പറവൂരിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കുള്ള കെ എസ് ആർ ടി സി ബസ് സർവ്വീസ് അവസാനിപ്പിക്കുന്നു?
പറവൂരിൽ നിന്നും കൂനമ്മാവ് - കൊങ്ങോർപ്പിള്ളി - പാനായിക്കുളം - എടയാർ - പാതാളം - കളമശ്ശേരി വഴി കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കുള്ള കെ എസ് ആർ ടി സിയുടെ സർവ്വീസ് അവസാനിപ്പിക്കുന്നതിനുള്ള അണിയറനീക്കങ്ങൾ നടക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ V D Satheesan Mla മുൻകൈ എടുത്ത് ആരംഭിച്ചതാണ് ഈ സർവ്വീസ്. ഉച്ചയ്ക്കു 2:10നു പറവൂരിൽ നിന്നാരംഭിക്കുന്ന സർവ്വീസും രാത്രി 7:10നു കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ആരംഭിക്കുന്ന സർവ്വീസും പാതാളം - ഐ എ സി - പ്രീമിയർ ടയേഴ്സ് വഴിയാണ്. മറ്റെല്ലാ സർവീസുകളും പാതാളത്തു നിന്നും ടി സി സി - എഫ് എ സി ടി - മഞ്ഞുമ്മൽ - ഗ്ളാസ് കോളനി - സൗത്ത് കളമശ്ശേരി - എച്ച് എം ടി ജങ്ഷൻ വഴിയും ആണ് സർവ്വീസ് നടത്തുന്നത്. പറവൂർ ബസ് ഡിപ്പോയിൽ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താൻ സാധിക്കാത്തതിനാൽ നിരവധി ബസ്സുകൾ സർവ്വീസ് നടത്താൻ സാധിക്കാത്ത അവസ്ഥയിൽ ഉള്ളതായാതാണ് കളക്ഷൻ കുറവാണെന്ന കാരണം പറഞ്ഞ ഈ സർവ്വീസ് നിറുത്തലാക്കാൻ ശ്രമിക്കുന്നതിന്റെ പ്രധാനകാരണം. രാത്രിയിൽ തിരികെ എത്തുന്ന സർവ്വീസ് ആളുകുറവാണ്. എന്നാൽ മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്നവരും ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കളും ആയി പലർക്കും മെഡിക്കൽ കോളേജിൽ നിന്നുള്ള അവസാനത്തെ സർവ്വീസ് എന്ന നിലയിൽ 7:10നു മെഡിക്കൽ കോളേജിൽ നിന്നുള്ള സർവ്വീസ് വലിയ ഉപകാരപ്രദം തന്നെ ആണ്. അതുകൂടാതെ കളമശ്ശേരി ഭാഗത്തുനിന്നും മുപ്പത്തടം, എടയാർ, പാനായിക്കുളം, കൊങ്ങോർപ്പിള്ളി എന്നിവിടങ്ങളിലേയ്ക്ക് എത്തേണ്ടവർക്കും ഈ സർവ്വീസ് അനുഗ്രഹം തന്നെ ആയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി രാവിലെ ഉള്ള ഒരു സർവ്വീസ് മാത്രമാണ് നടത്തുന്നത്. ഞാൻ ഉൾപ്പടെ കളമശ്ശേരിയിൽ ജോലിചെയ്യുന്ന പലരും ഈ ബസ്സിന്റെ ലാസ്റ്റ് ട്രിപ്പിലെ യാത്രക്കാരാണ്. അതുകൊണ്ടുതന്നെ ഈ സർവ്വീസ് നിറുത്തലാക്കാനുള്ള കെ എസ് ആർ ടി സിയുടെ നീക്കത്തിലുള്ള പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.A. K. Saseendran, Collector, Ernakulam ഈ വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Comments
Post a Comment
ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.