"മരിക്കുന്നെങ്കിൽ മുസ്ലീമായി മരിക്കണം" 2015 നവംബർ 29 നു സമത്വമുന്നേറ്റയാത്രയിൽ പ്രസംഗിച്ചുകൊണ്ട് ആലുവയിൽ വച്ച് ശ്രീ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസംഗത്തിലെ വാചകം ആണ് ഇത്. കോഴിക്കോട് മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽ പെട്ട രണ്ട് തൊഴിലാളികളെ രക്ഷിക്കാൻ മാൻഹോളിൽ ഇറങ്ങി മരണപ്പെട്ട നൗഷാദ് എന്ന ചെറുപ്പക്കാരനു സർക്കാർ സഹായം പ്രഖ്യാപിക്കുകയും സമാനമായ സാഹചര്യങ്ങളിൽ മരണമടഞ്ഞ മറ്റു പലരേയും സർക്കാർ തിരിഞ്ഞു നോക്കാതിരിക്കുകയും ചെയ്തതിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് ശ്രീ വെള്ളാപ്പള്ളി നടേശൻ നടത്തിയ ഈ പരാമർശം വക്രീകരിച്ചു മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചു എന്ന കുറ്റം ചുമത്തി ഐ പി സി 153-ആം വകുപ്പനുസരിച്ച് ശ്രീ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്താണ് അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ പ്രതികാരം ചെയ്തത്. ഇടതുപക്ഷം അന്ന് വെള്ളപ്പള്ളി നടേശനെതിരെ നിശിതമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. സംഭവത്തിന്റെ വീഡിയോ തെളിവായി ഉണ്ടായിട്ടും ഉമ്മൻ ചാണ്ടി സർക്കാർ ശക്തമായ നിലപാടെടുക്കുന്നില്ല എന്നായിരുന്നു അവരുടെ ആക്രോശം. വെള്ളാപ്പള്ളിയുടെ പ്രസംഗം കൊണ്ട് ഗുണം ഉണ്ടായി. നൗഷാദിനെ പോലെ മറ്റുള്ളവരുടെ ജീവൻ രക...