വയനാട് എം പി രാഹുൽ ഗാന്ധിയുടെ കല്പറ്റയിലെ എം പി ഓഫീസ് അടിച്ചു തകർത്ത കുട്ടിസഖാക്കളോട് ഒരു വാക്ക്. സഖാക്കളെ, ശരിയാണ് നിങ്ങളുടെ ഇരട്ടച്ചങ്കൻ ഇവിടെ നിരിവധി ആരോപണങ്ങൾ നേരിടുന്നുണ്ട്. അതിൽ നിന്നൊക്കെ ശ്രദ്ധതിരിക്കേണ്ടത് നിങ്ങൾക്ക് ആവശ്യവുമാണ്. ദേശീയമാദ്ധ്യമങ്ങൾ തന്നെ സ്വപ്നപ്രഭ സുരേഷിന്റെ വെളിപ്പെടുത്തലുകൾ വാർത്തയാക്കിയിട്ടുണ്ട്. അതുകൂടാതെ പാർടി സഖാവിന്റെ കുടുംബത്തെ സഹായിക്കാൻ പാർടി പിരിച്ച പണം സഖാക്കൾ തന്നെ അടിച്ചുമാറ്റി എന്ന വിഷയം കണ്ണൂർ പയ്യന്നൂരിൽ ചൂടുപിടിച്ചു നിൽക്കുന്നു. അങ്ങനെ ജനശ്രദ്ധ അതിൽ നിന്നൊക്കെ തിരിച്ചുവിടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടാവുക സ്വാഭാവികം. അതിനു പതിവു പോലെ കുട്ടി ഗുണ്ടാസംഘത്തെ ഇറക്കി അക്രമം ഉണ്ടാക്കുന്നതും സ്വാഭാവികം ആണ്. പക്ഷെ ഇതല്പം കടന്നുപോയി എന്ന് പറയാതെ വയ്യ. പരിസ്ഥിതി വിഷയത്തിൽ വയനാട് എം പി രാഹുൽ ഗാന്ധി പ്രതികരിച്ചില്ല എന്നാരോപിച്ച് കല്പറ്റയിൽ ഉള്ള എം പി ഓഫീസ് അടിച്ചു തകർക്കുകയും കസേരയിൽ വാഴവയ്ക്കുകയും ചെയ്യുക എന്നൊക്കെ പറഞ്ഞാൽ അത് കടന്നുപോയി എന്നല്ലാതെ എന്തുപറയാൻ. കഴിഞ്ഞ ഏതാനും നാളുകൾ ആയി രാഹുൽ ഗാന്ധി കടന്നു പോകുന്ന മാനസീക അവസ്ഥയെങ്കിലും നിങ്ങൾ പരിഗണിക്കേണ്ടതായിരു...