ബസ്സിൽ യത്രചെയ്യുന്ന പുരുഷന്മാരുടെ മാത്രം ശ്രദ്ധയ്ക്ക് അധികം താമസിയാതെ ബസ്സിൽ പുരുഷന്മാർക്ക് ഇരിക്കാൻ സീറ്റില്ലാത്ത അവസ്ഥ സംജാതമായേക്കും. ഇന്നനെ ചിന്തിക്കാൻ കാരണം ഇന്ന് മലപ്പുറം വരെ യാത്രചെയ്തപ്പോൾ ബസ്സിൽ പുതുതായി രേഖപ്പെടുത്തിയ ചില റിസർവേഷൻ സീറ്റുകൾ ആണ്. "മുതിർന്ന സ്ത്രീകൾ" "വികലാംഗയായ സ്ത്രീ" ഇത്തരത്തിൽ ഉള്ള അധിക സംവരണസീറ്റുകൾ ഞാൻ ആദ്യമായി കാണുകയാണ്. ഇതേക്കുറിച്ച് അൻവേഷിച്ചപ്പോൾ സർക്കാർ റിസർവേഷൻ സമ്പ്രദായത്തിൽ വരുത്തിയ ചില കൂട്ടിച്ചേർക്കലുകൾ ആണ് ഇതിന് കാരണം എന്ന് മനസ്സിലക്കാൻ സാധിച്ചു. അത് ഇപ്രകാരമാണ്. മുതിർന്ന സ്ത്രീകൾ കേരള മോട്ടോർ വാഹന നിയമം 1989-ൽ 18/10/2011-ൽ G O (P) No.56/2011/Tran അനുസരിച്ച് വരുത്തിയ ഭേദഗതി പ്രകാരം എല്ലാ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ്സുകളിലേയും ഡ്രൈവർക്കും കണ്ടക്‌റ്റർക്കും അനുവദിച്ചിട്ടുള്ള സീറ്റുകൾ ഒഴികെ ബാക്കിയുള്ള സീറ്റുകളുടെ 10 ശതമാനവും, മറ്റു ബസ്സുകളിൽ 5 ശതമാനവും മുതിർന്ന പൗരന്മാർക്കായി മാറ്റി വെച്ചു കൊണ്ട് സർക്കാർ ഉത്തരവായി. ഇപ്രകാരം മാറ്റിവെച്ചിട്ടുള്ള സീറ്റുകളിൽ പകുതി സ്ത്രീകൾക്കും പകുതി പുരഷന്മാർക്കും ആയി അനുവദിച്ചിട്ടുണ്...