പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് 19/11/2021-ൽ നടത്തിയ പ്രസംഗത്തിന്റെ ഏകദേശ മലയാളം പരിഭാഷ. രണ്ടര വർഷത്തെ ഇടവേലയ്ക്ക് ശേഷം ഇന്ന് വീണ്ടും കർത്താർപൂർ ഇടനാഴി തുറന്നിട്ടുണ്ട്. സുഹൃത്തുക്കളെ ഗുരു നാനാക്ക് പറഞ്ഞിട്ടുള്ളത് ലോക സേവനത്തിനുള്ള മാർഗ്ഗം സ്വായത്തമാക്കുന്നതിലൂടെ മാത്രമാണ് ജിവിതം സഫലമാക്കാൻ സാധിക്കുന്നത്. ഞങ്ങളുടെ സർക്കാർ ഇതേ സേവന മനോഭാവത്തോടെ രാജ്യത്തെ ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുന്നതിനുള്ള ശ്രമങ്ങളിൽ മുന്നോട്ട് പോവുകയാണ്. എത്രയോ തലമുറകൾ നടപ്പിലാവണമെന്ന് സ്വപ്നം കണ്ടിരുന്ന വസ്തുതകൾ നടപ്പിലാക്കുന്നതിനുള്ള ആത്മാർത്ഥമായ പരിശ്രമം ആണ് ഭാരതം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളെ എന്റെ അൻപതുവർഷം നീണ്ടുനിന്ന സാമൂഹ്യജീവിതത്തിൽ ഞാൻ കർഷകരുടെ വിഷമതകളെ, അവർ നേരിടുന്ന വെല്ലുവിളികളെ വളരെ അടുത്ത് മനസ്സിലാക്കിയിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് 2014-ൽ പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാനുള്ള അവസരം രാജ്യം നൽകിയപ്പോൾ ഞങ്ങൾ കൃഷിയുടെ വികസനത്തിനും കർഷകരുടെ ഉന്നമനത്തിനും ഏറ്റവും ഉയർന്ന പരിഗണന നൽകി. സുഹൃത്തുക്കളെ രാജ്യത്തെ 80% വരെയുള്ള ക...