![]() |
| ഷെറിനും ഭാസ്കര കാരണവരും (ചിത്രത്തിനു കടപ്പാട് കേരളകൗമുദി) |
സ്ത്രീ ആണെന്നത് പരിഗണിക്കാൻ എന്താണ് അവർ ചെയ്ത കുറ്റം? സ്വന്തം കാമുകനോട് ചേർന്ന് ഭർതൃപിതാവിനെ കൊലപ്പെടുത്തി! സ്ത്രീ എന്ന നിലയിൽ പരിഗണിച്ച് ശിക്ഷ ഇളവ് ചെയ്യാവുന്ന അനേകം സാദ്ധ്യതകൾ ഉണ്ട്. സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുക, സ്തീയെ പീഡിപ്പിക്കാൻ ശ്രമിക്കുക, അങ്ങനെ ഉള്ള സന്ദർഭങ്ങളിൽ നടത്തുന്ന കൊലപാതകം ആണെങ്കിൽ പ്രത്യേക പരിഗണന നൽകാം. ഇത് അതല്ലല്ലൊ. സ്വന്തം സുഖത്തിനും സ്വത്തിനും വേണ്ടി ഭർത്താവിന്റെ പിതാവിനെ കൊല്ലുക. അതല്ലെ ആ സ്ത്രീ ചെയ്തത്. കഴിഞ്ഞ പതിനാല് വർഷത്തെ ജയിൽ വാസത്തിനിടയിൽ ഈ സ്ത്രീയ്ക്ക് വേണ്ട നിരവധി സഹായങ്ങൾ സർക്കാർ ചെയ്തിട്ടുണ്ട്. ജയിലിൽ ഇവരുടെ പക്കൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. അങ്ങനെ ഒക്കെയുള്ള കുറ്റവാളിയെ ആണ് "നല്ലനടപ്പിന്റെ" കൂടി പേരിൽ ശിക്ഷ ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് ഒരു കാര്യം ഉറപ്പിക്കാം ഈ സ്ത്രീക്ക് പിന്നിൽ പാർടിയ്ക്ക് വളരെ വേണ്ടപ്പെട്ട ആരോ ഉണ്ട്. അതുകൊണ്ടാണ് ഈ ദുർനടപ്പുകാരിയ്ക്ക് നല്ലനടപ്പും സ്ത്രീ എന്ന പരിഗണനയും നൽകി ശിക്ഷ ഇളവ് ചെയ്യാൻ പിണറായി സർക്കാർ തീരുമാനിച്ചത്.
ഭാസ്കര കാരണവരെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. ഈ കേസിൽ ഈ സ്ത്രീയുടെ കൂട്ടുപ്രതികൾ ആയ ബാസിത് അലി, ഷാനു റഷീദ്, നിഥിൻ (ഇവർക്ക് കോടതി വിധിച്ചത് ഇരട്ട ജീവപര്യന്തം ആണ്) എന്നിവർ ഇപ്പോഴും ജയിലിൽ തുടരുന്നുണ്ട്. ഒരേ കേസിൽ കുറ്റവാളികൾ എന്ന് കണ്ടെത്തി കോടതി ശിക്ഷിച്ച പ്രതികളിൽ ഒരാൾക്ക് മാത്രം, അതും ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച ഒന്നാം പ്രതിയ്ക്ക് ശിക്ഷയിളവും മറ്റ് രണ്ട് പേർ ശിക്ഷ തുടർന്നും അനുഭവിക്കുകയും ചെയ്യുന്നത് ഒരാൾ സ്ത്രീ ആയതുകൊണ്ടല്ല, മറിച്ച് പാർടിയ്ക്ക് വേണ്ടപ്പെട്ട ആരോ ഈ കൊലപാതകിയ്ക്ക് പിന്നില് ഉള്ളതുകൊണ്ടാണ് എന്ന് ന്യായമായും സംശയിക്കാം.
ഭാസ്കര കാരണവർ വധക്കേസിൽ കോടതി മൂന്ന് ജീവപര്യന്തം തടവിനു ശിക്ഷിച്ച ഒന്നാം പ്രതിയായ ഷെറിന്റെ ശിക്ഷ ഇളവ് ചെയ്യാനുള്ള പിണറായി സർക്കാർ മന്ത്രിസഭയുടെ തീരുമാനം ബഹുമാനപ്പെട്ട കേരള ഗവർണ്ണർ തള്ളിക്കളയും എന്ന് പ്രതീക്ഷിക്കുന്നു.
(ഈ വിഷയത്തിലെ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ കാണാം)

Comments
Post a Comment
ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.