Skip to main content

Posts

Showing posts from October, 2016

കേരള പോലീസ് അതിക്രമങ്ങൾ ഒക്‌ടോബർ 2016

പോലീസ് കസ്റ്റഡിയിൽ നടന്ന പീഡനങ്ങളും കൊലപാതകവും പുറമെ സമൂഹത്തിൽ പോലീസ് നടത്തിയ അതിക്രമങ്ങളും സംബന്ധിച്ച് 2016 ഒക്ടോബറിൽ വന്ന പത്രവാർത്തകൾ എന്റെ ശ്രദ്ധയിൽ പെട്ടത് ഇവിടെ ഷെയർ ചെയ്യുന്നു. പല മാദ്ധ്യമങ്ങളും വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ചില വാർത്തകൾ പ്രമുഖ മാദ്ധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.  31/10/2016 (പരാതിക്കാർക്ക് പോലീസ് മർദ്ദനം) http://www.reporterlive.com/2016/10/31/315510.html കോഴിക്കോട്: ചേവായൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മയ്ക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം. ചേവായൂര്‍ സ്വദേശി പുഷ്പയ്ക്കും മക്കളെയുമാണ് പൊലിസ് മര്‍ദ്ദിച്ചത്. അവശരായ ഇവരെ നാട്ടുകാര്‍ ഇടപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യബസ്സ് ജീവനക്കാര്‍ അധിക്ഷേപിച്ച് ബസ്സില്‍ നിന്നിറക്കിവിട്ടതിനെതിരെ പരാതി നല്‍കാനെത്തിയതായിരുന്നു ചേവായുര്‍ സ്വദേശിനി പുഷ്പ. എന്നാല്‍ പരാതി നല്‍കാനെത്തിയ ഇവരെ സ്വകാര്യ ബസ്സുകാരുടെ പക്ഷം ചേര്‍ന്ന് എസ്‌ഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലിസ് മര്‍ദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലിസ് സ്റ്റേഷനിലെത്തിയ മകന് മനുപ്രസാദ്, ബന്ധ...

ഗോശ്രീ റോഡിലെ യാത്രാദുരിതം

"പടപേടീച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട" എന്ന അവസ്ഥയിൽ ആണ് വൈപ്പിനിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങൾ. മുൻപ് ജോലിക്കും പഠനത്തിനു മറ്റാവശ്യങ്ങൾക്കും വൈപ്പിനിൽ നിന്നും എറണാകുളത്ത് എത്തണമെങ്കിൽ ബോട്ട് ആയിരുന്നു ഏക ആശ്രയം. വൈപ്പിനിൽ നിന്നും എറണാകുളേത്ത് എത്താൻ പാലങ്ങൾ എന്ന വൈപ്പിൻ ജനതയുടെ സ്വപ്നം യാഥാർത്ഥ്യമായിട്ട് ഒരു വ്യാഴവട്ടക്കാലം പൂർത്തിയായിരിക്കുന്നു. എന്നാലും ബഹുഭൂരിപക്ഷം വൈപ്പിൻ നിവാസികൾക്കും നേരിട്ട് നഗരപ്രവേശനം എന്നത് ഒരു സ്വപ്നമായി ത്തന്നെ അവശേഷിക്കുന്നു. വൈപ്പിനിൽ നിന്നും സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകൾ എല്ലാം ഹൈക്കോടതി ജങ്ഷൻ വരെ മാത്രമാണ് സർവ്വീസ് നടത്തുന്നത്. അവിടെ ഇറങ്ങി സിറ്റിസർവ്വീസ് ബസ്സിൽ കയറി യാത്ര തുടരേണ്ട അവസ്ഥയിൽ ആണ് ഞങ്ങൾ. സ്വകാര്യ ബസ്സുകളുടെ നഗരപ്രവേശനം ഇപ്പോഴും സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. അതുപോലെ മറ്റൊരു ദുരിതമാണ് ഗോശ്രീ റോഡിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്ക്. ഈ ആഴ്ചയിൽ തന്നെ ഇതു രണ്ടാമത്തെ തവണയാണ് രണ്ടും മൂന്നും മണിക്കൂർ നീണ്ടുനില്ക്കുന്ന ഗതാഗതക്കുരുക്കിൽ പെടുന്നത്. ഡി പിവേൾ...

കാട്ടിലെ തടിയും ജയരാജൻ മന്ത്രിയും

ചിറ്റപ്പൻ ജയരാജൻ സ്വന്തം നാട്ടിലെ ക്ഷേത്രപുനരുദ്ധാരണത്തിനു 1050 ഘന മീറ്റർ തടിവേണം എന്ന ക്ഷേത്രം കമ്മറ്റിക്കാർ നൽകിയ അപേക്ഷ സ്വന്തം ലറ്റർ പാഡിൽ വനംവകുപ്പ് മന്ത്രിയ്ക്ക് കൈമാറിയത് സംബന്ധിച്ച് എ എൻ ഷംസീർ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്, ഇതേ ചോദ്യം തന്നെയാണ് മറ്റുപലരും ചോദിക്കുന്നതും. ചോദ്യം ഇതാണ് "എന്താണ് ജയരാജൻ ചെയ്ത തെറ്റ്? അദ്ദേഹത്തിന്റെ നാട്ടിൽ നിന്നും കുറേപ്പേർ നൽകിയ അപേക്ഷ വനം മന്ത്രിക്ക് ഫോർവേഡ് ചെയ്തതോ? ജയരാജന്റെ കുടുംബത്തിന് അങ്ങനെ ഒരു ക്ഷേത്രം സ്വന്തമയുണ്ടോ എന്നത് അന്വേഷിക്കാൻ എങ്കിലും അന്വേഷണാത്മക മാധ്യമപ്രവർത്തകർ വാർത്ത പടച്ചുണ്ടാക്കുന്നതിന് മുന്നേ ശ്രദ്ധിക്കേണ്ടതയിരുന്നു." ചോദ്യത്തിനുള്ള എന്റെ ഉത്തരം ഇതാണ്. മന്ത്രിയുടെ ഓഫീസ് പോസ്റ്റ് ഓഫീസ് അല്ല. തനിക്ക് കിട്ടുന്ന കത്തുകൾ നേരെ കൈമാറിയാൽ പോര, അത് സ്വന്തം കവറിങ്ങ് ലെറ്ററോടെ ഫോർവേഡ് ചെയ്യുമ്പോൾ അതിൽ പറയുന്ന കാര്യങ്ങൾ വാസ്തവമാണോ എന്നത് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിയ്ക്കുണ്ട്. വാർത്തയുടെ സത്യാവസ്ഥ മന്ത്രിയോട് ചോദിച്ച് മനസ്സിലാക്കണം എന്ന് പറയുന്നവർ, ഈ കത്തിൽ പരാമർശിക്കുന്ന 1050 ഘന മീറ്റർ മരം ആവശ്യമാണെന്ന വസ്തുതയുടെ സ...

വൈപ്പിനിലെ ബസ് സമരം

വൈപ്പിൻ - പറവൂർ മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു കൊണ്ട് സ്വാകാര്യ ബസ് തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാല സമരം ഇന്നത്തോടെ അഞ്ചാം ദിവസവും പിന്നിടുകയാണ്. വൈപ്പിനിലെ അതിസാധാരണക്കാരായ ജനങ്ങളിൽ (പ്രത്യേകിച്ച് സ്ത്രീകളിൽ) വലിയൊരു വിഭാഗം എറണാകുളത്തുള്ള സ്വകാര്യസ്ഥാപനങ്ങളിലും കാക്കനാട് സെസ്സിലും വ്യവസായമേഖലയിലും പണിയെടുക്കുന്നവരാണ്. മറ്റൊരു വിഭാഗം സ്ത്രീകൾ എറണാകുളത്തും പരിസരത്തുമുള്ള ഫ്ലാറ്റുകളിൽ ഹൗസ് മേയ്ഡ് ആയി പ്രവർത്തിക്കുന്നു. പിന്നീടുള്ളത് ഉന്നത വിദ്യാഭ്യാസത്തിനു നഗരത്തിലെ കോളേജുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾ ആണ്. ഇത്രയും വിഭാഗങ്ങൾ ആണ് ഈ സമരത്തിന്റെ തീവ്രത ഏറ്റവും കൂടുതലായി അനുഭവിക്കുന്നത്. വൈപ്പിനിൽ അധികവും (ഏതാണ്ട് 70%) സ്വകാര്യ ബസ്സുകളാണ് സർവ്വീസ് നടത്തുന്നത് കെ എസ് ആർ ടി സിയും സ്വകാര്യ ബസ്സുകളും ചേർന്ന് ഏതാണ്ട് 200-ൽ അധികം ബസ്സുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥനപാത വഴി ഹൈക്കോടതി ജങ്ഷൻ വരെ സർവ്വീസ് നടത്തുന്നു. രണ്ടു ബസ്സുകൾക്കിടയിലെ ശരാശരി സമയവ്യത്യാസം 3 മിനിറ്റിലും താഴെ ആണ്. അതുതന്നെ വൈപ്പിൻ ജനതയുടെ രാവിലേയും വൈകീട്ടും ഉള്ള യാത്രയ്ക്ക് തികയുകയും ഇല്ല. ഈ സാഹചര്യത്തിലാണ് 160-ഓളം വരുന...

പറവൂർ - കളമശ്ശേരി മെഡിക്കൽ കോളേജ് ബസ്

പറവൂരിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കുള്ള കെ എസ് ആർ ടി സി ബസ് സർവ്വീസ് അവസാനിപ്പിക്കുന്നു? പറവൂരിൽ നിന്നും കൂനമ്മാവ് - കൊങ്ങോർപ്പിള്ളി - പാനായിക്കുളം - എടയാർ - പാതാളം - കളമശ്ശേരി വഴി കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കുള്ള കെ എസ് ആർ ടി സിയുടെ സർവ്വീസ് അവസാനിപ്പിക്കുന്നതിനുള്ള അണിയറനീക്കങ്ങൾ നടക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ  V D Satheesan Mla  മുൻകൈ എടുത്ത് ആരംഭിച്ചതാണ് ഈ സർവ്വീസ്. ഉച്ചയ്ക്കു 2:10നു പറവൂരിൽ നിന്നാരംഭിക്കുന്ന സർവ്വീസും രാത്രി 7:10നു കളമശ്ശേരി  മെഡിക്കൽ കോളേജിൽ നിന്നും ആരംഭിക്കുന്ന സർവ്വീസും പാതാളം - ഐ എ സി - പ്രീമിയർ ടയേഴ്സ് വഴിയാണ്. മറ്റെല്ലാ സർവീസുകളും പാതാളത്തു നിന്നും ടി സി സി - എഫ് എ സി ടി - മഞ്ഞുമ്മൽ - ഗ്ളാസ് കോളനി - സൗത്ത് കളമശ്ശേരി - എച്ച് എം ടി ജങ്ഷൻ വഴിയും ആണ് സർവ്വീസ് നടത്തുന്നത്. പറവൂർ ബസ് ഡിപ്പോയിൽ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താൻ സാധിക്കാത്തതിനാൽ നിരവധി ബസ്സുകൾ സർവ്വീസ് നടത്താൻ സാധിക്കാത്ത അവസ്ഥയിൽ ഉള്ളതായാതാണ് കളക്ഷൻ കുറവാണെന്ന കാരണം പറഞ്ഞ ഈ സർവ്വീസ് നിറുത്തലാക്കാൻ ശ്രമിക്കുന്നതിന്റെ പ്രധാനകാരണം. രാത്രിയിൽ തിരികെ എത്...

ഹർത്താലും മനുഷ്യാവകാശവും

ഒരു ഹർത്താൽ കൂടി ഇന്ന് കഴിഞ്ഞു. എന്നത്തേയും പോലെ ഒറ്റപ്പെട്ട ചില അക്രമങ്ങൾ ഇന്നത്തെ ഹർത്താലിലും ഉണ്ടായിട്ടുണ്ട്.  പിണറായിയിൽ ഇന്നലെ (12/10/2016) നടന്ന രമിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ബി ജെ പി ആണ് ഹർത്താലിനു ആഹ്വാനം ചെയ്തത്. ഹർത്താലിന്റെ പേരിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ടും അക്രമങ്ങൾ നടത്തിക്കൊണ്ടും ഹർത്താൽ വിജയിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങൾക്ക് ഒരിക്കലും കൂട്ടുനിൽക്കാൻ സാധിക്കില്ല. സമരം ചെയ്യുന്നവർക്ക് സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം സമരത്തിൽ പങ്കെടുക്കാത്തവർക്ക് അതിൽ നിന്നും വിട്ടുനിൽക്കാനും അവകാശമുണ്ട്. ആ അവകാശത്തെ മാനിക്കുക തന്നെ വേണം. പലപ്പോഴും ഹർത്താലിനോടനുബന്ധിച്ച് നടക്കുന്ന വഴിതടയലും കടയടപ്പിക്കലും നടക്കുന്നത് പോലീസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ ആണ്. അവിടെയെല്ലാം അക്രമം നടത്തുന്നവർക്കൊപ്പം കാഴ്ചക്കാരായി നിൽക്കുകയാണ് പോലീസ് ചെയ്യുന്നത്. ഈ സ്ഥിതി ആദ്യം മാറണം. പോലീസിന്റെ സാന്നിദ്ധ്യത്തിൽ അക്രമങ്ങൾ നടക്കുമ്പോൾ കാഴ്ചക്കാരായി നോക്കിനിന്ന് സ്വന്തം തടിരക്ഷിക്കുന്ന പോലീസുകാർക്കെതിരെ നിയമനടപടി ഉണ്ടാകും എന്ന അവസ്ഥ വന്നാൽ തീർച്ചയായും പോലീസ് അക്രമികൾ...

Another Landmark Judgment

  Once again thank you Supreme Court of India for delivering such an impartial judgment, when the laws of this country are very much partial towards women. I am quoting last two paragraph of the judgment for those who do not have the patience to read the full judgment. Taking an overall view of the entire evidence and the judgment delivered by the trial Court, we firmly believe that there was no need to take a different view than the one taken by the trial Court. The behaviour of the Respondent wife appears to be terrifying and horrible. One would find it difficult to live with such a person with tranquility and peace of mind. Such torture would adversely affect the life of the husband. It is also not in dispute that the Respondent wife had left the matrimonial house on 12th July, 1995 i.e. more than 20 years back. Though not on record, the learned counsel submitted that till today, the Respondent wife is not staying with the Appellant. The daughter of the Appellant and Respondent ...

അന്നദാനത്തിനും സെസ്!

തിരുവിതാകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുന്നവർ ഒരിലയ്ക്ക് 12രൂപ എന്ന നിരക്കിൽ ഇനി സെസ് അടയ്ക്കണം എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവായിരിക്കുന്നു എന്ന് മംഗളം 06/10/2016 -ലെ വാർത്തയിൽ പറയുന്നു. വാർത്ത ഇങ്ങനെ കടുങ്ങല്ലൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ അന്നദാനത്തിന്‌ സെസ്‌ ഏര്‍പ്പെടുത്തി. അന്നദാനം നടത്തുന്നവര്‍ ഇനി മുതല്‍ ഒരു ഇലയ്‌ക്ക്‌ 12 രൂപ വീതം സെസ്‌ നല്‍കണം. ഇത്‌ സംബന്ധിച്ച ഉത്തരവ്‌ ബോര്‍ഡ്‌ എല്ലാ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍മാര്‍ക്കും അയച്ചു. ഇതോടെ അന്നദാനം നടത്തുന്ന സംഘടനകള്‍ക്കും വ്യക്‌തികള്‍ക്കും ലക്ഷങ്ങളുടെ അധിക ബാധ്യത വന്നുചേരും.  ഉത്തരവ്‌ പ്രകാരം 500 പേരുടെ അന്നദാനം ഒരാള്‍ നടത്തിയാല്‍ സദ്യയുടെ ചെലവ്‌ കൂടാതെ ആറായിരം രൂപ അധികമായി നല്‍കണം. അന്നദാനത്തിന്‌ പങ്കെടുക്കുന്നവരുടെ എണ്ണം ഉയര്‍ന്നാല്‍ ഒരു ഇലയ്‌ക്ക്‌ 20 രൂപ വരെ അധികം നല്‍കണം. കോടിക്കണക്കിന്‌ ഭക്‌തജനങ്ങള്‍ എത്തുന്ന ശബരിമലയില്‍ സെസ്‌ വഴി കോടികള്‍ എത്തിച്ചേരും. ശബരിമല സീസണ്‍ മുന്നില്‍കണ്ടാണ്‌ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ്‌ സൂചന. ഉത്തരവി...