പ്രിയരെ, നിങ്ങൾ Tata Docomo കേരളസർക്കിളിന്റെ ഉപഭോക്താവാണോ? എങ്കിൽ അല്പം സമയം ഈ പോസ്റ്റ് വായിക്കാൻ ചിലവാക്കിയാലും. ഞാൻ ടാറ്റ ഡോകോമോ കേരള സർക്കിളിന്റെ ഉപഭോക്താവാണ്. ടാറ്റയുടെ മൂന്ന് പ്രിപെയ്ഡ് കണക്ഷനുകൾ വിവിധ ആവശ്യങ്ങൾക്കായി ഞാൻ ഉപയോഗിക്കുന്നുണ്ട്. ടാറ്റ കേരളസർക്കിൾ എയർ ടെല്ലുമായി Airtel India ലയിക്കുകയാണെന്ന് വാർത്തകൾ വന്ന അവസരത്തിൽ തന്നെ ഇതിന്റെ സേവനങ്ങൾ സംബന്ധിക്കുന്ന ചില ആവലാതികൾ / ആശങ്കകൾ എനിക്ക് ഉണ്ടായിരുന്നു. അത് ടാറ്റ ഡൊകോമോയുടെ ഫേസ് ബുക്ക് പേജിൽ തന്നെ മുൻപ് ചോദിച്ചിട്ടുമുണ്ട്. മാർക്കറ്റിലെ ഊഹാപോഹങ്ങൾക്ക് ഞങ്ങൾ മറുപടി പറയില്ല എന്നും ടാറ്റയുടെ സേവനം തുടർന്നും നിങ്ങൾക്ക് ലഭ്യമാകും എന്ന് ഉറപ്പു നൽകുന്നു എന്നുമാണ് അവർ നൽകിയ മറുപടി. ഇപ്പോൾ ആ ലയനം ഏതാണ്ടൊക്കെ പൂർത്തിയായി വരുന്നു. എയർ ടെൽ ഡാറ്റയും കോളുകളും ടാറ്റ ഉപഭോക്താവെന്ന നിലയിൽ സൗജന്യമായ റൊമിങ്ങിലൂടെ എനിക്ക് ലഭിക്കുന്നുണ്ട്. ടവറുകൾ ഷെയർ ചെയ്യപ്പെട്ടതിലൂടെ കൂടുതൽ കവറേജും ലഭിക്കുന്നു, അങ്ങനെ വലിയ കുഴപ്പം ഇല്ലാതെ മുൻപോട്ട് പോകുന്ന അവസരത്തിൽ ആണ് നലുദിവസം മുൻപ് എന്റെ ടാറ്റഡോകോമോ നമ്പർ 8089XXX645 പ്രവർത്തന രഹിതമായത്. ആദ്യം കരുത...