ബൂലോകത്തിൽ എത്തിയമുതൽ ഉള്ള ഒരു ആഗ്രഹമായിരുന്നു ഇവിടെയുള്ള ചിലരെയെങ്കിലും നേരിൽ കാണണം എന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് ചിലരെയെല്ലാം ഓർക്കുട്ടിലൂടെയും, ചാറ്റിലൂടെയും പരിചയപ്പെട്ടെങ്കിലും നേരിൽ കണ്ടത് വിരലെണ്ണവുന്ന ചിലരെ മാത്രം. കൂടുതൽ ബ്ലോഗർമാരെ പരിചയപ്പെടണം എന്ന ആഗ്രഹവുമായി ഇരിക്കുമ്പോഴാണ് ബ്ലോഗർമാരുടെ ഒരു സംഗമം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് രണ്ടുമാസം മുൻപ് ഹരീഷ്‌ചേട്ടൻ വിളിച്ചു പറഞ്ഞത്. ബ്ലോഗിൽ വരുന്നതിനും മുൻപേതന്നെ ഹരീഷ്‌ചേട്ടനെ പരിചയപ്പെട്ടിരുന്നു. അതിനു ശേഷം പലപ്പോഴും തൊടുപുഴയിൽ പോയിട്ടുമുണ്ട് എന്നാലും ഹരീഷ്‌ചേട്ടനെ നേരിട്ടുകാണാൻ സാധിച്ചിരുന്നില്ല. ഈ വിവരം ഹരീഷ്‌ചേട്ടൻ പറഞ്ഞപ്പോഴെ വളരെ സന്തോഷമായി. കുറച്ചുപേരെ നേരിൽ കാണാമല്ലൊ. എന്നാൽ വിവാഹത്തിരക്കുകൾ മൂലം ഇതിനെപറ്റി ഒന്നും അറിയാൽ സാധിച്ചില്ല. സത്യം പറഞ്ഞാൽ കഴിഞ്ഞ മൂന്നു മാസമായി ബൂലോകത്തേയ്ക്കു തന്നെ കടന്നിട്ടില്ല. അങ്ങനെ കല്ല്യാണവും വിരുന്നുമായി നടക്കുന്നതിനിടയിൽ ഒരു ദിവസം ഓർക്കുട്ടിൽ കയറിയപ്പോൾ ഹരീഷേട്ടന്റെ ഒരു സ്ക്രാപ്. തൊടുപുഴയിൽ ബ്ലോഗ് മീറ്റ് നടക്കാൻ പോവുന്നു. വലിയ സന്തോഷം തോന്നി. എനിക്കും പങ്കെടുക്കാൻ സാധിക്കുന്ന ഒരു സമയ...