Skip to main content

Posts

Showing posts from May, 2015

മാഗി ആശങ്കപ്പെടുത്തുന്ന വാർത്തകൾ

1999-2000 കാലഘട്ടത്തിൽ ആണ് എറണാകുളത്ത് ബാന്ര്ജി റോഡിൽ ഉള്ള ചിയാങ് എന്ന ചൈനീസ് ഫുഡ്സ് റസ്റ്റോറന്റിൽ നിന്നും ആദ്യമായി നൂഡിൽസും, ചില്ലി ഗോപിയും, ചില്ലി പോർക്കും, അതുപോലുള്ള മറ്റ് ചൈനീസ് വിഭവങ്ങളും കഴിക്കുന്നത്. ചിയാങിനെ പരിചയപ്പെടുത്തുന്നത് സുഹൃത്തായ തോമസ് ആണ്. അന്നും ചൈനീസ് ഫാസ്റ്റ് ഫുഡ്സിൽ ആരോഗ്യത്തിനു ഹാനികരമായ ചില രാസപദാർത്ഥങ്ങൾ ചേർക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അതിനാൽ തന്നെ ഭക്ഷണം ഓർഡർ ചെയ്യുമ്പോഴെ കൃത്രിമ നിറങ്ങളും മറ്റും കഴിവതും ഒഴിവാക്കണം എന്നൊരു നിർദ്ദേശവും നൽകുമായിരുന്നു. ചൈനീസ് വിഭവങ്ങളുടെ സ്വാദ് അന്നും ഇഷ്ടമായിരുന്നു എങ്കിലും മാസത്തിൽ രണ്ട് തവണ എന്നതിൽ അധികമൊന്നും ചൈനീസ് വിഭവങ്ങൾ കഴിക്കുമായിരുന്നില്ല. ഇന്ന് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പലരുടേയും ഇഷ്ടഭക്ഷണമാണ് നൂഡിൽസ്. പാക്കറ്റുകളിൽ വരുന്ന രണ്ടുമിനിറ്റുകൊണ്ട് തയ്യാറാക്കാവുന്ന ഇൻസ്റ്റന്റ് നൂഡിൽസാണ് പല കുട്ടികൾക്കും പ്രഭാതഭക്ഷണവും  ഉച്ചഭക്ഷണവും എല്ലാം. നിർമ്മാതാക്കൾ വളരെ ആരോഗ്യപ്രദമാണെന്ന് അവകാശപ്പെടുന്നതിനാലും രുചികരമായ, പാചകം ചെയ്യാൻ വളരെ എളുപ്പമായ ഒരു വിഭവം എന്ന രീതിയിലും എളുപ്പത്തിൽ ലഭ്യമാവുന്ന ഒന്നായതിനാലും ഇത് ...

ഉപഭോക്തൃസൗഹൃദമല്ലാത്ത സർക്കാർ ബാങ്കുകൾ

നമ്മുടെ സർക്കാർ ബാങ്കുകൾ ഇപ്പോഴും ഉപഭോക്താക്കളോട് സൗഹാർദ്ദമായ നിലപാടല്ല സ്വീകരിക്കുന്നത് എന്ന് ഇതിനു മുൻപും പലരും ഇവിടെ പറഞ്ഞിട്ടുണ്ട്. എന്റെ ഇന്നത്തെ അനുഭവം കൂടി ഇവിടെ പങ്കുവെയ്ക്കുന്നു. എനിക്ക് State Bank of India യുടെ ചെറായി ബ്രാഞ്ചിൽ (SBIN0008604) ഒരു അക്കൗണ്ട് ഉണ്ട്. സർക്കാർ ബാങ്കിൽ ഒരു അക്കൗണ്ട് വേണം എന്ന ആഗ്രഹത്തിൽ ഞങ്ങളുടെ ഏറ്റവും അടുത്തുള്ള സർക്കാർ ബാങ്ക് എന്നതിനാലാണ് ചെറായി എസ് ബി ഐ തിരഞ്ഞെടുത്തത്. നല്ല തിരക്കുള്ള ബ്രാഞ്ചാണ് ചെറായി. രണ്ടു പഞ്ചായത്തുകളിലെ മിക്കവാറും പെൻഷൻകാരും, സർക്കാർ ജീവനക്കാരുടെ സാലറി അക്കൗണ്ടുകൾ, സർക്കാർ സബ്സിഡിയുള്ള പദ്ധതികളിലെ പണം ലഭിക്കുന്നതിനുള്ള അക്കൗണ്ടുകൾ ഉള്ളവരും പാൽ സൊസൈറ്റികൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിങ്ങനെ നിരവധി ആളുകൾ ഈ ബാങ്കിനെ ആശ്രയിക്കുന്നു. അങ്ങനെ എപ്പോൾ ചെന്നാലും നല്ല തിരക്കാവും അവിടെ. പണം പിൻവലിക്കാൻ ഒരിക്കലും ബ്രാഞ്ചിനെ ആശ്രയിക്കാറില്ല. എ ടി എം സേവനം ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ പണം നിക്ഷേപിക്കാൻ അവിടെ പോയല്ലെ മതിയാവൂ. അങ്ങനെ പോവുമ്പോഴെല്ലാം പലപ്പോഴും നീണ്ട ക്യു ആയിരിക്കും കൗണ്ടറുകളിൽ. തിരക്ക് അല്പം കുറവുള്ളത് ഉച്ചസമയത്താണ്. ഇന്നും ഉ...

പഞ്ചവടിപ്പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു

"പഞ്ചവടിപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു" എന്ന ഈ തലക്കെട്ട് വായിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും ആശയക്കുഴപ്പം തോന്നുണ്ടോ? കെ ജി ജോർജ്ജ് സംവിധാനം ചെയ്ത 1984-ലെ മലയാളസിനിമ നിങ്ങളുടെ ഓർമ്മയിൽ വന്നോ? എങ്കിൽ നിങ്ങൾ ആലോചിച്ചത് ശരിയാണ്. കോടികൾ മുടക്കിയ നിർമ്മാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഉപയോഗയോഗ്യമല്ലാതായി മാറിയ ഒരു പാലത്തിന്റെ കഥയാണ് ഇത്. പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു എന്ന ഈ വാർത്ത ഞങ്ങൾ വൈപ്പിൻ നിവാസികളെ സംബന്ധിച്ച് ഒരു സന്തോഷവാർത്തയാണ്. നീണ്ടനാളത്തെ യാത്രാദുരിതത്തിന് ഇതോടേ അറുതിയാവും എന്ന് കരുതുന്നു. പാലം തുറന്നുകൊടുത്തതായി 10/05/2015-ൽ മലയാളമനോരമയിൽ വന്ന വാർത്തയുടെ ചിത്രം ചുവടെ ചേർക്കുന്നു. പാലം തുറന്നുകൊടുത്തതായി 10/05/2015-ലെ മലയാളമനോരമയിൽ വന്ന വാർത്ത. ഇനി ഈ പാലത്തിന്റെ ചരിത്രത്തിലേയ്ക്ക്.   ഈ പാലത്തെ കുറിച്ച് മാതൃഭൂമി 10/10/2013-ൽ പ്രസിദ്ധീകരിച്ച സ്പെഷ്യൽ ഫീച്ചർ ഞാൻ ചേർക്കുന്നു. ഈ ഫീച്ചർ ഇപ്പോൾ ഓൺലൈനിൽ ലഭ്യമല്ല. കാലപ്പഴക്കം കൊണ്ടാവാം ഇത് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഏതെങ്കിലും പത്രമാദ്ധ്യമത്തിൽ ഈ വിഷയത്തിൽ വന്ന ഏറ്റവും നല്ല ലേഖനം മാതൃഭൂമിയിൽ വന്ന ഈ സ്പെഷ്യൽ ഫീച...

സൽമാൻ ഖാൻ ശിക്ഷിക്കപ്പെടുമ്പോൾ

സൽമാൻ ഖാൻ കേസ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ മഹനീയതയാണോ കാണിക്കുന്നത്? അങ്ങനെ ഒരു അഭിപ്രായം എനിക്കില്ല. കാരണം ഒരു കേസ് ദൃക്സാക്ഷികൾ ഉണ്ടായിട്ടും 13 വർഷം വേണ്ടിവന്നു ഒരാൾ കുറ്റക്കാരനെന്ന് കണ്ടെത്താൻ. എന്നാൽ ആ കുറ്റവാളിയ്ക്ക് ജാമ്യം കിട്ടാൻ ഏതാനും മണിക്കൂറുകൾ മാത്രം മതിയായിരുന്നു. സുപ്രീംകോടതിയിൽ നിന്നും ഹരീഷ് സാൽവെ എത്തുന്നതുവരെ ജാമ്യാപേക്ഷ പരിഗണിക്കാൻ മുംബൈ ഹൈക്കോടതിയിൽ ജ്ഡ്ജി കാത്തുനിന്നു. രണ്ടുദിവത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നതാകട്ടെ സാങ്കേതികമായ കാരണങ്ങൾ പറഞ്ഞും. ജാമ്യാപേക്ഷകൊടുക്കാൻ സെഷൻസ്‌കോടതിയുടെ ഉത്തരവിന്റെ പകർപ്പ് പ്രതിഭാഗത്തിനു കിട്ടിയിട്ടില്ല എന്നതാണ് രണ്ടു ദിവസത്തെ / പകർപ്പ് കിട്ടുന്നതു വരെ ജാമ്യം നൽകുന്നതിനുള്ള കാരണം. ഇത്തരം ഒരു 'നീതി' സാധാരണക്കാരനു ലഭിക്കുമോ എന്നതിൽ ആർക്കും സംശയം ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല. ഈ കേസിൽ സൽമാൻ ഖാൻ ശിക്ഷിക്കപ്പെടാൻ കാരണം സൽമാന്റെ ഗണ്മാൻ ആയിരുന്ന പോലീസ് കോൺസ്റ്റ്രബിൽ രവീന്ദ്ര പാട്ടീലിനെ മൊഴിയും നിലപാടുകളും ആണ്. അപകടം നടന്ന് അവസരത്തിൽ വാഹനം ഓടിച്ചിരുന്നത് സാൽമാൻ ആണെന്നും വേഗം കുറയ്ക്കണമെന്ന തന്റെ അഭ്യർത്ഥന സൽമാൻ ചെവിക്കൊണ്ടി...