ഹൈദരാബാദ് കേന്ദ്രസർവ്വകലാശാല, ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അടുത്തയിടെ ഉണ്ടായ വിദ്യാർത്ഥി സമരങ്ങളും ദേശവിരുദ്ധമായ പ്രവർത്തകളും ഏറെ ചർച്ചാവിഷയം ആയിരിക്കുകയാണല്ലൊ. ഈ വിഷയങ്ങൾ പാർലമെന്റിൽ ചർച്ചചെയ്യപ്പെടുകയും ചെയ്തു. ചർച്ചകൾക്ക് മറുപടി പറഞ്ഞ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗത്തിലെ ഒരു ഭാഗം വളരെ തെറ്റായ രീതിയിൽ പലരും വിശദീകരിക്കുന്നതു കണ്ടു. മഹിഷാസുരനെ ആരാധിക്കുന്നത് ദേശദ്രോഹം ആണെന്ന് സ്മൃതി ഇറാനി പറഞ്ഞതായാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്താണ് അവർ പറഞ്ഞത്? ഏത് സാഹചര്യത്തിൽ ആണ് അവർ പറഞ്ഞത് എന്ന് പരിശോധിക്കുന്നത് നല്ലതാവും എന്ന് കരുതുന്നു. മുകളിലെ വീഡിയോവിൽ സ്മൃതി ഇറാനി ലോക് സഭയിൽ നടത്തിയ അൻപതു മിനിറ്റിനടുത്ത് ദൈർഘ്യമുള്ള പ്രസംഗം ആണ്. ഇതിന്റെ 29:30 മുതലാണ് മഹിഷാസുരനിലേയ്ക്കുള്ള പരാമർശം ആരംഭിക്കുന്നത്. ആ പ്രസംഗത്തിൽ നിന്നും Madam, this is a poster, which has the name of a child, unfortunately. I look at this child who has been mobilised as a weapon against the State. This is a child who does not have an idea that India is one, but a child who must have been infected with th...