കടപ്പാട് www.ibtimes.co.in ഇന്ന് കേരളത്തിലെ എല്ലാ ന്യൂസ് ചാനലുകളും പ്രാധാന്യത്തോടെ ചർച്ച ചെയ്ത ഒരു വിഷയമാണ് ഫോർട്ട്കൊച്ചിയിലെ ബോട്ട് അപകടം . ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് നമ്മുടെ സംവിധാനങ്ങളും അധികാരസ്ഥാപനങ്ങളും ഉണരുന്നത്. പക്ഷെ ആ ഉണരൽ താൽകാലികം മാത്രമാണ് ദുരന്തത്തിന്റെ വാർത്തയോടൊപ്പം ആ ദുരന്തം പഠിപ്പിക്കുന്ന പാഠങ്ങളും നാം മറക്കുന്നു. അല്ലെങ്കിൽ മുൻപ് ഉണ്ടായ ദുരന്തങ്ങൾ പഠിപ്പിച്ച പാഠങ്ങൾ ഇത്തരം ഒരു ദുരന്തം ഉണ്ടാവുന്നത് തടയാൻ സഹായിക്കേണ്ടതാണ്. തേക്കടിയിലും, തട്ടേക്കാടും, കണ്ണമാലിയിലും, കുമരകത്തും, വല്ലാർപാടത്തും എല്ലാം ഉണ്ടായ ബോട്ട് അപകടങ്ങൾ നൽകിയ പാഠങ്ങളിൽ നിന്നും അധികാരികൾ ഒന്നും പഠിച്ചില്ല എന്നുവേണം മനസ്സിലാക്കാൻ. ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും അന്വേഷണകമ്മീഷനുകൾ വരുന്നു. അവരിൽ ചിലർ വിഷയങ്ങൾ ആത്മാർത്ഥമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നു, സർക്കാരിന് സമർപ്പിക്കുന്നു. സർക്കാരുകൾ ചെയ്യേണ്ടത് ഈ റിപ്പോർട്ടുകളിൽ നടപടികൾ സ്വീകരിക്കുകയും ഇത്തരം അപകടങ്ങൾ വീണ്ടും ഉണ്ടാകാതെ നോക്കുകയും ആണ്. കുമരകത്ത് ഇതുപോലൊരു കടത്തുബോട്ട് 2002 ജൂലയ് 7ന് മണൽതിട്ടയിൽ ഇടിച്ച് 29 പേരാണ് കൊല്ലപ്പെട്ടത്. ബോട്ടിന്...