വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന നിയമങ്ങൾ ആണ് സ്ത്രീ സുരക്ഷയുടെ പേരിലുള്ള പല നിയമങ്ങളും. ഒരു സ്ത്രീ ഉന്നയിക്കുന്ന ആരോപണത്തിന്റെ പേരിൽ മാത്രം ഒരു വ്യക്തിയെ അയാളുടെ എല്ലാ അവകാശങ്ങളും നിഷേധിച്ച് ജയിലിൽ പാർപ്പിക്കുന്ന നിയമങ്ങൾ ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഒരു പ്രാഥമിക അന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ മാത്രം വ്യക്തയെ അറസ്റ്റു ചെയ്യാം. റിമാന്റ് എന്നത് ആവശ്യമാണോ എന്ന് മജിസ്ട്രേട്ട് പരിശോധിക്കട്ടെ. അതുപോലെ സ്വകാര്യതയ്ക്കുള്ള അവകാശം പുരുഷനും ഉണ്ടാകണം. കുറ്റവാളിയാണെന്ന് കോടതി തീരുമാനിക്കുന്നതു വരെ. മുൻപ് ഇതുപോലെ ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ദീപക് മിശ്രയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം നടത്തിയിരുന്നു. അതിനു അറിഞ്ഞോ അറിയാതെയോ സുപ്രീംകോടതിയിലെ ചില ജഡ്ജിമാരും (ഇപ്പോളത്തെ ചീഫ് ഉൾപ്പടേ) ഭാഗമാവുകയും ചെയ്തു. എന്റെ അഭിപ്രായത്തിൽ ആ ശ്രമത്തിൽ അവർ കുറെയൊക്കെ വിജയിച്ചു എന്നു തന്നെ കരുതുന്നു. പല വിഷയങ്ങളിലും തന്റെ മുൻനിലപാടുകളിൽ നിന്നും വ്യത്യസ്തനായി താൻ കൂടുതൽ ലിബറൽ ആണെന്ന ഒരു ഇമേജ് ഉണ്ടാക്കാൻ അദ്ദേഹം മനഃപൂർവ്വം ശ്രമിച്ചു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്റെ അവസാനകാലത്തെ പലവിധികളും ...