വീണ്ടും മരടിലെ ഫ്ലാറ്റുകളെ കുറിച്ചാണ്. ഇത്ര നാളും വിവിധ ചർച്ചകൾ കേട്ടതിൽ നിന്നും മനസ്സിലാക്കുന്നതും ചില സംശയങ്ങളും കുറിക്കാം എന്ന് കരുതുന്നു. നിർമ്മാണം തുടങ്ങിയ ഘട്ടത്തിൽ ഇടതുപക്ഷം ഭരിക്കുന്ന ഒരു പഞ്ചായത്ത് ആയിരുന്നു മരട്. തീരദേശനിയമപ്രകാരം ഒരു നിർമ്മാനവും സാധ്യമല്ലാത്ത ഒരു സ്ഥലം കുറെ ബിൽഡർമാർ ഉടമകളിൽ നിന്നും വാങ്ങി (അത് കുറഞ്ഞ വിലയിൽ ആയിരിക്കണമല്ലൊ) അവിടെ ഫ്ലാറ്റുകൾ നിർമ്മിക്കാനുള്ള ശ്രമം തുടങ്ങുന്നു. എല്ലാ നിർമ്മാണങ്ങൾക്കും തീരദേശപരിപാലന അതോറിറ്റിയുടെ സമ്മതപത്രം ലഭ്യമാക്കേണ്ടതുണ്ട്. കെട്ടിടത്തിന്റെ പ്ലാനും അനുബന്ധ രേഖകളും തീരദേശപരിപാലന അതോറിറ്റിയ്ക്ക് അയച്ചുകൊടുക്കേണ്ടത് പഞ്ചായത്ത് ആണ്. അത് ലഭിക്കുന്നതനുസരിച്ചു മാത്രമേ പഞ്ചായത്ത് കെട്ടിടനിർമ്മാണത്തിനു അനുവാദം നൽകേണ്ടതുള്ളു. എന്നാൽ ഇവിടെ ആ സമ്മതപത്രം ഇല്ലാതെ തന്നെ പഞ്ചായത്ത് സെക്രട്ടറി നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നു. ഇതിനെതിരെ പ്രതിപക്ഷം സമരം നടത്തുന്നു. എന്നാൽ ഭരണപക്ഷം പഞ്ചായത്ത് സെക്രട്ടറിയുടെ അഭിപ്രായത്തിനൊപ്പം നിൽക്കുന്നു. അല്ലെങ്കിൽ ഭരനപക്ഷത്തിനു വേണ്ടി പഞ്ചായത്ത് സെക്രട്ടറി ഫ്ലാറ്റ് നിർമ്മാണത്തിനു അനുകൂലമായ നില...