Skip to main content

Posts

Showing posts from July, 2010

ഓണം വരവായി

മഴക്കാലം കഴിഞ്ഞാല്‍ കേരളത്തിന്റെ ദേശീയോത്സമായ ഓണം വരവായി. ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നാടും നഗരവും തുടങ്ങിക്കഴിഞ്ഞു. തൃശ്ശൂര്‍ നഗരത്തിലെത്തിയാല്‍ വിവിധ പുലികളി സംഘങ്ങളുടെ ഫ്ലക്സുകള്‍ ആണ്. വ്യാപരസ്ഥാപനങ്ങളാകട്ടെ ഓണം ഓഫറുകളുമായി പരസ്യങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അങ്ങനെ കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പൊങ്ങം എന്ന സ്ഥലത്തു ചെന്നപ്പോള്‍ വ്യത്യസ്ഥമായ ഒരു ഒരുക്കം കണ്ടു. ഓണം എന്നാല്‍ ആലപ്പുഴക്കാര്‍ക്ക വള്ളംകളിയുടെ കാലമാണ്. അതിന്റെ പരിശീലനത്തിലാണ് വിവിധ ക്ലബുകള്‍. യുണൈറ്റഡ് ബോട്ട് ക്ലബ്, തായങ്കരിയുടെ പരിശീലനം നടക്കുന്നു. പ്രതീക്ഷിക്കാതെ കിട്ടിയ ചിത്രം ഇതാ. ഇതുവരെ ഒരു വള്ളം കളിയും നേരിട്ട് കണ്ടിട്ടില്ലാത്ത എനിക്ക് ഇത് ഒരു പുതിയ അനുഭവമായിരുന്നു.

തീരത്തണഞ്ഞിട്ടും അടുക്കാനാകാതെ

വല്ലാര്‍പാടം പദ്ധതി പ്രദേശത്ത് പ്രധാന ക്രെയിനുമായി വന്ന ചൈനീസ് കപ്പല്‍. പദ്ധതി പ്രദേശത്തെ ആഴം കുറവായതുകാരണം ക്രെയിനിറക്കാന്‍ ഇവിടെ അടുക്കാന്‍ സാധിക്കാതെ എറണാകുളം വാര്‍ഫില്‍ കാത്തുകിടക്കുകയാണ് ഇപ്പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് വല്ലാര്‍പാടം പദ്ധതി പ്രദേശത്ത് എത്തിയപ്പോള്‍ എടുത്ത ചിത്രം. കപ്പലിന്റെ അറകളില്‍ വെള്ളം നിറച്ച് കപ്പല്‍ കരയുടെ നിരപ്പില്‍ എത്തിച്ച് ക്രെയിന്‍ കരയിലേയ്ക്ക് ഇറക്കുകയാണ് ഉദ്ദേശം. എന്നാല്‍ ഇവിടെ കപ്പല്‍ ചാലിന്റെ ആഴം കുറവായതിനാല്‍ വെള്ളം നിറച്ച താഴ്‌ത്താന്‍ സാധിക്കുന്നില്ല. പന്ത്രണ്ടര മീറ്റര്‍ ആഴം വേണമത്രെ. ഇപ്പോഴത്തെ ആഴം പത്ത് മീറ്റര്‍ മാത്രമാണ്. ആഴം കൂട്ടുന്ന നടപടികള്‍ പുരോഗമിക്കുന്നു. അധികം വൈകാതെ ക്രെയിനുകള്‍ ഇറക്കാന്‍ സാധിക്കും. കൊച്ചി കാത്തിരുന്ന മറ്റൊരു വികസന സ്വപ്നം കൂടെ യാഥാര്‍ഥ്യമാകുന്നു.

ബഹുമാനപ്പെട്ട കെ എസ് ആര്‍ ടി സി എം ഡി സമക്ഷം

കെ എസ് ആര്‍ ടി സി യുടെ ബഹുമാനപ്പെട്ട എം ഡി സമക്ഷം കേരളത്തിലെ റോഡുകളില്‍ അങ്ങയുടെ വകുപ്പിന്റെ പീഢനങ്ങള്‍ ദിനവും ഏറ്റുവാങ്ങുന്ന ദശലക്ഷങ്ങളില്‍ ഒരുവന്‍ സമര്‍പ്പിക്കുന്ന ആവലാതി, സര്‍, ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് 20/07/2010-ല്‍ അടൂരില്‍ പോകേണ്ടിയിരുന്നു. എറണാകുളത്തു നിന്നും തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റില്‍ രാവിലെ 9:30ന് കയറി ഉച്ചയ്ക്ക് 12:15ന് കായംകുളത്തെത്തി അവിടെ നിന്നും അടൂരിലേയ്ക്കും യാത്രചെയ്തു. മടക്കയാത്രയും ഇതേ റൂട്ടില്‍ തന്നെ ആയിരുന്നു. വൈകീട്ട് 6:50ന് കായംകുളം ഡിപ്പോയില്‍ എത്തുമ്പോള്‍ അവിടെ കാന്റീനു സമീപം മൂന്നു വണ്ടികള്‍ ഉണ്ടായിരുന്നു. ഒരു തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റും രണ്ട് പാലക്കാട് സൂപ്പര്‍ ഫാസ്റ്റുകളും. ഇതില്‍ ഒരു പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ഞാന്‍ എത്തുമ്പോഴേയ്ക്കും നീങ്ങിത്തുടങ്ങിയിരുന്നു. എതിനാല്‍ അതിനു പിന്നാലെ ഓടാതെ രണ്ടാമത്തെ വണ്ടിയില്‍ കയറി (ചിറ്റൂര്‍ (CTR) RRA705, KL15-6891) പിന്നീട് ഈ തീരുമാനം ഇരു അബദ്ധമായി എന്ന് ബോധ്യപ്പെട്ടു. ഞാന്‍ കയറി ഉടന്‍ തന്നെ ആ ബസ്സും യാത്ര ആരംഭിച്ചു. ആദ്യത്തെ വണ്ടി പുറപ്പെട്ടിട്ട് ഒരു മിനുറ്റുപോലും ആയിരുന്നില്ല. ആരൊക്കെ എന്തെല്ലാം പറഞ്...

കൊച്ചി നഗരത്തില്‍ കെ എസ് ആര്‍ ടി സി യുടെ സിറ്റി സര്‍വ്വീസ്

കൊച്ചി നഗരത്തില്‍ ഇന്നു മുതല്‍ 50 കെ എസ് ആര്‍ ടി സി ബസ്സുകള്‍ സിറ്റി സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നു. പൊതുവില്‍ വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന മഹാനഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുക എന്ന് ഒരു ലക്ഷ്യം കൂടി ഈ സേവനത്തിനുണ്ട് എന്നത് ഇതു സംബന്ധിച്ചു വന്ന വാര്‍ത്തകളില്‍ രസകരമായി തോന്നി. തിരു കൊച്ചി എന്നാണ് ഈ ബസ്സുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. പ്രശസ്ത തിരക്കഥാകൃത്തായ ശ്രീ.ജോണ്‍ പോളാണത്രെ ഈ പേര് നിര്‍ദ്ദേശിച്ചത്. ഇരു വശത്തും രണ്ടു വീതം സീറ്റുകള്‍. ആകെ നാല്പത് യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന സംവിധാനം‍. നിലവില്‍ ഭൂരിഭാഗം സ്വകാര്യ ബസ്സുകളാണ് കൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്നത്. പരക്കെ പരാതികളാണ് സ്വകാര്യ ബസ്സുകളെക്കുറിച്ചും അവയിലെ തൊഴിലാളികളേക്കുറിച്ചും മാദ്ധ്യമങ്ങളിലും പൊതുവിലും കേള്‍ക്കുക. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കൊച്ചി നഗരത്തില്‍ കെ എസ് ആര്‍ ടി ബസ്സുകള്‍ സിറ്റി സര്‍വ്വീസ് ആരംഭിക്കുന്നത് എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വര്‍ഷങ്ങളോളം കെ എസ് ആര്‍ ടി സി കുത്തകയാക്കി വെച്ചിരുന്ന തിരുവനന്തപുരത്തെ സിറ്റി സര്‍വ്വീസുകളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ബസ്സുകള്‍ക്ക് കൂടി പെര...

കൊച്ചി പഴമയും പുതുമയും

ഗോശ്രീ പാലങ്ങള്‍ വരുന്നതിനു മുന്‍പ് ഞങ്ങള്‍ വൈപ്പിന്‍‌കരക്കാരുടെ കൊച്ചി മഹാനഗരത്തിലേയ്ക്കുള്ള പ്രധാന യാത്രാമാര്‍ഗ്ഗം ബോട്ടുകള്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ഗോശ്രീപാലങ്ങള്‍ വഴി ബസ്സിലൂടെ വളരെ എളുപ്പത്തില്‍ നഗരത്തില്‍ എത്താം എന്ന സ്ഥിതി വന്നതോടെ ബോട്ടുകളില്‍ ആളില്ലാതായി, ബോട്ട് ജെട്ടിയും, വൈപ്പിന്‍ സ്റ്റാന്റും ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി. ഐലന്റിലേയ്ക്കും ഫോര്‍ട്ട്‌കൊച്ചിയിലേയ്ക്കും പലരും ഇപ്പോഴും ആശ്രയിക്കുന്നത് ബോട്ടുകളെ തന്നെ. വളരെ നാളുകള്‍ക്ക് ശേഷം വൈപ്പിനില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചിയിലേയ്ക്ക് നടത്തിയ ഒരു ബോട്ട് യാത്രയില്‍ എടുത്ത ചില ചിത്രങ്ങള്‍. ഇത് കൊച്ചിയിലെ ഏറ്റവും വലിയ വികസനം. ദുബായ് പോര്‍ട്ട് ഇന്റര്‍നാഷനല്‍ നിര്‍മ്മിക്കുന്ന പുതിയ തുറമുഖം. വല്ലാര്‍പാടം കണ്ടൈനര്‍ പ്രൊജക്‍റ്റിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. പണ്ട് ഈ പ്രദേശം വനമായിരുന്നു. “വിമലവനം” ഇടയ്ക്ക് നല്ല വേനലില്‍ ഈ വനത്തില്‍ വളരുന്ന പുല്ലുകളില്‍ തീപിടിയ്ക്കും പിന്നീട് അത് പടര്‍ന്ന് വനത്തിലെയ്ക്കും എത്തും. വനത്തില്‍ നിന്നും നല്ല വിഷമുള്ള പാമ്പുകള്‍ മുളവുകാട് ദ്വീപിലേയ്ക്കും പാലായനം ചെയ്യും. ഇന്ന് അതെല്ലാം പഴങ്കഥ. ഇവിടെ നിന്നു...

കെ എസ്സ് ആര്‍ ടി സി കൊച്ചി സിറ്റി സര്‍വ്വീസ്.

കെ എസ്സ് ആര്‍ ടി സി യെക്കുറിച്ചുള്ള ബ്ലോഗില്‍ കൊച്ചിക്കാര്‍ കെ എസ്സ് ആര്‍ ടി സി യുടെ സിറ്റി സര്‍വ്വീസിനായി അക്ഷമരായി കാത്തിരിക്കുന്നു എന്ന് പോസ്റ്റില്‍ ഞാന്‍ ചില അഭിപ്രായങ്ങള്‍ എഴുതിയിരുന്നു. ആദ്യമൊന്നും കമന്റ് മോഡറേഷന്‍ ഇല്ലായിരുന്ന പോസ്റ്റില്‍ പിന്നീട് എപ്പോളോ കമന്റ് മോഡറേഷന്‍ വന്നു. രണ്ടു വലിയ മറുപടികള്‍ കുത്തിയിരുന്നു റ്റൈപ്പ് ചെയ്തിട്ട് ഇതുവരെ പബ്ലിഷ് ചെയ്തു കണ്ടില്ല. അരമണിക്കൂര്‍ സമയം കളഞ്ഞതല്ലെ ആരും കാണാതെ പോകണ്ട എന്നു കരുതി ഇവിടെ അതു ചേര്‍ക്കുന്നു. @Sujith Sujith thank you for not deleting my comments against KSRTC in this blog. You really deserve appreciation for making and maintaining this blog. It also give a lot of useful informations about KSRTC to general public. I would like to see this blog as a platform were people can criticise KSRTC. It should not be a venture only to glorify KSRTC. I hope KSRTC authorities pay proper attention to this blog. Once again my best wishes to you and to your blog. Coming to the points you said it is really a new information to me that MV...

റോഡരുകിലെ പൊതുയോഗവും കോടതിയും

റോഡരുകിലെ എല്ലാ പൊതുയോഗങ്ങളും നിരോധിച്ചുകൊണ്ടുള്ള കേരളഹൈക്കോടതിയുടെ വിധിയില്‍ എന്റെ നിരീ‍ക്ഷണം റോഡരുകില്‍ ഒരു ധര്‍ണ്ണ എന്ന അനിലേട്ടന്റെ പതിവുകാഴ്ചകള്‍ എന്ന ബ്ലൊഗിലെ പോസ്റ്റില്‍ ഞാന്‍ രേഖപ്പെടുത്തിയിരുന്നു. അത് ഇവിടേയും ഒരു പോസ്റ്റായി ചേര്‍ക്കുന്നു. “റോഡരുകിലെ പ്രകടനങ്ങളും പൊതുയോഗങ്ങളും പൂര്‍ണ്ണമായും നിരോധിച്ച ഹൈക്കോടതിവിധിയും അതിനെതിരെ ചില രാഷ്ട്രീയകക്ഷികളും, ചില നേതാക്കളും പ്രതിക്ഷേധിച്ച രീതിയും ശരിയായില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. കോടതികള്‍ക്കും തെറ്റുപറ്റാം. എന്നാല്‍ അത്തരം തെറ്റുകള്‍ ചോദ്യം ചെയ്യുന്നതിനും, ചൂണ്ടിക്കാണിക്കുന്നതിനും ചില വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിനു മുതിരാതെ കോടതിവിധികളേയും അത് പുറപ്പെടുവിച്ച ന്യായാധിപന്മാരേയും (വിധികര്‍ത്താക്കള്‍ എന്നപദമാവും ഇത്തരക്കാരെക്കുറിച്ച പറയാന്‍ കൂടുതല്‍ യോജിക്കുക എന്നെ തോന്നുന്നു) തെരുവില്‍ നേരിടുന്നരീതി ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലെ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ഭൂഷണമാണോ എന്ന് ഒരു സ്വയം പരിശോധന നല്ലതാവും. അഴിമതിക്കാരായ ന്യായാധിപന്മാരെ നീക്കുന്നതിനും ശാസിക്കുന്നതിനും ജനാധിപത്യ സമ്പ്രദായത്തില്‍ നിയമനിര്‍...