ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയ്ക്ക് , വാളയാർ കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിനൽകും എന്ന് ഉറപ്പ് നൽകിക്കൊണ്ട് പിണറായി വിജയൻ 08/03/2017നു ഫേസ്ബുക്കിൽ ചേർത്ത കുറിപ്പ് വാളയാൽ കേസിലെ വിധി വന്നത് അങ്ങയുടെ ഉപദേശികൾ അങ്ങയെ അറിയിച്ചു കാണും എന്ന് കരുതട്ടെ. അങ്ങയുടെ കീഴിലുള്ള പോലീസിന്റെ അന്വേഷണ മികവുകൊണ്ടാണോ അതോ അങ്ങയുടെ പാർടിയുടെ സമ്മർദ്ദത്തിന്റെ ഫലം കൊണ്ടാണോ എന്നറിയില്ല , കുറ്റവാളികൾ എന്ന് പറഞ്ഞ് കോടതിയുടെ മുൻപാകെ കൊണ്ടു നിറുത്തിയ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടിരിക്കുന്നു. മറ്റൊരു കേസുണ്ട് ഇതുപോലെ കേരളം വളരെ ചർച്ച ചെയ്തത് , എടപ്പാളിലെ ഒരു തീയറ്ററിൽ വച്ച് ഒരു പെൺകുട്ടിയെ അവളുടെ അമ്മ തന്നെ മൊയ്തീൻകുട്ടി എന്ന മറ്റൊരു നരാധമനു വിട്ടുകൊടുത്തത്. എടപ്പാൾ തീയറ്റർ പീഡനം എന്ന പേരിൽ കേരളം വളരെ ചർച്ച ചെയ്തതാണ്. മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത് കുറ്റപത്രം നൽകി ഒരു വർഷം കഴിഞ്ഞിട്ടും ആ കേസിന്റെ വിചാരണ പോലും ആരംഭിച്ചിട്ടില്ല എന്നാണ്. അങ്ങേയ്ക്ക് മുൻപ് കേരളം ഭരിച്ച കമ്മ്യൂണിസ്റ്റ് മുഖ്യന്ത്രി ആയിരുന്ന അച്യുതാനന്ദൻ ചില വിഐപികളെ കൈയ്യാമം വച്ച് നടത്തിക...