലയിൽ വൈപ്പിനിൽ മനോരാജിന്റെ ജന്മദേശമായ ചെറായിയിലുള്ള പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ  ഹാളിൽ വെച്ച് വൈകീട്ട് മൂന്നു മണിയ്ക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത കഥാകൃത്തായ ബെന്യാമിൻ പുരസ്കാരം സമ്മാനിക്കുന്നു. 33333രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈ ചടങ്ങിലേയ്ക്ക് എല്ലാ ബ്ലോഗർമാരേയും ക്ഷണിക്കുന്നു. മുൻവർഷങ്ങളിൽ പുരസ്കാരത്തിനു അർഹമായ കൃതികൾ ദൈവമരത്തിലെ ഇല (രാജീവ് ശിവശങ്കർ (2016)), കറൻസി (ഇ പി ശ്രീകുമാർ (2015)). പ്രഥമ പുരസ്കാരം ശ്രീ ഇ പി ശ്രീകുമാറിനു പ്രശസ്ത ബാലസാഹിത്യ കഥാകാരനായ സിപ്പി പള്ളിപ്പുറവും, രണ്ടാം വർഷത്തിലെ പുരസ്കാരം ശ്രീ രാജീവ് ശിവശങ്കറിനു ശ്രീ കെ പി രാമനുണ്ണിയും സമ്മാനിച്ചു. 

നീറ്റ് പരീക്ഷയും അനിതയുടെ ആത്മഹത്യയും

ഇന്ന് തമിഴ്നാട്ടിൽ നിന്നും വളരെ ദുഃഖകരമായ ഒരു വാർത്ത കാണാനിടയായി. പ്ലസ് ടു പരീക്ഷയിൽ വളരെ ഉയർന്ന മാർക്ക് നേടിയ അനിത എന്ന ദളിത് പെൺകുട്ടി മെഡിക്കൽ അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തു എന്നതാണ് ആ വാർത്ത. അനിതയുടെ പിതാവ് ചുമട്ടു തൊഴിലാളി ആണ്. അമ്മ നേരത്തെ മരിച്ചിരുന്നു. തന്റെ ചെറിയ വരുമാനം കൊണ്ടാണ് അനിതയുടെ പിതാവ് നാലുകുട്ടികളെ പഠിപ്പിച്ചിരുന്നത്. പ്ലസ് ടു പരീക്ഷയിൽ 1200-ൽ 1176 മാർക്ക് അനിത കരസ്ഥമാക്കിയിരുന്നു. എന്നാൽ ഈ വർഷം മുതൽ തമിഴ്നാട്ടിൽ ഉൾപ്പടെ രാജ്യത്തൊട്ടാകെ നടപ്പിലാക്കിയ ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ മികച്ച മാർക്ക് വാങ്ങാൻ അനിതയ്ക്ക് കഴിഞ്ഞിരുന്നില്ല. 700-ൽ 86 മാർക്ക് മാത്രമാണ് ആ കുട്ടിക്ക് നേടാനായത്. ഇതിനു കാരണമായി പല മാദ്ധ്യമങ്ങളും പറയുന്നത് നീറ്റ് ഇംഗ്ലീഷ് ഭാഷയിൽ മാത്രം എഴുതാൻ സാധിക്കുന്നതുകൊണ്ടാണ് ആ കുട്ടിക്ക് ഉയർന്ന മാർക്ക് നേടാൻ കഴിയാതെ പോയതെന്നാണ്. തമിഴ്നാട്ടിൽ ഉൽപ്പടെ പല സംസ്ഥാനങ്ങളിലും പ്ലസ് ടു തലത്തിലും അദ്ധ്യയനമാദ്ധ്യമം ആ സംസ്ഥാനത്തെ പ്രാദേശീകഭാഷയാണ്. അതുകൊണ്ട് അനിതയെ പോലെ സംസ്ഥാന സിലബസിൽ പഠിക്കുന്നവർക്ക് "ഇംഗ്ലീഷിൽ മാത്രം നടത്തുന്ന നീറ്റിൽ...