റോഡരുകിലെ പൊതുയോഗങ്ങളും പൊതുനിരത്തിലെ പ്രകടനങ്ങളും നിരോധിച്ചുകൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി കൂടി ശരിവെച്ചിരിക്കുന്നു. ഈ വിഷയം ചർച്ചചെയ്ത രണ്ടു ബ്ലോഗുകളിൽ ഞാൻ രേഖപ്പെടുത്തിയ അഭിപ്രായം ഇവിടെ ഒരു പോസ്റ്റായി ചേർക്കുന്നു.
“റോഡരുകിൽ പൊതുയോഗങ്ങൾ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന് ഈ കേരളത്തിൽ ഇനി ഒരു പൊതുയോഗവും റോഡരുകിൽ നടക്കില്ലെന്നോ, ഗതാഗതം സ്തംഭിപ്പിക്കുന്ന പ്രകടനങ്ങൾ ഉണ്ടാകില്ലെന്നോ മലയാളികളായ നമ്മൾ ആരും കരുതുമെന്ന് തോന്നുന്നില്ല. കാരണം സുപ്രീം കോടതിയുടെ തന്നെ പല വിധികൾക്കും പുല്ലുവിലയാണ് ഈ സംസ്ഥാനത്ത് പൊതുവെ രാജ്യത്തും ഉള്ളത്. ബന്ദ് നിരോധിച്ച ഉത്തരവ്, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച ഉത്തരവ് എന്നിവ അതിൽ ചിലതുമാത്രം. ബന്ദ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനു ശേഷം ഇവിടെ എത്ര ബന്ദുകൾ (ഹർത്താൽ എന്ന അപരനാമത്തിൽ) നടന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും പറഞ്ഞത് വിശ്വസിച്ച് റോഡിൽ വാഹനമിറക്കിയ പലർക്കും വാഹനത്തിന്റെ ചില്ലുപോയതു മിച്ചം. ഇത്തരം കേസുകളിൽ എത്രപേർ ശിക്ഷിക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ വാഹനങ്ങൾ തടയുന്നതിന് നേതൃത്വം നൽകുന്ന കാഴ്ച നമ്മൾ ദൃശ്യമാദ്ധ്യമങ്ങളിലൂടെ കണ്ടതല്ലെ? അവർക്കെതിരെ എന്തു നടപടി ഉണ്ടായി. റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞത് പോരാഞ്ഞ് ട്രെയിൽ തടഞ്ഞും ഹർത്താലുകൾ വിജയിപ്പിക്കാൻ ശ്രമമുണ്ടായല്ലൊ. എന്നിട്ടും ഒന്നും നടന്നില്ല. കോടതികൾ ഉത്തരവു മാത്രം പുറപ്പെടുവിക്കുന്നു. അവ നടപ്പിലാക്കപ്പെടുന്നു എന്ന് ഉറപ്പിക്കാൻ കോടതികൾക്കാവുന്നില്ല. അങ്ങനെ വരുമ്പോൾ അത്തരം ഉത്തരവുകൾ കൊണ്ട് എന്തു പ്രയോജനം? അതുകൊണ്ട് ഇനിയും ഇത്തരം പ്രകടനങ്ങളും പൊതുയോഗങ്ങളും ഇവിടെ നിർബാധം നടക്കും; ഇതിനെല്ലാം തുടക്കം കുറിച്ച “ആലുവ റെയിൽവേസ്‌റ്റേഷൻ മൈതാനിയിൽ” അടക്കം. പലരും പറയുന്ന ഒന്നാണ് ആലുവ റെയിൽവേ സ്‌റ്റേഷൻ മൈതാനി കഴിഞ്ഞ ഇരുപതു വർഷക്കാലം അതിലേ യാത്രചെയ്തിട്ടും മൈതാനം എന്ന വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലം ആലുവ റെയിൽവേസ്‌റ്റേഷന്റെ മുൻപിൽ ഞാൻ കണ്ടിട്ടില്ല.”
ഹൈക്കോടതി വിധി വന്ന അവസരത്തിൽ എഴുതിയ അഭിപ്രായം ഇവിടെ വായിക്കാവുന്നതാണ്.
Comments
Post a Comment
ബ്ലോഗിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ വായനക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ മാന്യവും സഭ്യവുമായ രീതിയിൽ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്തതും, അശ്ലീലത നിറഞ്ഞതും, മറ്റ് വ്യക്തികളെ അധിക്ഷേപിക്കുന്നതുമായ കമന്റുകൾ യാതൊരു മുന്നറിയിപ്പുകൂടാതെ നീക്കം ചെയ്യുന്നതാണ്.
Readers are kindly requested to share their opinions on the blog topic in a polite and respectful manner. Comments that are irrelevant to the topic, use inappropriate language, or personally attack other commenters will be removed.