ഗോശ്രീ പാലങ്ങള്‍ വരുന്നതിനു മുന്‍പ് ഞങ്ങള്‍ വൈപ്പിന്‍കരക്കാരുടെ കൊച്ചി മഹാനഗരത്തിലേയ്ക്കുള്ള പ്രധാന യാത്രാമാര്‍ഗ്ഗം ബോട്ടുകള്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ഗോശ്രീപാലങ്ങള്‍ വഴി ബസ്സിലൂടെ വളരെ എളുപ്പത്തില്‍ നഗരത്തില്‍ എത്താം എന്ന സ്ഥിതി വന്നതോടെ ബോട്ടുകളില്‍ ആളില്ലാതായി, ബോട്ട് ജെട്ടിയും, വൈപ്പിന്‍ സ്റ്റാന്റും ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി. ഐലന്റിലേയ്ക്കും ഫോര്‍ട്ട്കൊച്ചിയിലേയ്ക്കും പലരും ഇപ്പോഴും ആശ്രയിക്കുന്നത് ബോട്ടുകളെ തന്നെ. വളരെ നാളുകള്‍ക്ക് ശേഷം വൈപ്പിനില്‍ നിന്നും ഫോര്‍ട്ട്കൊച്ചിയിലേയ്ക്ക് നടത്തിയ ഒരു ബോട്ട് യാത്രയില്‍ എടുത്ത ചില ചിത്രങ്ങള്‍.
ഇത് കൊച്ചിയിലെ ഏറ്റവും വലിയ വികസനം. ദുബായ് പോര്‍ട്ട് ഇന്റര്‍നാഷനല്‍ നിര്‍മ്മിക്കുന്ന പുതിയ തുറമുഖം. വല്ലാര്‍പാടം കണ്ടൈനര്‍ പ്രൊജക്റ്റിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. പണ്ട് ഈ പ്രദേശം വനമായിരുന്നു. “വിമലവനം” ഇടയ്ക്ക് നല്ല വേനലില്‍ ഈ വനത്തില്‍ വളരുന്ന പുല്ലുകളില്‍ തീപിടിയ്ക്കും പിന്നീട് അത് പടര്‍ന്ന് വനത്തിലെയ്ക്കും എത്തും. വനത്തില്‍ നിന്നും നല്ല വിഷമുള്ള പാമ്പുകള്‍ മുളവുകാട് ദ്വീപിലേയ്ക്കും പാലായനം ചെയ്യും. ഇന്ന് അതെല്ലാം പഴങ്കഥ. ഇവിടെ നിന്നും വലിയ കണ്ടൈനറുകള്‍ നാടിന്റെ നാനാഭാഗത്തേയ്ക്കും ഓടാന്‍ തുടങ്ങുകയായി.
വികസനത്തിലും മാറാത്ത കാഴ്ച. കടലിനേയും കായലിനേയും മാത്രം ആശ്രയിച്ചു കഴിയുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. ഇനി കടല്‍ കടന്നെത്തുന്ന വലിയ കപ്പലുകളോടും മല്ലിടണം.
ഇവിടെ അല്പം വികസനമായി, യന്ത്രവല്‍കൃത മത്സ്യബന്ധന വള്ളങ്ങള്‍. ട്രോളിങ് നിരോധനം ഇവര്‍ക്ക് ബാധകമല്ല. അതിനാല്‍ ഈ വറുതിയിലും അവര്‍ അന്നം കണ്ടെത്തുന്നു.
പഴമയുടെ പ്രൌഢി വിളിച്ചോതുന്ന ആസ്പിന്‍ വാള് കെട്ടിടവും (ഇപ്പോള്‍ അത് ഹോട്ടല്‍ ആണെന്നു തോന്നുന്നു. ആസ്പിന്‍ വാളിന്റെ ഓഫീസ് ഇടപ്പള്ളിയിലേയ്ക്ക് മാറ്റിയെന്ന് കേട്ടിരുന്നു) കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ ഓഫീസ് കെട്ടിടവും.
വള്ളം കളിയല്ല ജീവിത സമരം. മാറ്റം വരാത്ത കായല്‍ കാഴ്ചകളില്‍ ഒന്ന്.
ഫോര്‍ട്ട് കൊച്ചി - വൈപ്പിന്‍ ബോട്ട്. പണ്ട് രണ്ടു ബോട്ടുകള്‍ ഉണ്ടായിരുന്നു. ഭരതയും ഹര്‍ഷയും. ഇപ്പോള്‍ ഒന്നു മാത്രം. ചാര്‍ജ്ജും കൂടി പഴയ 25 പൈസയില്‍ നിന്നും രണ്ടു രൂപയിലേയ്ക്ക്.
കൊച്ചിയില്‍ വരുന്നവര്‍ എന്നും ഓര്‍മ്മിക്കുന്ന ഒരു ചിത്രം . ഈ ചീനവലകള്‍ ഇല്ലെങ്കില്‍ കൊച്ചി അഴിമുഖത്തിന് എന്ത് മനോഹാരിത? എന്നാല്‍ ഇന്ന് ഇവയും അപകടാവസ്ഥയിലാണ്. പുതിയ പദ്ധതിയുടെ ഭാഗമായി കപ്പല്‍ചാലിന്റെ ആഴം കൂട്ടുന്നത് അഴിമുഖത്തിന്റെ വശങ്ങള് ഇടിവുണ്ടാക്കുന്നുണ്ടത്രെ. അങ്ങനെ ഇവയില്‍ പലതും നാശത്തിലേയ്ക്കും നീങ്ങുന്നു.
മാറാത്ത കാഴ്ചകളില്‍ മറ്റൊന്ന്. ഫോര്‍ട്ട്കൊച്ചിയില്‍ നിന്നും വൈപ്പിനിലേയ്ക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന ജംങ്കാര്‍. പുതിയ പദ്ധതി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ അഴിമുഖത്തെ തിരക്കും കൂടും. അപ്പോഴും ജംങ്കാര്‍ ഒഴിവാക്കാന്‍ സാധിക്കില്ലല്ലൊ.
വികസനം. അഴിമുഖത്തിനു സമീപത്തായി പണിതീര്‍ന്നുകൊണ്ടിരിക്കുന്ന കൂറ്റന്‍ എണ്ണടാങ്കുകള്‍.
ഫോര്‍ട്ട്കൊച്ചി തീരത്തെ ചീനവലകള്‍.

Comments
Post a Comment
ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.