ഞങ്ങളുടെ ദേശദേവതയായ പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവം ഇന്നലെ (ഫെബ്രുവരി 17-ന്) നടന്നു. ഈ ഉത്സവത്തിന്റെ ചില ചിത്രങ്ങള്‍ ഇവിടെ സ്ലൈഡ് ഷോയായി ചേര്‍ക്കുന്നു.
എറണാകുളം ജില്ലാ അഗ്രി - ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി എല്ലാ വര്‍ഷവും പുഷ്പ, സസ്യ, ഫല പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്. ഇത്തവണത്തെ പ്രദര്‍ശനം എറണാകുളത്തപ്പന്‍ മൈതാനിയില്‍ ഫെബ്രുവരി 10 മുതല്‍ 16ആം തീയതി വരെയാണ്. ഈ വര്‍ഷത്തെ മേളയില്‍ നിന്നും ചില ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ മേളയില്‍ ഉള്ള പൂക്കളുടെയും മറ്റ് അലങ്കാരങ്ങളുടേയും ഒരുശതമാനം പോലും ആകുന്നില്ല.
ഒരു ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത കേട്ടത്. മലയാളചലച്ചിത്ര ഗാനശാഖയിലെ ഒരു അതുല്യ പ്രതിഭയായിരുന്നു ശ്രീ ഗിരീഷ് പുത്തഞ്ചേരി. ഞാന്‍ ഇഷ്ടപ്പെടുന്ന പല ചലച്ചിത്രഗാനങ്ങളും അദ്ദേഹത്തിന്റെ രചനകള്‍ ആണ്. ആ അനുഗ്രഹീത കലാകാരന് എന്റെ ആദരാഞ്ജലികള്‍. “ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ നേർന്നീടാം നൊമ്പരത്തോടെ എന്നും എന്നെന്നും ഏറ്റു വാങ്ങാൻ ഈ മൗനം യാത്രയാവാൻ നിൽക്കും നിൻ കണ്ണുനീർമുത്തും പൊന്നേ കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം“