Skip to main content

Posts

Showing posts from February, 2017

ശ്രദ്ധിക്കപ്പെടാതെ പോകുന്ന രോദനങ്ങൾ

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളും അവയ്ക്കെതിരെ പൊത്സമൂഹത്തിൽ നിന്നും വിദ്യാർത്ഥികൾക്കിടയിൽ നിന്നും ഉയർന്നുവരുന്ന പ്രതിഷേധശബ്ദങ്ങളും ആണല്ലൊ കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിലെ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നത്. പാമ്പാടി നെഹ്രു കോളേജിൽ മാനേജ്മെന്റിന്റെ പീഡനങ്ങൾ മൂലം ആത്മഹത്യ ചെയ്ത (മാനേജ്മെന്റ് കൊലപ്പെടുത്തിയ) ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ ദുരനുഭവം ഉയർത്തിവിട്ട പ്രതിഷേധത്തിന്റെ അലകൾ നെഹ്രു കോളേജിലെ മാത്രം അല്ല, മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പ്രതിഷേധങ്ങൾക്ക് ശക്തിപകർന്നു. പല കൊടികെട്ടിയ മാനേജ്മെന്റുകളും വിദ്യാർത്ഥിസമൂഹത്തിന്റേയും പൊതുസമൂഹത്തിന്റേയും ശക്തമായ പ്രതിഷേധങ്ങൾക്ക് മുൻപിൽ മുട്ടുമടക്കി. അതിൽ വളരെ ശ്രദ്ധിക്കപ്പെട്ടതും പ്രശംസിക്കപ്പെട്ടതും തിരുവനന്തപുരം പേരൂർക്കട ലോ അക്കാദമി ലോകോളേജിൽ നടന്ന സമരം ആണ്. ശക്തമായ സമരത്തിനു മുൻപിൽ നാരായണൻ നായർക്കും സംഘത്തിനും ഉണ്ടായിരുന്ന രാഷ്ട്രീയ പിൻബലം അവരെ രക്ഷിക്കാൻ ഉതകിയില്ല എന്നത് വളരെ സന്തോഷം നൽകുന്നു. ഗുരുതരമായ ആരോപണങ്ങൾ നേരിട്ട മറ്റൊരു സ്വാശ്രയ വിദ്...