Skip to main content

Posts

Showing posts from September, 2018

വൈപ്പിൻ എം എൽ എ എസ് ശർമ്മയ്ക്ക് ഒരു കത്ത്

കുഴുപ്പിള്ളി 12/09/2018 ബഹുമാനപ്പെട്ട വൈപ്പിൻ എം എൽ എ സഖാവ് എസ് ശർമ്മ എംഎൽഎ അറിയുന്നതിനു, അങ്ങേയ്ക്ക് സുഖം തന്നെ എന്ന് കരുതുന്നു. ഇടയ്ക്കുള്ള ഫേസ് ബുക്ക് പോസ്റ്റുകൾ വരുന്നതു കൊണ്ട് അങ്ങ് ഈ മണ്ഡലത്തിലെ കാര്യങ്ങൾ അറിയുന്നുണ്ടെന്നും മനസ്സിലാക്കുന്നു. വളരെ ബൃഹത്തായ 'പദ്ധതികൾ' ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന തിരക്കിലാണ് അങ്ങെന്ന് അറിയാമെങ്കിലും ഒരു ചെറിയ കാര്യം അങ്ങയുടെ അറിവിലേയ്ക്കായി കുറിയ്ക്കുന്നത് അങ്ങയെ അലോസരപ്പെടുത്തില്ല എന്ന് കരുതുന്നു. എറണാകുളം ഹൈക്കോടതി ജങ്ഷനിൽ നിന്നും എബ്രാഹമടമാക്കൽ റോഡ് വഴി വന്ന് ഇടത്തോട്ട് തിരിഞ്ഞ് മൂന്നു പാലങ്ങൾ കയറിയാണ് വൈപ്പിൻ മണ്ഡലത്തിലേയ്ക്ക് എത്തുക എന്നത് അങ്ങേയ്ക്ക് അറിയാമെന്ന് കരുതുന്നു. ആദ്യത്തെ പാലം കടന്നാൽ നമ്മുടെ യൂസഫലി മുതലാളിയുടെ ലുലു ഇന്റെർനാഷണൽ കൺവെൻഷൻ സെന്ററിനു മുന്നിലൂടെ ട്രാഫിക് റൗണ്ട് എടുക്കാതെ നേരെ മുന്നോട്ട് തന്നെ പോന്നാൽ രണ്ടാമത്തെ പാലത്തിൽ കയറാം. അങ്ങനെ കയറുമ്പോൾ ഇടത്തേയ്ക്ക് നോക്കിയാൽ പഴയ ഒരു പാലം ഉള്ളത് അങ്ങേയ്ക്ക് അറിയാമെന്ന് കരുതുന്നു, ആ പാലം ഇറങ്ങിച്ചെല്ലുന്ന ഭാഗത്തുള്ള റെയിൽവേ ലൈനിനു മുകളിൽ പുതിയ ഓവർ ബ്രിഡ്ജ് പണിത...

യാത്രക്കാരുടെ അവകാശങ്ങൾക്ക് പുല്ലുവില

സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ നൽകിയ ഒരു ഹർജിയിൽ 2018മാർച്ച് 27നു കേരള ഹൈക്കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരള മോട്ടോർ വെഹിക്കിൾസ് ആക്റ്റ് റൂൾ 267 (2) അനുസരിക്കാനുള്ള ബാധ്യത കെ എസ് ആർ ടി സിയ്ക്ക് ഉണ്ടെന്നും അതനുസരിച്ച് സൂപ്പർ ക്ലാസ് വിഭാഗത്തിൽ പെടുന്ന സൂപ്പർ ഫാസ്റ്റ് സൂപ്പർ എക്സ്പ്രസ് വിഭാഗങ്ങളിൽ പെടുന്ന ബസ്സുകളിൽ സീറ്റിങ് കപ്പാസിറ്റിയ്ഇൽ കൂടുതൽ ആളുകളെ കയറ്റാൻ പാടില്ല എന്നുമായിരുന്നു ആ വിധിയുടെ ചുരുക്കം. കേരള ഹൈക്കോടതി വിധിയിൽ നിന്നും: Rule 267 deals with the specification for passenger capacity. Sub Rule (2) provides that the State or Regional Transport Authority may, in respect of any public service vehicle other than a motor cab, fix number of standing passengers the vehicle may be permitted to carry or the permit holder may be required to carry in the vehicle. The second proviso to Rule 267 provides that no standing passenger shall be allowed in luxury services, super deluxe services, super express services or super fast services. It is the admitted case that the af...