Skip to main content

Posts

ഇറാൻ യുദ്ധത്തെ കുറിച്ച് നെതന്യാഹു പറഞ്ഞത്.

  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത്: "പ്രിയപ്പെട്ട ഇസ്രായേൽ പൗരന്മാരേ, പതിറ്റാണ്ടുകളായി, ഇറാൻ ആണവായുധങ്ങൾ കൈക്കലാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ഞാൻ പോരാടുകയാണ്. ഇതിനെ എന്റെ ജീവിതത്തിന്റെ ലക്ഷ്യമായി ഞാൻ കരുതുന്നു. ഇന്ന് വരെ ഞാൻ അതിൽ ഉറച്ചുനിന്നു, ഭാവിയിലും ഞാൻ അതിൽ ഉറച്ചുനിൽക്കും. കരാറുകൾ ഉണ്ടായാലും ഇല്ലെങ്കിലും—ഇറാന് ആണവായുധങ്ങൾ ഉണ്ടാകില്ല. ഇന്നുമില്ല, നാളെയുമില്ല. ഞാൻ ഇസ്രായേലിന്റെ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം—ഇത് സംഭവിക്കില്ല. ചിലർ ചോദിക്കുന്നത് ഞാൻ കേൾക്കുന്നു: നമ്മൾ എന്താണ് നേടിയത്? അവരോട് ഞാൻ പറയുന്നു: 'നമ്മൾ എന്താണ് നേടിയത്' എന്നോ? അടിയന്തിരമായി നമ്മെ വിഴുങ്ങുമായിരുന്ന ആ വിനാശത്തിന്റെ ഭീഷണിയെ നമ്മൾ നമ്മിൽ നിന്ന് അകറ്റി നിർത്തിയിരിക്കുന്നു. നമ്മുടെ അമേരിക്കൻ സുഹൃത്തുക്കളോടൊപ്പം ചേർന്ന്, ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാക്രമണത്തിന് നമ്മൾ തുടക്കം കുറിച്ചു. നമ്മൾ അവരുടെ ആണവ ശാസ്ത്രജ്ഞരെ ഇല്ലാതാക്കി, ഭീകര ഭരണകൂടത്തിന്റെ നേതാക്കളുടെ തലയറുത്തു, അവരുടെ ആണവ നിലയങ്ങൾ തകർത്തുതരിപ്പണമാക്കി, മിസൈലുകളും മിസൈലുകൾ ന...

ഷെറിന് സർക്കാർ ശിക്ഷാ ഇളവ് നൽകുമ്പോൾ

സ്വന്തം ഭർത്തൃപിതാവിനെ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി മുന്നു ജീവപര്യന്തം ശിക്ഷ വിധിച്ച കുറ്റവാളിയെ കേവലം 14 വർഷത്തെ ജയിൽ വാസത്തിനു ശേഷം നല്ല നടപ്പിന്റേയും സ്ത്രീ എന്ന പരിഗണനയുടെയും പേരിൽ ശിക്ഷ ഇളവ് അനുവദിക്കാൻ പിണറായി സർക്കാർ തീരുമാനിക്കുന്നതിനു പിന്നെലെ കാരണം എന്താവും? ഷെറിനും ഭാസ്കര കാരണവരും (ചിത്രത്തിനു കടപ്പാട് കേരളകൗമുദി) ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിൽ കുറ്റക്കാരി എന്ന് കണ്ടെത്തി കോടതി മൂന്നു ജീവപര്യന്തം തടവിനു ശിക്ഷിച്ച ഭാസ്കര കാരണവരുടെ മകൻ ബിനു പീറ്ററിന്റെ ഭാര്യ ഷെറിന്റെ ശിക്ഷ ഇളവു ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രി സഭായോഗം തീരുമാനിച്ചു. ഭാസ്കര കാരണവരെ കൊന്നതുൾപ്പടെ വിവിധ കുറ്റങ്ങൾക്ക്  മൂന്ന് ജീവപര്യന്തം ശിക്ഷയാണ് മവേലിക്കര അതിവേഗ കോടതി വിധിച്ചത്. ഈ ശിക്ഷ ഹൈക്കോടതിയും, തുടർന്ന് 2018 ഏപ്രിൽ 9ന് സുപ്രീംകോടതിയും ശരിവച്ചു. ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ എന്ന് തന്നെ ആണ് നിയമം പറയുന്നത്. ഇവിടെ കൊലപാതകിയായ ഷെറിൻ 14 വർഷത്തെ ജയിൽ‌വാസം പൂർത്തിയാക്കി എന്നതും സ്ത്രീ ആണെന്നതും പരിഗണിച്ചാണത്രേ ഷെറിനു ശിക്ഷയിൽ ഇളവ് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിത...

മൻമോഹൻ സിങിന് ആദരാഞ്ജലികൾ

  ഡോക്ടർ മൻമോഹൻ സിങ് അന്തരിച്ചു. നരസിംഹ റാവുവിന്റെ ക്യാബിനറ്റിൽ ഭാരതത്തിന്റെ ധനകാര്യമന്ത്രിയായി നവ ഉദാരവൽക്കരണ നയങ്ങളിലൂടെ ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് തുടക്കം കുറിച്ച സാമ്പത്തിക വിദഗ്ദ്ധൻ. പിന്നീട് രണ്ടു വട്ടം ഭാരതത്തിന്റെ പ്രധാനമന്ത്രി ആയെങ്കിലും സോണിയ ഗാന്ധിയുടെ പ്രോക്സി ആയി പ്രവർത്തിക്കാനായിരുന്നു ദുര്യോഗം. പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്ന കിച്ചൻ ക്യാബിനറ്റിന്റെ നിയന്ത്രണങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാർക്ക് തിരിച്ചടിയായ കോടതി ഉത്തരവിനെ മറികടക്കാൻ മൻമോഹൻ സിങിന്റെ ക്യാബിനറ്റ് ഇറക്കിയ ഓർഡിനൻസ് കീറി ചവറ്റുകൊട്ടയിൽ ഇടണമെന്ന് ആ ഓർഡിനൻസിനെ ന്യായീകരിക്കാൻ കോൺഗ്രസ്സ് നടത്തിയ പത്രസമ്മേളനത്തിൽ വലിഞ്ഞുകയറി വന്ന രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന മൻമോഹൻ സിങ്ങിനേറ്റ വലിയ അടിയായിരുന്നു. രാജ്യത്തേക്കാൾ രാജാവിനോട് കൂറുപുലർത്തിയ ഭീഷ്മരെ പോലെ ഭാരതത്തേക്കാൾ കോൺഗ്രസ്സ് പാർടിയോടും സോണിയയുടെ കുടുംബത്തോടും ആയിരുന്നു മൻമോഹൻ സിങ് നീതിപുലർത്തിയത്. മരണം വരെ സോണിയ കുടുംബത്തിന്റെ വിശ്വസ്തനായി അദ്ദേഹം തുടർന്നു. ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക്...

കുട്ടിസഖാക്കളുടെ നിലമറന്ന അക്രമം

വയനാട് എം പി രാഹുൽ ഗാന്ധിയുടെ കല്പറ്റയിലെ എം പി ഓഫീസ് അടിച്ചു തകർത്ത കുട്ടിസഖാക്കളോട് ഒരു വാക്ക്. സഖാക്കളെ, ശരിയാണ് നിങ്ങളുടെ ഇരട്ടച്ചങ്കൻ ഇവിടെ നിരിവധി ആരോപണങ്ങൾ നേരിടുന്നുണ്ട്. അതിൽ നിന്നൊക്കെ ശ്രദ്ധതിരിക്കേണ്ടത് നിങ്ങൾക്ക് ആവശ്യവുമാണ്. ദേശീയമാദ്ധ്യമങ്ങൾ തന്നെ സ്വപ്നപ്രഭ സുരേഷിന്റെ വെളിപ്പെടുത്തലുകൾ വാർത്തയാക്കിയിട്ടുണ്ട്. അതുകൂടാതെ പാർടി സഖാവിന്റെ കുടുംബത്തെ സഹായിക്കാൻ പാർടി പിരിച്ച പണം സഖാക്കൾ തന്നെ അടിച്ചുമാറ്റി എന്ന വിഷയം കണ്ണൂർ പയ്യന്നൂരിൽ ചൂടുപിടിച്ചു നിൽക്കുന്നു. അങ്ങനെ ജനശ്രദ്ധ അതിൽ നിന്നൊക്കെ തിരിച്ചുവിടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടാവുക സ്വാഭാവികം. അതിനു പതിവു പോലെ കുട്ടി ഗുണ്ടാസംഘത്തെ ഇറക്കി അക്രമം ഉണ്ടാക്കുന്നതും സ്വാഭാവികം ആണ്. പക്ഷെ ഇതല്പം കടന്നുപോയി എന്ന് പറയാതെ വയ്യ. പരിസ്ഥിതി വിഷയത്തിൽ വയനാട് എം പി രാഹുൽ ഗാന്ധി പ്രതികരിച്ചില്ല എന്നാരോപിച്ച് കല്പറ്റയിൽ ഉള്ള എം പി ഓഫീസ് അടിച്ചു തകർക്കുകയും കസേരയിൽ വാഴവയ്ക്കുകയും ചെയ്യുക എന്നൊക്കെ പറഞ്ഞാൽ അത് കടന്നുപോയി എന്നല്ലാതെ എന്തുപറയാൻ. കഴിഞ്ഞ ഏതാനും നാളുകൾ ആയി രാഹുൽ ഗാന്ധി കടന്നു പോകുന്ന മാനസീക അവസ്ഥയെങ്കിലും നിങ്ങൾ പരിഗണിക്കേണ്ടതായിരു...

മീഡിയവൺ ചാനലും ഹൈക്കോടതി നടപടിയും

(ചിത്രത്തിനു കടപ്പാട് Bar&Bench) മീഡിയവൺ ചാനലിന്റെ കാലാവധി സമാപിച്ച ലൈസൻസ് പുതുക്കി നൽകാത്തതിനെതിരെ കേരളഹൈക്കോടതിയിൽ  ചാനൽ നൽകിയ കേസിൽ ഇന്ന് ഹൈക്കോടതി ചാനലിനു ഫെബ്രുവരി 7 വരെ പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. രാജ്യരക്ഷാപരമായ കാരണങ്ങളാൽ ചാനലിന്റെ പ്രവർത്തനം തുടരുന്നത് അനുവദിക്കാൻ ആകില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. എന്നാൽ ചാനൽ പ്രവർത്തനം നിലക്കുന്നതുകൊണ്ട് കമ്പനിയ്ക്കുണ്ടാകുന്ന നഷ്ടം ആയിരുന്നു ചാനലിന്റെ പ്രധാന വിഷയം. ഈ കേസിൽ രാജ്യസുരക്ഷയ്ക്കാണ് കൂടുതൽ പ്രാമുഖ്യം ലഭിക്കേണ്ടത്. അതുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിക്കുന്നതു വരെ ചാനലിന്റെ പ്രവർത്തനം നിറുത്തിവയ്ക്കുകയാണ് കോടതിചെയ്യേണ്ടിയിരുന്നതെന്ന് ഞാൻ കരുതുന്നു. എന്തുകൊണ്ട് ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയില്ല എന്നത് മുദ്രവച്ച രേഖയായി കോടതി മുൻപാകെ സമർപ്പിച്ചിരുന്നു എന്നാണ് വിവിധ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കുന്നത്. സമാനമായ മറ്റൊരു കേസിൽ മുംബൈ ഹൈക്കോടതി ഇത്തരത്തിൽ സമർപ്പിക്കപ്പെട്ട രേഖ സ്വീകരിച്ച് രണ്ട് കേബിൾ നെറ്റ് വർക്കുകളുടെ ലൈസൻസ് പുതുക്കി നൽകാതിരുന്നത് ...

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 19/11/2021

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് 19/11/2021-ൽ നടത്തിയ പ്രസംഗത്തിന്റെ ഏകദേശ മലയാളം പരിഭാഷ.  രണ്ടര വർഷത്തെ ഇടവേലയ്ക്ക് ശേഷം ഇന്ന് വീണ്ടും കർത്താർപൂർ ഇടനാഴി തുറന്നിട്ടുണ്ട്. സുഹൃത്തുക്കളെ ഗുരു നാനാക്ക് പറഞ്ഞിട്ടുള്ളത് ലോക സേവനത്തിനുള്ള മാർഗ്ഗം സ്വായത്തമാക്കുന്നതിലൂടെ മാത്രമാണ് ജിവിതം സഫലമാക്കാൻ സാധിക്കുന്നത്. ഞങ്ങളുടെ സർക്കാർ ഇതേ സേവന മനോഭാവത്തോടെ രാജ്യത്തെ ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുന്നതിനുള്ള ശ്രമങ്ങളിൽ മുന്നോട്ട് പോവുകയാണ്. എത്രയോ തലമുറകൾ നടപ്പിലാവണമെന്ന് സ്വപ്നം കണ്ടിരുന്ന വസ്തുതകൾ നടപ്പിലാക്കുന്നതിനുള്ള ആത്മാർത്ഥമായ പരിശ്രമം ആണ് ഭാരതം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളെ എന്റെ അൻപതുവർഷം നീണ്ടുനിന്ന സാമൂഹ്യജീവിതത്തിൽ ഞാൻ കർഷകരുടെ വിഷമതകളെ, അവർ നേരിടുന്ന വെല്ലുവിളികളെ വളരെ അടുത്ത് മനസ്സിലാക്കിയിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് 2014-ൽ പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാനുള്ള അവസരം രാജ്യം നൽകിയപ്പോൾ ഞങ്ങൾ കൃഷിയുടെ വികസനത്തിനും കർഷകരുടെ ഉന്നമനത്തിനും ഏറ്റവും ഉയർന്ന പരിഗണന നൽകി.  സുഹൃത്തുക്കളെ രാജ്യത്തെ 80% വരെയുള്ള ക...

നിലമറക്കുന്ന പോലീസ്

27/08/2021നു  ഐ എസ് ആർ ഒയിലേയ്ക്ക് വന്ന വലിയ യന്ത്രഭാഗം കാണുന്നതിനു മകളേയും കൂട്ടി വന്ന ജയചന്ദ്രൻ എന്ന മനുഷ്യനേയും അദ്ദേഹത്തിന്റെ എട്ടുവയസ്സുള്ള മകളേയും പൊതുജനമദ്ധ്യത്തിൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച് അവരെ അപമാനിച്ച രജിത എന്ന ഈ പോലീസ് ഓഫീസർക്കെതിരെ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ആഗസ്ത് 31നു പ്രഖ്യാപിച്ച അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ലെന്ന് റിപ്പോർട്ട്. ഇന്ന് സെപ്തംബർ 15. ആഗസ്ത് 31നു സംസ്ഥാന പോലീസ് മോധാവി പറഞ്ഞത് ഈ വിഷയം ദക്ഷിണമേഖല ഐജി അർഷിത അട്ടല്ലൂരി നടത്തും എന്നായിരുന്നു. അതിനു പുറമെ ഈ വിഷയത്തിൽ സംസ്ഥാന ബാലവകാശകമ്മീഷൻ, പട്ടികജാതി പട്ടിക വകുപ്പ് കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ ഇവരൊക്കെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയോ പോലീസിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. രണ്ട് ആഴ്ച പിന്നിട്ടിട്ടും പ്രത്യേകിച്ച് നടപടികൾ ഒന്നും ആയില്ല എന്ന് മാത്രം. രജിതയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചു എന്നും അത് മകൾക്ക് കൈമാറി എന്നുമായിരുന്നു രജിതയുടെ ആരോപണം. ഒടുവിൽ ആ മൊബൈൽ പിങ്ക്പെട്രോൾ വാഹനത്തിൽ ഉണ്ടായിരുന്ന രജിതയുടെ ബാഗിൽ നിന്നു തന്നെ കണ്ടെത്തി. എന്നിട്ടും താൻ ചെയ്ത തെറ്റിനു...