Skip to main content

Posts

Showing posts from February, 2009

ബ്ലോഗുകളെ സംബന്ധിച്ച സുപ്രീം‌കോടതിയുടെ നിർണ്ണയക വിധി | A Landmark Judgment on Blogging by Supreme Court

സൂര്യനുകീഴിലുള്ള എന്തിനെപ്പറ്റിയും എന്ത് അഭിപ്രായവും എഴുതാം എന്നും അത്തരം ലേഖനങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും ഉള്ള ബൂലോകത്തിന്റെയും ( Blogsphere ) , ഓൺ ലൈൻ കമ്മൂണിറ്റികളുടേയും, വാദങ്ങളെ മാറ്റിമറിക്കാൻ പോന്ന ഒരു സുപ്രധാന നിരീക്ഷണം ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചീഫ് ജസ്റ്റീസ് ശ്രീ കെ ജി ബാലകൃഷ്ണനും ജസ്റ്റീസ് ശ്രീ സദാശിവനും അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് വിധി. ഇതിന് ആധാരമായ സംഭവം ഇപ്രകാരമാണ്. കേരളത്തിൽ നിന്നുള്ള അജിത് ഡി എന്ന കം‌പ്യൂട്ടർ വിദ്യാർത്ഥി ഓർക്കുട്ടിൽ ശിവസേനക്കെതിരായ ഒരു ഓൺ ലൈൻ കമ്മ്യൂണിറ്റി ഉണ്ടാക്കി. ഈ കമ്മ്യൂണിറ്റിയിൽ ഈ സംഘടന രാജ്യതാല്പര്യത്തിനെതിരായും, രാജ്യത്തെ ജനങ്ങളെ ജാതിയുടെ പേരിൽ വേർതിരിക്കുന്നതായും ആരോപിക്കുന്ന ലേഖനങ്ങൾ അജ്ഞാതരായ (Anonymous) വ്യക്തികൾ പ്രസിദ്ധീകരിച്ചു. ഇതെത്തുടർന്ന് ശിവസേനയുടെ സംസ്ഥാന യുവജനവിഭാഗം സെക്രട്ടറി; ശ്രീ അജിത്തിനെതിരെ പൊതുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സെക്ഷൻ 506 & 295A വകുപ്പുകൾ അനുസരിച്ചുള്ള ക്രിമിനൽ കേസ് മുംബൈയിലെ താനെ പോലീസ് സ...

കൊച്ചിൻ ഫ്ലവർ ഷോ 2009 | Cochin Flower Show 2009

Ernakulam District Agri - Horticultural Society എല്ലാ വർഷവും കൊച്ചിയിൽ പുഷ്പ സസ്യ ഫല പ്രദർശനം സംഘടിപ്പിക്കറുണ്ട്. ഈ വർഷത്തെ കൊച്ചിൻ ഫ്ലവർ ഷോ ഇപ്പോൾ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുകയാണ്. 2009 ഫെബ്രുവരി 20 മുതൽ 25 വരെയാണ് ഈ വർഷത്തെ പ്രദർശനം. ഇന്നു ഈ പ്രദർശനം കാണാൻ പോയപ്പോൾ എടുത്ത ചില ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു. പുഷ്പങ്ങൾ നേരിൽക്കാണുമ്പോൾ ഉള്ള ഒരു സന്തോഷം ഒരിക്കലും ഈ ചിത്രങ്ങൾക്ക് നൽകാൻ സാധിക്കില്ല. ഞാൻ അവിടെ എത്തിയത് രാത്രി ഏഴുമണിയ്ക്കു ശേഷം ആയതിനാലും ചിത്രങ്ങൾ എടുക്കുന്നതിൽ എനിക്കുള്ള പരിചയക്കുറവും പൂക്കളുടെ ഭംഗിയെ കര്യമായിത്തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇത് എല്ലാവരും ക്ഷമിക്കം എന്നു കരുതുന്നു. ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്കു നീട്ടിയില്ലാ........... ഇതൊരു ബോൺ‌സായ് ആൽമരം. ഇദ്ദേഹത്തിന് അൻപതു വർഷം പ്രായം വരും. ഇതു ദക്ഷിണ നേവൽ കമാന്റ് വക. ഇതാ മറ്റൊരു ഇത്തിരിക്കുഞ്ഞൻ. ഇവൻ ചാമ്പയുടെ ബോൺ‌സായ് വെർഷൻ. ബോൺ‌സായ് കുടുംബത്തിലെ മറ്റൊരു വ്യക്തി. മാവ് കേരളത്തിന്റെ കാർഷിക സമൃദ്ധി (??) വിളിച്ചൊതുന്ന സ്റ്റാളുകളിൽ ഒന്ന്. ഇതു കണ്ടപ്പോൾ വിഷു അടുത്തു എന്നതോന്നലാണ് ഉണ്ടാ‍യത്. ഇനി പൂക്കൾ കൊണ്...

കുഴുപ്പിള്ളിക്കാരുടെ ഉത്സവം - പള്ളത്താം‌കുളങ്ങരെ താലപ്പൊലി

ഞാൻ എറണാകുളം ജില്ലയിൽ മഹാനഗരമായ എറണാകുളത്തിനു സമീപം വൈപ്പിൻ എന്ന ദ്വീപിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന് കുഴുപ്പിള്ളി എന്ന കൊച്ചു ഗ്രാമത്തിലെ താ‍മസക്കാരനാണെന്നത് ബൂലോകത്തിൽ ചിലർക്കെങ്കിലും അറിയാം എന്നു കരുതുന്നു. (അറിയാത്തവർ ഇപ്പോൾ അറിഞ്ഞില്ലൊ) ഞങ്ങളുടെ നാട്ടിലെ പ്രധാന ആഘോഷം ഞങ്ങളുടെ ദേശദേവതയായ പള്ളത്താം‌കുളങ്ങരെ ഭഗവതിയുടെ താലപ്പൊലി മഹോത്സവമാണ്. കൊച്ചുന്നാളിലേ മുതൽ ഏറെ കൗതുകത്തോടെ നോക്കിയിരുന്ന ഒന്നാണ് ഉത്സവവും അതിനോടനുബന്ധിച്ചുള്ള ആചാരങ്ങളും, ആഘോഷങ്ങളും. ഞങ്ങൾക്കെല്ലാം ഓണത്തേക്കാളും, വിഷുവിനെക്കാളും സന്തോഷകരം ദേവിയുടെ താലപ്പൊലി തന്നെ. താ‍ലപ്പൊലിക്ക് മാസങ്ങൾ മുൻപേതന്നെ അതിന്റെ ഒരുക്കങ്ങൾ തുടങ്ങും. മേളക്കാർ, ആനകൾ, പന്തൽ, ഇല്ലുമിനേഷൻ, അങ്ങനെ ഇതിന്റെ ഭാരവാഹികൾ തിരക്കോടു തിരക്ക്. ക്ഷേത്രത്തിന്റെ പൂജകളും, ഓരോമാസത്തിലും വരുന്ന പ്രധാന പൂജകളും എല്ലാം നടത്തുന്നത് ദേവസ്വം (ക്ഷേത്രം ഭരണസമിതി) ആണ്. ഇതിനായി പ്രധാനമായും അശ്രയിക്കുന്നത് ഭണ്ഡാരത്തിൽ നിന്നും, ക്ഷേത്രത്തിൽ ഭക്തജനങ്ങൾ നടത്തുന്ന വഴിപാടുകളിൽ നിന്നും ഉള്ള വരുമാനം തന്നെ. പണ്ട് ക്ഷേത്രാവശ്യത്തിനുള്ള നെല്ല് സ്വന്തം കൃഷിയിടത്തിൽ നിന്നും ലഭിച്...