എന്റെ നാടായ വൈപ്പിനിൽ രാത്രികാലങ്ങളിൽ സർവ്വീസ് റദ്ദാക്കുന്ന ബസ്സുകളെക്കുറിച്ചുള്ള എന്റെ പരാതികൾ ഞാൻ മുൻപും എന്റെ ബ്ലോഗിൽ പലവട്ടം ഉന്നയിച്ചിട്ടുള്ളതാണല്ലൊ. ഇത്തരത്തിൽ ഞാൻ എറണാകുളം ആർ ടി എ മുൻപാകെ ഒരു പരാതി നൽകിയിരുന്നു. 03/10/2013-ൽ ചേർന്ന എറണാകുളം ആർ ടി എ യോഗം എന്റെ പരാതി പരിഗണിക്കുകയും താഴെ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദേശം നൽകുകയും (Supplementary Item-16) ചെയ്തു. Heard and perused the complaint filed by Mr. Manikantan, Ooradil Kamalabhavanam, Kuzhuppilly, Ayyampillyregarding the curtailment of night services inrespect stage carriages including KSRTC on the routes Njarakkal-Cherai-Paravoor, Vypin-Pallippuram and Cherai-Njarakkal. Secretary RTA is directed to conduct enquiry on complaint and take urgent action U/S 86(5) of MV Act against such carriages curtialing trips violating permit condition. ഈ നിർദ്ദേശത്തിൽ ആർ ടി ഒയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള തുടർനടപടികൾ അറിയുന്നതിനായി 17/02/2014-ൽ വിവരാവകാശനിയമപ്രകാരമുള്ള ഒരു അപേക്ഷ എറണാകുളം ആർ ടി ഓഫീസിൽ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയിൽ മ...