Skip to main content

Posts

Showing posts from June, 2010

റാം ജഠ്‌മലാനി Vs കരണ്‍ ഥാപര്‍

അടുത്തകാലത്ത് കണ്ട രസകരമായ ഒരു അഭിമുഖം. മുന്‍പ് വാജ്‌പൈ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന് ഭാരതത്തിലെ പ്രഗല്‍ഭനാ‍യ അഭിഭാഷകന്‍ ശ്രീ റാം ജഠ്‌മലാനി സി എന്‍ എന്‍ ഐ ബി എന്‍ ചാനലിലെ “ഡെവിള്‍സ് അഡൌക്കേറ്റ്” എന്ന പരിപാടിയില്‍ കരണ്‍ ഥാപറുമായുള്ള അഭിമുഖത്തിനിടെ ക്ഷുഭിതനായി ഇറങ്ങി പോകുന്നു. പണ്ട് ബി ജെ പി യെ വിട്ട് പോയ ജഠ്‌മലാനി ഇപ്പോള്‍ ബി ജെ പി യില്‍ തിരിച്ചെത്തിയത് കേവലം ഒരു രാജ്യസഭാംഗത്വം നേടുന്നതിനു മാത്രമാണെന്ന് പരാമര്‍ശങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. രണ്ടു ഭാഗങ്ങളായി യു ട്യൂബില്‍ കണ്ട അഭിമുഖം ചുവടെ ചേര്‍ക്കുന്നു. ഭാഗം ഒന്ന് ഭാഗം രണ്ട്

ഭോപാല്‍ നീതിന്യായവ്യവസ്ഥയിലെ കളങ്കം

ഭോപാല്‍ വിഷവാതകദുരന്തത്തിന്റെ വിധി ഇന്ന് ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. ദുരത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഇന്‍ഡ്യാ ലിമിറ്റഡ് എന്ന കമ്പനിയുടെ അന്നത്തെ ചെയര്‍മാന്‍ കേശബ് മഹീന്ദ്ര, വിജയ് ഗോഖലെ (മാനേജിങ്ങ് ഡയരക്ടര്‍), കിഷോര്‍ കാംദര്‍ (വൈസ് പ്രസിഡന്റ്), ജെ എന്‍ മുകുന്ദ് (വര്‍ക്ക്സ് മാനേജര്‍), എസ് പി ചൌധരി (പ്രൊഡക്ഷന്‍ മാനേജര്‍), കെ വി ഷെട്ടി (പ്ലാന്റ് സൂപ്രണ്ട്), എസ് ഐ ഖുറേഷി (പ്രൊഡക്ഷന്‍ അസിസ്റ്റന്റ്) എന്നിവര്‍ക്ക് രണ്ടു വര്‍ഷം തടവും, ഒരു ലക്ഷം രൂപ വീതം പിഴയും ആണ് ഇന്ന് ശിക്ഷ വിധിച്ചത്. പ്രതികളെ ഇരുപത്തിഅയ്യായിരം രൂപയുടെ ഈടിന്മേല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടു. പ്രതികള്‍ക്ക് വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനു‌വേണ്ടിയാണ് ജാമ്മ്യം അനുവദിച്ചത്. അമേരിക്ക ആസ്ഥാനമായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ എന്ന ബഹുരാഷ്ട്രകമ്പനിയുടെ ഇന്ത്യന്‍ വിഭാഗമാണ് യൂണിയന്‍ കാബൈഡ് ഇന്ത്യാ ലിമിറ്റഡ് (യു സി ഐ എല്‍).ഈ സ്ഥാപനത്തിന്റെ അന്നത്തെ ചെയര്‍മാനായിരുന്ന വാറന്‍ ആന്റേര്‍സണിനുള്ള ശിക്ഷയെപ്പറ്റി ഈ വിധിന്യായത്തില്‍ യാതൊരു പരാമര്‍ശവും ഇല്ല. 1984 ഡിസംബര്‍ രണ്ടിനു യൂണിയന്‍ കാ...