Skip to main content

Posts

Showing posts from August, 2019

പ്രളയവും പിണറായി സർക്കാരിന്റെ ധൂർത്തും

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പിണറായി വിജയൻ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലും കാലവർഷക്കെടുതിയിൽ ഉഴലുന്ന സഹജീവികളോട് കരുണകാണിച്ച രണ്ട് വ്യക്തികളെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് ഉണ്ട്. ഒരാൾ എറണാകുളം ജില്ലയിൽ വൈപ്പിൻകരയിൽ മാലിപ്പുറം സ്വദേശിയും എറണാകുളത്ത് തെരുവോരത്ത് തുണിക്കച്ചവടം ചെയ്ത് ജീവിക്കുന്ന നൗഷാദാണ്. പ്രളയദുരിതാശ്വാസത്തിനായി വസ്ത്രങ്ങൾ ശേഖരിക്കാൻ എറണാകുളം ബ്രോഡ്-വേയിൽ എത്തിയ സന്നദ്ധപ്രവർത്തകർക്ക് തന്റെ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന പുത്തൻ വസ്ത്രങ്ങളിൽ വലിയൊരു ഭാഗം തികച്ചും സൗജന്യമായി നൽകി നന്മയുടെ പ്രതീകമായി മാറിയ നൗഷാദിനെ കുറിച്ചാണ്. മറ്റൊന്ന് എല്ലാ വിദ്യാലയങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം സമാഹരിക്കുന്നതിനുള്ള ഒരു പദ്ധതിയുമായി അദ്ദേഹത്തെ ഓഫീസിൽ വന്നുകണ്ട തിരുവനന്തപുരം വ്ലാത്താങ്കര ഹയർ സെക്കന്ററി സ്ക്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് ആർ എ എന്ന മിടുക്കനെ കുറിച്ചാണ്. പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്ന സമയം മുതൽ തന്റെ പോക്കറ്റ് മണിയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനചെയ്തുവരുന്ന വ്യക്തിയ...