ആർ എസ് എസ് രാമന്തളി മണ്ഡൽ കാര്യവാഹക് ആയ ചൂരക്കാട്ട് ബിജു രാഷ്ട്രീയ വൈരത്തിന്റെ പേരിൽ സി പി എമ്മിന്റെ കൊലക്കത്തിയ്ക്ക് ഇരയായത് കഴിഞ്ഞ ആഴ്ചയാണ്. വെട്ടേറ്റ് കഴുത്ത് അറ്റുപോകാറായ അവസ്ഥയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് നടത്തിയ സമാധാനസമ്മേളനത്തിനു ശേഷം നടന്ന ഈ കൊലപാതകം മുഖ്യമ്ന്ത്രിയുടെ പാർട്ടി പ്രവർത്തകർ തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. പോലീസിന്റെ റിപ്പോർട്ടിൽ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ കൊലപാതകത്തെ തുടർന്ന് സി പി എം അംഗങ്ങൾ ആഹ്ലാദപ്രകടനം നടത്തുന്നതെന്ന് ആരോപിക്കപ്പെടുന്ന ഒരു വീഡിയോ ബി ജെ പി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരൻ അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ ചേർക്കുകയും ദേശീയതലത്തിൽ ഇത് ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ വീഡിയോ വ്യാജമാണെന്ന് ആരോപിച്ച് എസ് എഫ് ഐ ജില്ല പ്രസിഡന്റ് സിറാജുദ്ദീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുക്കുകയും ചെയ്തു. വ്യാജമായ വീഡിയോ അപ്‌ലോഡ് ചെയ്തതല്ല സാമൂഹ്യ സ്പർദ്ധവളർത്താൻ ശ്രമിച്ചു എന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153-A വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
രാഷ്ട്രീയ വിധേയത്വത്തിന്റെ പേരിൽ എടുത്ത കേസ് എന്ന നിലയിലാണ് ഞാൻ ഇതിനെ കാണുന്നത്. 2014-ൽ രാജ്യത്ത് നടന്ന വിവിധ കുറ്റകൃത്യങ്ങൾ സംബന്ധിക്കുന്ന കണക്കുകൾ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ടതനുസരിച്ച് 153-എ, 153-ബി എന്നിങ്ങനെ രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളിൽ കേരളം ആണ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചോദിച്ചാൽ രാഷ്ട്രീയവൈര്യനിര്യാതനത്തിനു കേരളത്തിൽ പൊതുവിൽ ഉപയോഗിച്ചുവരുന്ന ഒന്നാണ് 153-എ എന്നതുതന്നെ. സർക്കാരുകൾ മാറുമ്പോൾ കാലം നീണ്ടുപോകുമ്പോൾ ഈ കേസുകൾക്ക് എന്തു സംഭവിക്കുന്നു എന്നതുതന്നെ രാഷ്ട്രീയവൈര്യനിര്യാതനത്തിനാണ് ഈ കേസുകൾ എടുത്തത് എന്നതിന്റെ തെളിവായി മാറുന്നു. ഇപ്പോൾ ശ്രീ കുമ്മനം രാജശേഖരനും അതിനു ഇരയായിരിക്കുന്നു. താൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ആധികാരികമാണെന്നും അത് എവിടേയും തെളിയിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേസുവന്നാൽ അത് കോടതിയിൽ നേരിട്ടുകൊള്ളാമെന്നും അദ്ദേഹം ഇതുസംബന്ധിച്ച വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.

സമീപകാലത്ത് ബി ജെ പിയുമായുള്ള സഹകരണത്തിന്റെ പേരിൽ എസ് എൻ ഡി പിയോഗം പ്രസിഡന്റായ ശ്രീ വെള്ളാപ്പള്ളി നടേശനും ഈ വകുപ്പനുസരിച്ചുള്ള കേസ് നേരിടേണ്ടിവന്നിട്ടുണ്ട്. ആലുവയിൽ നടത്തിയ പ്രസംഗത്തിലൂടെ മതസ്പർദ്ധവളർത്താൻ ശ്രമിച്ചു എന്നതാണ് അദ്ദേഹത്തിനെതിരെ ഈ കേസെടുക്കാൻ പോലീസ് കണ്ടെത്തിയ ന്യായം. രണ്ടു സർക്കാരുകൾ ഒന്നരവർഷം പിന്നിടുന്നു എന്നിട്ടും ഈ കേസ് എങ്ങും എത്തിയിട്ടില്ല. അതുപോലെ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ടീച്ചർ, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സൈന്റിഫിക് ഹെറിറ്റേജ് ഡോ എൻ ഗോപാലകൃഷ്ണൻ എന്നിവർക്കെതിരായും സമീപകാലത്ത് 153-എ അനുസരിച്ച് കേസെടുത്തിട്ടുണ്ട്.
Comments
Post a Comment
ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.