Skip to main content

Posts

Showing posts from January, 2009

ചാലിയാറിൽ നിന്നൊരു ചിത്രം

ജോലിയുടെ ഭാഗമായി കേരളത്തിൽ പലസ്ഥലങ്ങളിലും പോയിട്ടുണ്ടെങ്കിലും മലപ്പുറം ജില്ലയിൽ ഒരു തവണമാത്രമേ ഇതിനു മുൻപ് പോയിട്ടുള്ളു. ഇന്നലെ മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന സ്ഥലത്ത് പോകേണ്ടതായ ഒരു ആവശ്യം വന്നു. കൊടുങ്ങല്ലൂർ - തൃശ്ശൂർ - പെരിന്തൽമണ്ണ - മഞ്ചേരി വഴി അരീക്കോടെത്തിയപ്പോഴേയ്ക്കും സമയം ഉച്ചയായിരുന്നു. പിന്നീട് ജോലിയെല്ലാം തീർന്നപ്പോഴേയ്ക്കും വൈകീട്ട് നാലുമണി. തിരിച്ച് വീട്ടിൽ എത്താനുള്ള ധൃതിയായിരുന്നു പിന്നെ. എന്നാലും ചാലിയാറിന്റെ സുന്ദരമായ ചില ചിത്രങ്ങൾ എടുത്തു. അരീക്കോട് സാളി ഗ്രാമം ക്ഷേത്രത്തിനു സമീപം എടുത്തതാണ് ഈ ചിത്രങ്ങൾ. ചാലിയാറിന്റെ ഇരുകരകളിലും ആയികെട്ടിയിരിക്കുന്ന ഈ കയറിൽ വലിച്ചാണ് തോണി അക്കരയ്ക്കും ഇക്കരക്കും എത്തിക്കുന്നത്.

നഷ്ടപ്പെട്ട പ്രതാപത്തോടെ.......

കേരളത്തിന്റെ വ്യവസായ ചരിത്രത്തിൽ വളരെ പ്രധാ‍നപ്പെട്ട സ്ഥാനം വഹിക്കുന്ന ഒരു സ്ഥാ‍പനത്തിന്റെ ഇന്നത്തെ ചിത്രം ആണിത്. ഒരുകാലഘട്ടത്തിൽ വളരെ തിരക്കുണ്ടായിരുന്ന ഈ സ്ഥാപനം ഇന്നു തികച്ചും വിസ്‌മൃതിയിലാണ്. ഈ ചിത്രം ഏതു സ്ഥാപനത്തിന്റേതാണെന്ന് ബൂലോകസുഹൃത്തുക്കൾക്കറിയാമോ? എങ്കിൽ അതു ഇവിടെ കുറിച്ചിടൂ. ഈ സ്ഥാപനത്തിന്റെ കൂടുതൽ ചിത്രങ്ങളും വിശേഷങ്ങളുമായി വീണ്ടും വരാൻ ശ്രമിക്കാം. (രണ്ടാമത്തെ ക്ലു 20/01/2009 -ൽ ചേർത്തത്)

കൊടുംഭീകരരും നമ്മുടെ സർക്കാർസംവിധാനവും.

തമിഴ് പുലികൾക്കുമേൽ ശ്രീലങ്കൻ സൈനം ശക്തമായ ആക്രമണം നടത്തുകയും പുലികളുടെ പല പ്രധാന കേന്ദ്രങ്ങളിലും അധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതിനിടയിലാണ് ഏറെ ചിരിപ്പിച്ച ഒരു പ്രസ്താവന നമ്മുടെ സർക്കാരിന്റെ ഭാഗത്തുനിന്നും കേൾക്കാൻ ഇടയായത്. വേലുപ്പിള്ള പ്രഭാകരനെ പിടിക്കുന്ന പക്ഷം ശ്രീലങ്കൻ സർക്കാർ അയാളെ ഭാരതത്തിനു കൈമാറണം. ഏതോ വലിയകുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റവാളിയെ ഇങ്ങു കൈയ്യിൽ കിട്ടിയാൽ മതി ഇപ്പൊത്തന്നെ ശിക്ഷിക്കും എന്ന പ്രതീതിയാണ് ആ പ്രസ്താവന കേട്ടപ്പോൾ ഉണ്ടായത്. പാകിസ്താൻ സർക്കാരിനോടു ബോംബെ ആക്രമണത്തിന്റെ ‘തെളിവുകൾ’ സമർപ്പിക്കുന്ന പോലുള്ള ഒരു നാണം കെട്ട ഏർപ്പാടാവും ഇതെന്നാണ് ആദ്യം കരുതിയത്. ശ്രീലങ്കൻ സർക്കാർ അത് അർഹിക്കുന്ന അവജ്ഞയോടെ തന്നെ തള്ളുമെന്നും ഞാൻ കരുതി. അപ്പോൾ ദാ ഇന്നു വരുന്നു ശ്രീലങ്കൻ സർക്കാരിന്റെ പ്രതിനിധിയായി ഭാരതത്തിലുള്ള സ്ഥാനപതിയുടെ പ്രസ്താവന. പ്രഭാകരനെ ജീവനോടെ കിട്ടിയാൽ ഭാരതത്തിനു കൈമാറുന്ന കാര്യം പരിഗണിക്കാം. പ്രഭാകരന്റെ പേരിൽ നമ്മുടെ രാജ്യത്ത് ഇപ്പോൾ നിലവിലുള്ള ഗുരുതരമായ ഒരു കുറ്റം രാജീവ് ഗാന്ധി വധക്കേസാണ്. അതിലും വലിയ കൃത്യങ്ങളൊന്നും ഇല്ലന്നാണ് എന്റെ അറിവ്. അ...

അസ്തമനം (SUNSET)

വളരെനാളുകൾക്ക് ശേഷം ഇന്നു വൈകീട്ട് ചെറായി കടപ്പുടത്ത് പോയിരുന്നു. വീട്ടിൽനിന്നും അഞ്ചുകിലോമീറ്റർ ദൂരം മാത്രമേ ചെറായിയിലേയ്ക്കുള്ളു എങ്കിലും പോകണമെന്നു വിചാരിക്കുന്ന പല അവസരങ്ങളിലും അതു സാധിക്കാറില്ല. ഒഴിവു സമയങ്ങളിൽ ഞാൻ പോകാൻ ഏറ്റവും അധികം ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് കടൽത്തീരം. ഇന്നത്തെ യാത്ര വെറുതെയായില്ല. ഒരു വിധം നല്ല തെളിഞ്ഞ ആകാശമായിരുന്നതിനാൽ തെളിഞ്ഞ ഒരു സൂര്യാസ്തമനം കാണാൻ സാധിച്ചു. ആ ചിത്രങ്ങൾ ഇതാ ബൂലോകർക്കായി സമർപ്പിക്കുന്നു.