രണ്ട് മത്സ്യത്തൊഴിലാളികളെ കടൽക്കൊള്ളക്കാർ എന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു കൊന്ന ഇറ്റാലിയൻ നാവീകർക്കെതിരായ വിചാരണനടപടികൾ ഏറെ ചർച്ചചെയ്യപ്പെടുകയാണല്ലൊ. കൃസ്തുമസ്സ് ആഘോഷിക്കുന്നതിന് നാട്ടിൽ പോകാൻ ജാമ്യവ്യവസ്ഥകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കണം എന്ന ആവശ്യവുമായി നാവീകർ ഹൈക്കോടതിയെ സമീപിക്കുന്നത് കഴിഞ്ഞ ആഴ്ചയാണ്. ഇതിന് പിന്തുണയുമായി ഇറ്റാലിയൻ മന്ത്രിയും ഉദ്യോഗസ്ഥരും എത്തിയതോടെ ഏതാണ്ട് മറവിയിൽ ആണ്ടുപോകാൻ തുടങ്ങിയ സംഭവങ്ങൾ വീണ്ടും ചർച്ചാവിഷയമായി. കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ വാദങ്ങൾ കേട്ടശേഷം കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടെങ്കിൽ ഇറ്റാലിയൻ നാവീകർക്ക് കൃസ്തുമസ്സ് ആഘോഷിക്കുന്നതിനായി അവരുടെ മാതൃരാജ്യത്തേയ്ക്ക് പോകാമെന്നും ജനുവരി 10നു മുൻപ് മടങ്ങിയെത്തണം എന്നും കേരളഹൈക്കോടതി വിധിച്ചത്. ഹൈക്കോടതി വിധിയുടെ നിയമവശങ്ങൾ പോലെ തന്നെ തങ്ങളുടെ രാജ്യത്തെ രണ്ട് നാവീകർക്കായി ഇറ്റലി സ്വീകരിക്കുന്ന നടപടികൾ ചർച്ചചെയ്യപ്പെടേണ്ടതാണെന്ന് ഞാൻ കരുതുന്നു. രണ്ട് നാവീകരുടെ മോചനത്തിനും അവർക്കെതിരായ കേസിന്റെ നടത്തിപ്പിനും ഇറ്റാലിയൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എത്രതവണയാണ് ഇറ്റാലിയൻ മന്ത...